• HOME
 • »
 • NEWS
 • »
 • buzz
 • »
 • RUSSIAN MOTHER OF 11 WANTS 105 KIDS TO MAKE HISTORY JS

'ചുരുങ്ങിയത് 105 മക്കളെങ്കിലും വേണം'; മാതൃത്വം ലഹരിയാക്കി 11 മക്കളുടെ അമ്മ

105 കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്കുക വഴി ഒരു ചരിത്രം സൃഷ്ടിക്കാന്‍ ഒരുങ്ങുകയാണ് ക്രിസ്റ്റീനയും 56 വയസ്സുള്ള ഭര്‍ത്താവ് ഗാലിപ് ഓസ്റ്റുര്‍ക്കും

105 കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്കുക വഴി ഒരു ചരിത്രം സൃഷ്ടിക്കാന്‍ ഒരുങ്ങുകയാണ് ക്രിസ്റ്റീനയും 56 വയസ്സുള്ള ഭര്‍ത്താവ് ഗാലിപ് ഓസ്റ്റുര്‍ക്കും

105 കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്കുക വഴി ഒരു ചരിത്രം സൃഷ്ടിക്കാന്‍ ഒരുങ്ങുകയാണ് ക്രിസ്റ്റീനയും 56 വയസ്സുള്ള ഭര്‍ത്താവ് ഗാലിപ് ഓസ്റ്റുര്‍ക്കും

 • Share this:
  ചില ആളുകള്‍ എന്തിനാണ് ചിലകാര്യങ്ങള്‍ ഇഷ്ടപ്പെടുന്നതെന്ന് മനസിലാക്കാന്‍ ഒരു മാര്‍ഗവുമില്ല. അതുപോലെ തന്നെ മറ്റുള്ളവര്‍ അത് ഇഷ്ടപ്പെടാതിരിക്കാനും. ഇതുപോലെ തന്നെയാണചിലര്‍ക്ക് ചില കാര്യങ്ങളോടുള്ള ആസക്തിയുടെ കാര്യവും. ചിലര്‍ മയക്കുമരുന്നിനോടോ മദ്യത്തിനോടോ എന്തിന തീഷ്ണ ഗന്ധമുള്ള പെട്രോളിനോടും മണ്ണെണ്ണയോടുമെല്ലാം ആസക്തി കാണിക്കുന്നതായി നമ്മള്‍ കേട്ടിട്ടുണ്ട്.

  എന്നാല്‍ ആരെങ്കിലും മാതൃത്വത്തിനോട് ആസക്തി കാണിക്കുന്നതായി കേട്ടിട്ടുണ്ടോ? അതെ, അത്തരമൊരു കാര്യത്തിനോട് ആസക്തിയുള്ള ഒരു സ്ത്രീയെക്കുറിച്ചുള്ള വാര്‍ത്തയാണ് റഷ്യയില്‍ നിന്നും വരുന്നത്.
  റഷ്യയില്‍ 23 വയസുള്ള ഒരു സ്ത്രീ ഇതിനകം 11 കുട്ടികളുടെ അമ്മയായിക്കഴിഞ്ഞു, പക്ഷേ അവരുടെ ആഗ്രഹമാകട്ടെ, തീരെ ചെറുതൊന്നുമല്ല. തനിക്ക് കുറഞ്ഞത് നൂറ്റിയഞ്ചു മക്കളെങ്കിലും വേണം എന്നതാണ് അവരുടെ ആഗ്രഹം. എങ്ങനുണ്ട് ആഗ്രഹം?.

  ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് ഇരുപത്തിമൂന്നു വയസ്സുകാരിയായ ക്രിസ്റ്റീന ഓസ്റ്റുര്‍ക്കാണ് കഥാനായിക. 105 കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്കുക വഴി ഒരു ചരിത്രം സൃഷ്ടിക്കാന്‍ ഒരുങ്ങുകയാണ്  ക്രിസ്റ്റീനയും 56 വയസ്സുള്ള ഭര്‍ത്താവ് ഗാലിപ് ഓസ്റ്റുര്‍ക്കും. സ്വാഭാവികമായും വളരെയധികം കുട്ടികളെ ലഭിക്കുന്നത് അസാധ്യമായതിനാല്‍, അവര്‍ വാടക ഗര്‍ഭധാരണം (സറോഗസി) തിരഞ്ഞെടുക്കാന്‍ പോകുകയാണ്. ഇരുവരുടേയും നിലവിലുള്ള 11 കുട്ടികളില്‍, മൂത്ത മകളായ വിക്ക സ്വാഭാവിക രീതിയിലാണ് ജനിച്ചത്, ബാക്കിയുള്ളവരെല്ലാം തന്നെ വാടക ഗര്‍ഭധാരണത്തിലൂടെയാണ് ജനിച്ചത്.

