നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Ruhaan Arshad | 'ഇസ്ലാമിൽ സംഗീതം ഹറാം'; പ്രശസ്ത റാപ്പർ റുഹാൻ അർഷാദ് സംഗീത ജീവിതം ഉപേക്ഷിച്ചു

  Ruhaan Arshad | 'ഇസ്ലാമിൽ സംഗീതം ഹറാം'; പ്രശസ്ത റാപ്പർ റുഹാൻ അർഷാദ് സംഗീത ജീവിതം ഉപേക്ഷിച്ചു

  അല്ലാഹുവിൽ നിന്നുള്ള “ഹിദായത്ത്” (മാർഗ്ഗനിർദ്ദേശം) പ്രകാരമാണ് താൻ ഈ വലിയ തീരുമാനമെടുത്തതെന്ന് റുഹാൻ തന്റെ യൂട്യൂബ് വീഡിയോയിൽ പറയുന്നുണ്ട്.

  Ruhaan Arshad

  Ruhaan Arshad

  • Share this:
   ഏതാനും വർഷങ്ങൾക്ക് മുമ്പ് മിയ ഭായ് (Miya Bhai) എന്ന തന്റെ റാപ്പ് ഗാനത്തിലൂടെ ഇന്റർനെറ്റിൽ തരംഗമായി മാറിയ ഹൈദരാബാദി റാപ്പർ റുഹാൻ അർഷാദ് (Ruhaan Arshad) സംഗീത ജീവിതം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചു. തന്റെ യൂട്യൂബ് ചാനലിൽ ഒരു വീഡിയോ പങ്കുവച്ചു കൊണ്ടാണ് റുഹാൻ ഇക്കാര്യം ആരാധകരെ അറിയിച്ചത്. 'ഇസ്ലാം മതത്തിൽ സംഗീതം ഹറാം' ആണെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്ന് താൻ സംഗീത ജീവിതം ഉപേക്ഷിക്കുകയാണെന്നാണ് റുഹാൻ അർഷാദ് തന്റെ യൂട്യൂബ് ചാനലിലൂടെ (YouTube Channel)  വ്യക്തമാക്കിയത്.

   നവംബർ 11 ന് റുഹാൻ അർഷാദ് ഒഫീഷ്യൽ എന്ന പേരിലുള്ള തന്റെ യൂട്യൂബ് ചാനലിലാണ് റാപ്പർ ഈ വീഡിയോ പങ്കിട്ടത്. അല്ലാഹുവിൽ നിന്നുള്ള “ഹിദായത്ത്” (മാർഗ്ഗനിർദ്ദേശം) പ്രകാരമാണ് താൻ ഈ വലിയ തീരുമാനമെടുത്തതെന്ന് റുഹാൻ തന്റെ യൂട്യൂബ് വീഡിയോയിൽ പറയുന്നുണ്ട്.

   “എന്റെ തീരുമാനത്തിൽ ഞാൻ സന്തുഷ്ടനാണ്, അതിനെക്കുറിച്ച് രണ്ടാമതൊന്ന് ചിന്തിച്ചിട്ടില്ല. സംഗീതവുമായി ബന്ധപ്പെട്ട എന്തെങ്കിലും ചെയ്യുന്നതിൽ നിന്ന് ഞാൻ എന്നെത്തന്നെ വിലക്കുന്നു. സംഗീതം ഇസ്ലാമിൽ പാപമാണെന്ന് എനിക്കറിയാം. എനിക്ക് അത് ചെയ്യാനുള്ള ആഗ്രഹവും താത്പര്യവും ഉണ്ടായിരുന്നു. അതിനാൽ ഞാൻ അത് ചെയ്തു. ഒന്നുമില്ലായ്മയിൽ നിന്ന് കരിയറും പ്രശസ്തിയും കെട്ടിപ്പടുക്കാൻ സംഗീതം എന്നെ സഹായിച്ചതിൽ എനിയ്ക്ക് വളരെ നന്ദിയുണ്ട്” റുഹാൻ വീഡിയോയിൽ വ്യക്തമാക്കി.

   Also Read- Tipu Sultan's Throne | ടിപ്പു സുൽത്താന്റെ ഒറിജിനൽ സിംഹാസനത്തിന്റെ ഒരു ഭാഗം യുകെയിൽ ലേലത്തിന്; ഇന്ത്യയിൽ നിന്ന് മോഷ്ടിച്ചത്

   “ജീവിതത്തിൽ മറ്റെന്തെങ്കിലും ചെയ്യാൻ ദൈവം എന്നെ സഹായിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. എന്നാൽ യൂട്യൂബിൽ കണ്ടന്റ് അപ്‌ലോഡ് ചെയ്യുന്നത് ഞാൻ അവസാനിപ്പിക്കില്ല” എന്നും റുഹാൻ കൂട്ടിച്ചേർത്തു.

   2019ൽ 'മിയാ ഭായ്' എന്ന റാപ്പ് ഗാനം പുറത്തിറക്കിയതിന് ശേഷമാണ് റുഹാൻ അർഷാദ് ജനപ്രിയനായി മാറിയത്. ഈ വീഡിയോയ്ക്ക് 500 മില്യണിലധികം വ്യൂസ് ലഭിച്ചിരുന്നു. യൂട്യൂബിൽ റുഹാൻ അവസാനമായി അപ്‌ലോഡ് ചെയ്ത റാപ്പ് 'അപ്നാ ദൗർ ആയേഗ' ആയിരുന്നു. മിയ ഭായിയുടെ വിജയത്തിന് ശേഷം റുഹാൻ നേരിട്ട ബുദ്ധിമുട്ടുകളാണ് ഈ റാപ്പിൽ വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷം മേയിൽ പുറത്തിറങ്ങിയ ‘ഭായ് ഭായ്’ എന്ന വീഡിയോ ഗാനത്തിനായി ബോളിവുഡ് താരം സൽമാൻ ഖാനൊപ്പവും ഈ 21കാരൻ പ്രവർത്തിച്ചിട്ടുണ്ട്.   മത നിയമങ്ങൾ പാലിക്കുന്നതിനുമായി സിനിമയും സംഗീതവും ഉപേക്ഷിക്കുന്ന ആദ്യ വ്യക്തിയല്ല റുഹാൻ. ‘ദംഗൽ’, ‘സീക്രട്ട് സൂപ്പർസ്റ്റാർ’ എന്നീ സിനികളിൽ നായികയായി അഭിനയിച്ച സൈറ വസീമും 2019ൽ ഇൻസ്റ്റാഗ്രാമിലൂടെ താൻ സിനിമാ ജീവിതം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. ആറ് പേജുള്ള താരത്തിന്റെ കുറിപ്പിൽ “ബോളിവുഡ് എന്നെ ഇസ്‌ലാമിൽ നിന്ന് അകറ്റി” തന്റെ മതപരമായ ആചാരങ്ങളാണ് ഈ തീരുമാനത്തിന് കാരണമെന്നും അവർ പറഞ്ഞിരുന്നു. പ്രശസ്തിയും വിജയവും ഉണ്ടായിരുന്നിട്ടും താൻ ജോലിയിൽ സന്തുഷ്ടയല്ലെന്നും അവർ വ്യക്തമാക്കിയിരുന്നു.
   Published by:Rajesh V
   First published:
   )}