നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • സൈനിക രക്ഷാപ്രവർത്തനങ്ങളിൽ നായകളുടെ സേവനം പ്രയോജനപ്പെടുത്താൻ പുതിയ പാരച്യൂട്ട് സംവിധാനം വികസിപ്പിച്ചെടുത്ത് റഷ്യ

    സൈനിക രക്ഷാപ്രവർത്തനങ്ങളിൽ നായകളുടെ സേവനം പ്രയോജനപ്പെടുത്താൻ പുതിയ പാരച്യൂട്ട് സംവിധാനം വികസിപ്പിച്ചെടുത്ത് റഷ്യ

    വിമാനമോ ഹെലികോപ്പ്റ്ററോ ഇറക്കാൻ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിൽ ഒരാളോടൊപ്പം സർവീസ് നായയെക്കൂടി പുറത്തിറക്കാൻ കഴിയുന്ന വിധത്തിലുള്ള പാരച്യൂട്ടുകൾ വികസിപ്പിച്ചെടുത്തത് റോസ്റ്റെക് സ്റ്റേറ്റ് കോർപ്പറേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന ടെക്‌നോഡിനാമിക ആണ്.

    • Share this:
      ഹെലികോപ്റ്ററുകൾക്കോ വിമാനങ്ങൾക്കോ പറന്നിറങ്ങാൻ കഴിയാത്ത ഭൂപ്രദേശങ്ങളിൽ പാരച്യൂട്ടിന്റെ സഹായത്തോടെ നായകളെ ഇറക്കാൻ കഴിയുമോ എന്ന് പരിശോധിച്ചു വരികയാണ് റഷ്യ. പറക്കുന്ന വിമാനത്തിൽ നിന്ന് നായകളെ പുറത്തിറക്കാൻ നടത്തിയ ആദ്യ പരീക്ഷണപ്പറക്കലിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിക്കഴിഞ്ഞു. വിമാനമോ ഹെലികോപ്പ്റ്ററോ ഇറക്കാൻ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിൽ ഒരാളോടൊപ്പം സർവീസ് നായയെക്കൂടി പുറത്തിറക്കാൻ കഴിയുന്ന വിധത്തിലുള്ള പാരച്യൂട്ടുകൾ വികസിപ്പിച്ചെടുത്തത് റോസ്റ്റെക് സ്റ്റേറ്റ് കോർപ്പറേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന ടെക്‌നോഡിനാമിക ആണ്.

      പുതുതായി വികസിപ്പിച്ചെടുത്ത ഈ പാരച്യൂട്ട് സംവിധാനത്തിന്റെ പരിശോധന അന്തിമ ഘട്ടത്തിലേക്ക് കടന്നതായി ടെക്‌നോഡിനാമിക ചൊവ്വാഴ്ച അറിയിച്ചു. ഭരണകൂട മാധ്യമങ്ങളിലൂടെ സംപ്രേക്ഷണം ചെയ്ത വീഡിയോ ഫൂട്ടേജിൽ 13,000 അടി ഉയരത്തിൽ വെച്ച് ഒരു വിമാനത്തിൽ നിന്ന് ജർമൻ ഷെപ്പേർഡ് വിഭാഗത്തിൽപ്പെടുന്ന നായ പാരച്യൂട്ടിൽ പറന്നിറങ്ങുന്നത് കാണാം. "സൈനിക പ്രവർത്തനങ്ങളിലും രക്ഷാപ്രവർത്തനങ്ങളിലും പലപ്പോഴും മൃഗങ്ങളുടെ സേവനം പ്രയോജനപ്പെടുത്താറുണ്ട്. ചിലപ്പോഴൊക്കെ ലക്ഷ്യസ്ഥാനത്ത് കാൽനടയായി എത്താൻ ഒരുപാട് സമയമെടുക്കാറുണ്ട്. ഭൂപ്രദേശത്തിന്റെ സ്വഭാവം കൊണ്ട് വിമാനമോ ഹെലികോപ്റ്ററോ ഒന്നും ഇറക്കാൻ കഴിയാത്ത സാഹചര്യങ്ങളും ഉണ്ടാകും", ഔദ്യോഗികമായി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ ടെക്‌നോഡിനാമിക പറയുന്നു.

