നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • ഭാര്യയുമായുമൊരുമിച്ച് സാബിര്‍ പ്ലസ് ടൂ പരീക്ഷ എഴുതിയത് ഒരേ ഹാളിലിരുന്ന്

    ഭാര്യയുമായുമൊരുമിച്ച് സാബിര്‍ പ്ലസ് ടൂ പരീക്ഷ എഴുതിയത് ഒരേ ഹാളിലിരുന്ന്

    കഴിഞ്ഞ വര്‍ഷം രണ്ടു പേരും പത്താം ക്ലാസ് പരീക്ഷ എഴുതിയിരുന്നു

    News18 Malayalam

    News18 Malayalam

    • Share this:
      കോട്ടയം: സാക്ഷരതാ മിഷന്‍ നടത്തിയ പ്ലസ് ടു തുല്യതാ പരീക്ഷയില്‍ വേറിട്ട കാഴ്ചയായി ദമ്പതികള്‍. വയസ്‌കര സെന്ററിലേക്കാണ് ഭാര്യ നദീറയുമായി എം എ സാബിര്‍ എത്തിയത്. തുല്യതാ പരീക്ഷ എഴുതിയ സാബിറിനു പ്രായം 48 ഭാര്യ നദീറയ്ക്ക് 45. പരീക്ഷയുടെ മുന്നൊരുക്കങ്ങളില്‍ ഇരുവരെയും സഹായിച്ചത് മക്കളായ പ്ലസ് ടു വിദ്യാര്‍ഥി ഉമര്‍ മുക്തറും ഓന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി ബദറുല്‍ മുനീറും.

      കഴിഞ്ഞ വര്‍ഷം രണ്ടു പേരും പത്താം ക്ലാസ് പരീക്ഷ എഴുതിയിരുന്നു. ഇംഗ്ലീഷ് പരീക്ഷ എഴുതുന്നതിനായിരുന്നു ഇരുവരും സെന്ററില്‍ എത്തിയത്. സാബിറിക്ക നന്നായി എഴുതിയെന്നും തനിക്ക് വിഷയം പാടായിരുന്നെന്നും നദീറ പരീക്ഷയ്ക്ക് ശേഷം പ്രതികരിച്ചു. ശനിയാഴ്ച വരെ ഇവര്‍ക്ക് പരീക്ഷ ദിനങ്ങളാണ്.

      Also Read-Muslim Dating Apps: മുസ്ലീങ്ങൾക്കിടയിൽ ജനപ്രീതി നേടിയ 11 ഡേറ്റിങ് ആപ്പുകൾ

      കുമ്മനം സ്വദേശികളായ ഇവര്‍ ഉപ്പൂട്ടിക്കവലയില്‍ ഹോട്ടല്‍ നടത്തുകയാണ്. കോട്ടയം ജില്ലയില്‍ പ്ലസ് ടു തുല്യതാ പരീക്ഷ എഴുതിയത് 386 പേരായിരുന്നു.441 പേര്‍ പ്ലസ് ടു രണ്ടാം വര്‍ഷ പരീക്ഷ എഴുതിയത്. പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും നഗരസഭാ കൗണ്‍സിലര്‍മാരും പരീക്ഷ എഴുതിയവരിലുണ്ട്.. ചങ്ങനാശേരി, കോട്ടയം, പമ്പാടി, കടുത്തുരത്തി, രാമപുരം എന്നിവിടങ്ങളിലാണ് കേന്ദ്രങ്ങള്‍. പരീക്ഷ ജൂലൈ 31ന് അവസനിക്കും.

      കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവച്ചിരുന്ന ഹയര്‍ സെക്കന്‍ഡറി ഒന്നും രണ്ടും വര്‍ഷ പരീക്ഷകളാണ് തിങ്കഴാഴ്ചയാണ്. ആരംഭിച്ചത്. സംസ്ഥാനത്താകെ 26,300 പേരാണ് പരീക്ഷയെഴുതുന്നത്.

      Also Read-160 വര്‍ഷം പഴക്കമുള്ള പുസ്തകം ലേലത്തില്‍ പോയത് 58 ലക്ഷം രൂപയ്ക്ക്

      ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷത്തില്‍ 12,423 പഠിതാക്കളും രണ്ടാം വര്‍ഷത്തില്‍ 13,877പഠിതാക്കളും പരീക്ഷയെഴുതും. ഇതില്‍ ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തിലെ 43 പേരും 16,568സ്ത്രീകളും 9, 689പുരുഷന്‍മാരും ഉള്‍പ്പെടും. പൊതു വിദ്യാഭ്യാസ വകുപ്പ് ഹയര്‍ സെക്കന്ററി പരീക്ഷാ വിഭാഗത്തിനാണ് പരീക്ഷ നടത്തിപ്പിന്റെ ചുമതല.

      പരീക്ഷ നടത്തിപ്പിനായി 164 സെന്ററുകളാണ് ഹയര്‍ സെക്കന്‍ഡറി വകുപ്പ് സജ്ജമാക്കിയിട്ടുള്ളത്. കൊമേഴ്സ്, ഹ്യുമാനിറ്റിസ് വിഷയങ്ങളിലാണ് തുല്യതാ പരീക്ഷ.
      Published by:Jayesh Krishnan
      First published:
      )}