  Also Read-VIRAL VIDEO: വധു വിവാഹ ചടങ്ങിനിടെ കബഡി കളിച്ചു; വരണമാല്യമര്‍പ്പിക്കാന്‍ പാടുപെട്ട് വരന്‍

  ക്രിസ്റ്റീന പറയുന്നതനുസരിച്ച്, അവള്‍ക്ക് മാതൃത്വം ഒരു ലഹരി ആണെന്നും താനും ഭര്‍ത്താവും കുട്ടികളുടെ സന്തോഷകരമായ കളി ചിരികള് ആസ്വദിക്കാന്‍ തങ്ങളുടെ വീട്ടില്‍ത്തന്നെ തുടരുകയുമാണത്രേ.

  നിലവില്‍ ജോര്‍ജിയയിലെ ബറ്റുമയില്‍ താമസിക്കുന്ന ഈ കോടീശ്വര ദമ്പതികള്‍ കൂടുതല്‍ സറോഗസി ഓപ്ഷനുകള്‍ കണ്ടെത്താന്‍ ശ്രമിക്കുകയാണ്. തനിക്ക് കുട്ടികളോട് അങ്ങേയറ്റം ഇഷ്ടമാണെന്നും കുട്ടികളെ പരിപാലിക്കുന്നത് പൊതുവേ താന്‍ ആസ്വദിക്കുന്നുണ്ടെന്നും ക്രിസ്റ്റീന പറയുന്നു. തങ്ങള്‍ക്ക് ഇനിയും എത്ര കുട്ടികളുണ്ടാകുമെന്ന് ദമ്പതികള്‍ക്ക് അറിയില്ല, പക്ഷേ ഇത്ര കുറഞ്ഞ എണ്ണം കുട്ടികളില്‍ തന്റെ മാതൃത്വം ഒതുക്കി നിര്‍ത്താന്‍ പദ്ധതിയില്ലെന്ന് അവര്‍ പറയുന്നു. അവര്‍ക്ക് ഇനിയുമേറെ മക്കളെ ആവശ്യമുണ്ട്, ഒപ്പം ഏറ്റവും മികച്ച പരിചരണത്തോടെ അവരെ പരിപാലിക്കുകയും ചെയ്യണമെന്നാണ് ഇരുവരുടേയും ആഗ്രഹം.

  Also Read-സിസിടിവിയിൽ പ്രേതത്തെ കണ്ടു; ഒഴിപ്പിക്കാൻ വീട്ടമ്മ വീട് വെഞ്ചരിപ്പിച്ചു

  നൂറുകണക്കിന് ഫോളോവര്‍മാരുടെ ശ്രദ്ധ ആകര്‍ഷിക്കുന്ന ഈ ദമ്പതികള്‍ അവരുടെ ഈ വിശാലമായ കുടുംബത്തിന്റെ ഫോട്ടോകള്‍ അവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പതിവായി അപലോഡ് ചെയ്യുന്നുമുണ്ട്.

  തന്റെ കുഞ്ഞുങ്ങള്‍ക്ക് കര്‍ശനമായ ഒരു ദിനചര്യ തയ്യാറാക്കിയിട്ടുള്ള ക്രിസ്റ്റീന, ഓരോ ദിവസവും രാത്രി 8 മുതല്‍ രാവിലെ 6 വരെ തന്റെ കുഞ്ഞുങ്ങള്‍ നന്നായി ഉറങ്ങുമെന്ന് അവകാശപ്പെടുന്നു. അവരുടെ കുടുംബത്തിലെ നാനിമാര്‍ കുട്ടികളുടെ എല്ലാ വിശദാംശങ്ങളും അവരുടെ ഡയറിക്കുറിപ്പുകളില്‍ രേഖപ്പെടുത്തുന്നത്, ക്രിസ്റ്റീനയും ഭര്‍ത്താവും കര്‍ശനമായി നിരീക്ഷിക്കുകയും ചെയ്യുന്നു. അവരുടെ ഏറ്റവും ചെറിയ കുഞ്ഞ്, ബൊളീവിയ എന്ന പെണ്‍കുട്ടി 2021 ജനുവരി 16 നാണ് ജനിച്ചത്.
  Published by:Jayashankar AV
  First published:
  )}