      ഒരാൾക്കും ഒന്നിലധികം പേർക്കും ഒരേ സമയം ചാടാൻ കഴിയുന്ന വിധത്തിലാണ് പുതിയ പാരച്യൂട്ട് സംവിധാനം രൂപകൽപ്പന ചെയ്തിട്ടുള്ളതെന്ന് ടെക്‌നോഡിനാമിക അറിയിക്കുന്നു. പരീക്ഷണത്തിന്റെ ഭാഗമായവർ മറ്റു പ്രശ്നങ്ങളൊന്നും കൂടാതെ സുഖകരമായി പാരച്യൂട്ടിൽ പറന്നിറങ്ങിയതായി ദി മോസ്‌കോ ടൈംസ് റിപ്പോർട്ട് ചെയ്തു. വിമാനത്തിന്റെ വാതിൽ തുറക്കുന്ന നിമിഷം നായകൾ അൽപ്പം അസ്വസ്ഥത പ്രകടിപ്പിക്കാറുണ്ടെങ്കിലും പിന്നീട് അവർ ശാന്തരായി മാറുമെന്ന് ടെസ്റ്റ് പാരച്യൂട്ടിസ്റ്റ് ആയ ആന്ദ്രെയ് ടോറോപ്കോവ് പറയുന്നു. "വാതിൽ തുറക്കുമ്പോൾ പെട്ടെന്നുണ്ടാകുന്ന കാറ്റും ശബ്ദവും കൊണ്ട് മൃഗങ്ങൾ പെട്ടെന്ന് അസ്വസ്ഥരാകാറുണ്ട്. എന്നാൽ അവരെ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരുടെ ഇടപെടൽ മൂലം അവർ ശാന്തരായി മാറും", ടോറോപ്കോവ് പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

      Also read- മുസ്ലീം യുവതികൾ വിൽപ്പനയ്ക്ക്; 'സുള്ളി ഡീൽസ്' ആപ്പിനെതിരെ പൊലീസ് നടപടി

      നായകളെ പാരച്യൂട്ടിൽ താഴേക്ക് ചാടുന്നതിന് തയ്യാറെടുപ്പിക്കാൻ സൈനികർ അവരുമായി സമയം ചെലവഴിക്കാറുണ്ടെന്ന് വിദഗ്ദ്ധർ പറയുന്നു. അവർക്ക് ഭക്ഷണം നൽകിയും അവരോട് അടുപ്പവും സ്നേഹവും പ്രകടിപ്പിച്ചും സമയം ചെലവഴിക്കുന്നതിലൂടെ, ഒപ്പം ചാടുന്ന വ്യക്തിയോടുള്ള നായകളുടെ വിശ്വാസം വർദ്ധിപ്പിക്കാൻ കഴിയുന്നു. ചാടുമ്പോഴുണ്ടാകുന്ന അസ്വസ്ഥതകളിൽ നിന്ന് ശ്രദ്ധ മാറാനും ശാന്തരാകാനും ഉദ്യോഗസ്ഥരോട് ഉണ്ടാകുന്ന ഈ വിശ്വാസം നായകളെ സഹായിക്കും.

      നായകൾക്ക് പാരച്യൂട്ടിൽ നിന്ന് ചാടാൻ കഴിയുന്ന പരമാവധി ഉയരം 8,000 മീറ്ററാക്കി ഉയർത്താനുള്ള ശ്രമങ്ങൾ നടന്നു വരുന്നതായി പാരച്യൂട്ട് നിർമാതാക്കൾ അറിയിക്കുന്നു. നിലവിൽ നായകൾ ചാടുന്ന ഉയരത്തിന്റെ ഏതാണ്ട് ഇരട്ടിയാണ് ഈ പുതിയ ഉയരം. 2021 അവസാനം ആകുമ്പോഴേക്കും പരീക്ഷണങ്ങൾ പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അധികൃതർ അറിയിച്ചു.
      Published by:Naveen
      First published:
      )}