• HOME
  • »
  • NEWS
  • »
  • buzz
  • »
  • നദീജലം ഓറഞ്ച് നിറമായി; അത്ഭുത പ്രതിഭാസം റഷ്യയിൽ

നദീജലം ഓറഞ്ച് നിറമായി; അത്ഭുത പ്രതിഭാസം റഷ്യയിൽ

പ്രശസ്തനായ ഒരു ട്രാവൽ ബ്ലോഗറാണ് ഈ അത്ഭുത പ്രതിഭാസം ലോകത്തെ അറിയിച്ചത്. ഡ്രോൺ ഉപയോഗിച്ച് ചിത്രീകരിച്ച ആ ദൃശ്യങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്

Russian river

Russian river

  • Last Updated :
  • Share this:
    മോസ്കോ: റഷ്യയിലെ പ്രസിദ്ധമായ യുറൽ നദിയുടെ രൂപവും നിറവും മാറി. നദിജലത്തിന് ഓറഞ്ച് നിറമായതാണ് ഏവരെയും വിസ്മയിപ്പിക്കുന്നത്. പ്രശസ്തനായ ഒരു ട്രാവൽ ബ്ലോഗറാണ് ഈ അത്ഭുത പ്രതിഭാസം ലോകത്തെ അറിയിച്ചത്. ഡ്രോൺ ഉപയോഗിച്ച് ചിത്രീകരിച്ച ആ ദൃശ്യങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. നദിജലത്തിന്‍റെ നിറം ചുരുങ്ങിയകാലത്തിനുള്ളിൽ കടുത്ത ഓറഞ്ചായി മാറുകയായിരുന്നു.

    ഏതായാലും ഈ നിറംമാറ്റത്തിന്‍റെ ചിത്രങ്ങളും വീഡിയോയും റഷ്യൻ ഭരണകൂടത്തെ ശരിക്കും പിടിച്ചുകുലുക്കി. നദിയുടെ നിറംമാറ്റത്തെക്കറിച്ച് നടത്തിയ അന്വേഷണം എത്തിനിന്നത് ആസിഡ് ഉൾപ്പടെയള്ള മാലിന്യങ്ങൾ പുറംതള്ളിയതിനാലാണെന്ന് വ്യക്തമാക്കി. നിസ്നി നോവ്ഗൊറോഡ് ജില്ലയിലെ ലെവിഷിൻസ്കി ഖനിയിൽ നിന്നുള്ള മാലിന്യങ്ങൾ നദിയിലേക്ക് ഒഴുകുന്നതായാണ് റിപ്പോർട്ട്. അതുകൊണ്ടാണ് നദിയിലെ വെള്ളത്തിന്റെ നിറം മാറിയത്. മാലിന്യത്തിൽ വിഷ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്ന് ഭരണകൂടം അറിയിച്ചു. നദിയുടെ നിറം മാറിയ മിശ്രിതത്തിൽ ആസിഡ് ഉൾപ്പടെയുള്ള വിഷവസ്തുക്കളുണ്ട്.

    ഏതായാലും നദിയുടെ നിറംമാറ്റ വിഷയത്തിൽ പ്രതിഷേധം ശക്താക്കിയിരിക്കുകയാണ് പരിസ്ഥിതി സംഘടനകൾ. നദിയിലേക്ക് രാസവസ്തുക്കൾ ഒഴുക്കുന്നത് അവസാനിപ്പിക്കണമെന്നാണ് അവരുടെ ആവശ്യം. ഈ നദിയുടെ ചുറ്റും താമസിക്കുന്ന മനുഷ്യരുൾപ്പടെയുള്ള ജീവജാലങ്ങൾക്ക് ഗുരുതരായ ആരോഗ്യപ്രശ്നങ്ങളുണ്ടാകുന്നുവെന്നും അവർ പറഞ്ഞു. നദീതടത്തിനു ചുറ്റുമുള്ള ആവാസവ്യവസ്ഥയെ തകർക്കുന്നതരത്തിലുള്ള മാലിന്യമാണ് കണ്ടെത്തിയിട്ടുള്ളത്.
    TRENDING:നിക്കറിന് ഇറക്കം തീരെ കുറഞ്ഞു; തയ്യൽക്കാരനെതിരെ പൊലീസിൽ പരാതി[NEWS]വടികൊണ്ട് കുത്തി; ദേഹത്തേക്ക് പെയിന്റൊഴിച്ചു; കുരങ്ങിന് നേരെ കൊടുംക്രൂരത[NEWS]സ്വർണക്കടത്ത്: ദുബായ് പൊലീസ് അറസ്റ്റ് ചെയ്ത ഫൈസൽ ഫരീദിനെ ഈ ആഴ്ച കൊച്ചിയിലെത്തിക്കും[NEWS]
    കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ഒരു റഷ്യൻ ഓയിൽ ടാങ്കറിൽ നിന്ന് വലിയ അളവിൽ എണ്ണ പുറത്തുവന്ന് നദിയിലെ വെള്ളം ചുവപ്പാക്കിയത വലിയ വാർത്തായായിരുന്നു. ഏതായാലും നദി മലിനീകരണം റഷ്യയിൽ വലിയ ചർച്ചാവിഷയമായിരിക്കുകയാണ്. നദികൾ വൃത്തിയാക്കാൻ ഉടൻ നടപടി സ്വീകരിക്കുമെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്.
    Published by:Anuraj GR
    First published: