ഇന്റർഫേസ് /വാർത്ത /Buzz / 'ശോകമാണല്ലോ? ' സബ്യസാചി വിവാഹ വസ്ത്ര പരസ്യത്തിലെ മോഡലിന് വിമര്‍ശനം

'ശോകമാണല്ലോ? ' സബ്യസാചി വിവാഹ വസ്ത്ര പരസ്യത്തിലെ മോഡലിന് വിമര്‍ശനം

ബോളിവുഡ് വിവാഹങ്ങളിലെ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്ന ഫാഷൻ ബ്രാൻഡാണ് സബ്യസാചി വസ്ത്രങ്ങൾ.

ബോളിവുഡ് വിവാഹങ്ങളിലെ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്ന ഫാഷൻ ബ്രാൻഡാണ് സബ്യസാചി വസ്ത്രങ്ങൾ.

ബോളിവുഡ് വിവാഹങ്ങളിലെ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്ന ഫാഷൻ ബ്രാൻഡാണ് സബ്യസാചി വസ്ത്രങ്ങൾ.

  • Share this:

ബോളിവുഡ് നടിമാർക്കിടയിൽ ഏറെ ജനപ്രീതിയുളള ഡിസൈനറാണ് സബ്യസാചി മുഖർജി. ദീപിക പദുക്കോൺ, കത്രീന കൈഫ്,അനുഷ്‌ക ശർമ്മ തുടങ്ങി മുൻനിര നായികമാരുടെ വിവാഹ വസ്ത്രങ്ങൾ ഡിസൈൻ ചെയ്തത് സബ്യസാചി മുഖർജിയാണ്. അതിനാൽ, തന്നെ സബ്യസാചിയുടെ വസ്ത്രം ധരിക്കുന്നത് സമ്പത്തിന്റെ അടയാളമായി കണക്കാക്കപ്പെടുന്നു.

അതേസമയം, അദ്ദേഹത്തിന്റെ സമീപകാല വസ്ത്ര ശേഖരം ഓൺലൈനിൽ ചർച്ചാവിഷയമായിരിക്കുകയാണ്. സബ്യസാച്ചിയുടെ സമീപകാല ക്യാമ്പയ്നുകളിലെ ദുഃഖിച്ചിരിക്കുന്ന ഒരു മോഡലിന്റെ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്.

മോഡലുകളോട് അവർ അണിഞ്ഞിരിക്കുന്ന വസ്ത്രത്തിൽ നിന്ന് കാണികളുടെ ശ്രദ്ധ മാറിപ്പോകാതിരിക്കാൻ നിർവികാര ഭാവം നിലനിർത്താൻ പലപ്പോഴും ആവശ്യപ്പെടാറുണ്ട്. എന്നാൽ ഇവിടെ മോഡൽ വളരെ ദുഃഖിച്ചിരിക്കുന്നതായിട്ടാണ് കാണാൻ സാധിക്കുന്നത്. എന്നാൽ ഈ ചിത്രത്തിന് നിരവധി കമന്റുകളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.

‘സബ്യസാചി വസ്ത്രം ധരിക്കാൻ അവൾക്ക് ഇഷ്ടമല്ല,’ എന്നാണ് ഒരു ട്വിറ്റർ ഉപയോക്താവ് കുറിച്ചിരിക്കുന്നത്.

‘പെൺകുട്ടിക്ക് ആ യുവാവിനെ വിവാഹം കഴിക്കാൻ താൽപ്പര്യമില്ലാതിരുന്നിട്ടും സബ്യസാചിയുടെ വിവാഹ വസ്ത്രം ധരിക്കാൻ അവസരം കിട്ടുമെന്നതിനാൽ വിവാഹത്തിന് സമ്മതിച്ചു’ എന്നാണ് തോന്നുന്നതെന്ന് മറ്റൊരാൾ ട്വീറ്റ് ചെയ്തത്.

‘നിങ്ങൾക്ക് സബ്യസാചി വസ്ത്രം ധരിക്കാൻ സാധിച്ചെങ്കിലും നിങ്ങൾ സന്തോഷവതിയല്ല’ മറ്റൊരു ട്വിറ്റർ ഉപയോക്താവ് എഴുതി.

സരി (Zari) എംബ്രോയ്ഡറി ചെയ്ത ഓർഗൻസ സാരിയാണ് ഫോട്ടോയിലെ മോഡൽ ധരിച്ചിരിക്കുന്നത്. ഇതിനൊപ്പം സിൽക് ബ്ലൌസും, ഹാൻഡ് കട്ട് സ്വീകൻസ് ഉള്ള വെയിലും മോഡൽ ധരിച്ചിട്ടുണ്ട്. സബ്യസാചി ഹെറിറ്റേജ് ജ്വല്ലറിയുടെ ആഭരണങ്ങളും മോഡൽ അണിഞ്ഞിട്ടുണ്ട്.

ഫോട്ടോഷൂട്ടിലെ മോഡലുകളോട് പലപ്പോഴും ‘പുഞ്ചിരിയ്ക്കരുത്’ എന്നും അവരുടെ ഗൗരവം നിറഞ്ഞ മുഖം ഫോട്ടോഷൂട്ടുകൾക്കായി പ്രകടത്തിപ്പിക്കാനും പറയാറുണ്ട്. അത് അവരിൽ നിന്നും അവർ വിൽക്കുന്ന ഉൽപ്പന്നത്തിലേക്ക് ശ്രദ്ധ തിരിക്കാനുള്ള തന്ത്രം കൂടിയാണ്. നേരത്തെയും സബ്യസാചിയുടെ മോഡലുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്. സബ്യസാചി മുഖർജിയുടെ ജ്വല്ലറി പരസ്യ കാമ്പെയ്ൻ മോഡലുകളാണ് മുമ്പ് ട്രോളിന് ഇരയായത്. ഇവിടെയും സബ്യസാചി മോഡലുകൾ പുഞ്ചിരിക്കുന്നില്ലെന്നായിരുന്നു പരാതി.

ഇതിന് പുറമെ, മംഗല്യസൂത്രം ദുരുപയോഗം ചെയ്തതിനും സബ്യസാചി പരസ്യം ട്വിറ്ററിൽ നെറ്റിസൺസ് രൂക്ഷമായി വിമർശിച്ചിരുന്നു. പരസ്യ കാമ്പെയ്നിൽ ഒരു സ്ത്രീ ഡെനിമും ബ്രായും ധരിച്ച് മംഗല്യസൂത്രം ധരിച്ചിരിക്കുന്നതായിരുന്നു ചിത്രം. വിവാഹസമയത്ത് ഹിന്ദു സ്ത്രീകൾ ധരിക്കുന്ന ഒരു വിശുദ്ധ ആഭരണമായാണ് മംഗല്യസൂത്രം കരുതുന്നത്. എന്നാൽ പരസ്യത്തിൽ ഇത് മോശമായി ചിത്രീകരിച്ചെന്നായിരുന്നു വിമർശനം.

എന്നാൽ ബോളിവുഡ് വിവാഹങ്ങളിലെ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്ന ഫാഷൻ ബ്രാൻഡാണ് സബ്യസാചി വസ്ത്രങ്ങൾ. അസിൻ, ബിപാഷ, പ്രിയങ്ക ചോപ്ര, ദീപിക പദുക്കോൺ തുടങ്ങി വിവാഹത്തിന് സബ്യസാചി ലെഹങ്കയിൽ തിളങ്ങിയ താരങ്ങൾ നിരവധിയാണ്.

First published:

Tags: Advertisment, Model, Sabyasachi