• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

മരുഭൂമിയില്‍ കുടുങ്ങിയവര്‍ക്ക് രക്ഷകനായി ദുബായ് ഭരണാധികാരി

വാഹനം മണലില്‍ പുതഞ്ഞ് പോയതിനെ തുടര്‍ന്ന് പരിഭ്രാന്തരായി നിന്ന ഇവര്‍ക്ക് രക്ഷകനായെത്തിയത് അല്‍ മക്തൂം തന്നെയായിരുന്നു

Gowthamy GG | news18
Updated: April 2, 2018, 9:40 PM IST
മരുഭൂമിയില്‍ കുടുങ്ങിയവര്‍ക്ക് രക്ഷകനായി ദുബായ് ഭരണാധികാരി
വാഹനം മണലില്‍ പുതഞ്ഞ് പോയതിനെ തുടര്‍ന്ന് പരിഭ്രാന്തരായി നിന്ന ഇവര്‍ക്ക് രക്ഷകനായെത്തിയത് അല്‍ മക്തൂം തന്നെയായിരുന്നു
Gowthamy GG | news18
Updated: April 2, 2018, 9:40 PM IST
ദുബായ് : യുഎഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ജനങ്ങളുടെ പ്രിയപ്പെട്ട ഒരു ഭരണാധികാരി കൂടിയാണ്. ലാളിത്യത്തിന്റെയും സാധാരണക്കാരിലേക്ക് ഇറങ്ങിയുള്ള പ്രവര്‍ത്തനങ്ങളിലൂടെയും ജനങ്ങളെ അധികാരഭേദമില്ലാതെ സഹായിക്കുന്നതിലൂടെയുമൊക്കെയാണ് അദ്ദേഹം മികച്ച ജനപ്രിയ ഭരണാധികാരിയായത്. അദ്ദേഹത്തിന്റെ സഹായമനസ്‌കത ഏറ്റവും ഒടുവില്‍ തുണയായത് ദുബായിലെ മരുഭൂമിയില്‍ അകപ്പെട്ട് പോയ ഒരു വിദേശ കുടുംബത്തിനാണ്.

വാഹനം മണലില്‍ പുതഞ്ഞ് പോയതിനെ തുടര്‍ന്ന് പരിഭ്രാന്തരായി നിന്ന ഇവര്‍ക്ക് രക്ഷകനായെത്തിയത് സാക്ഷാല്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം തന്നെയായിരുന്നു. അദ്ദേഹത്തിന്റെ വാഹനത്തില്‍ വടം കെട്ടി വലിച്ചാണ് മണലില്‍ പുതഞ്ഞ വാഹനം പുറത്തെത്തിച്ചത്. നേരത്തെയും ഇത് പോലെ മരുഭൂമിയില്‍ അകപ്പെട്ട വിദേശ വനിതയ്ക്ക് സഹായവുമായി ദുബായ് ഭരണാധികാരി എത്തിയിരുന്നു. ഹന്ന കാരന്‍ അരോയോ എന്ന മെക്‌സിക്കന്‍ വനിതയാണ് ദുബായ് ഭരണാധികാരിയുടെ സഹായത്തെ കുറിച്ച് ട്വിറ്ററില്‍ പങ്കുവച്ചത്.ഷെയ്ഖ് മുഹമ്മദിന്റെ വാഹനത്തിന്റെ ചിത്രവും സംഘത്തോടൊപ്പമുള്ള ഷെയ്ഖ് മുഹമ്മദിന്റെ ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്.

 



 

 

 

 
First published: March 19, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