Diwali 2020 | ദീപാവലിക്ക് നക്ഷത്രം തൂക്കി മാസ്റ്റർ ബ്ലാസ്റ്റർ; ഒപ്പം ശിശുദിനാശംസയും
Diwali 2020 | ദീപാവലിക്ക് നക്ഷത്രം തൂക്കി മാസ്റ്റർ ബ്ലാസ്റ്റർ; ഒപ്പം ശിശുദിനാശംസയും
സന്തോഷകരമായ ശിശുദിനവും സുരക്ഷിതമായ ദീപാവലിയും മാസ്റ്റർ ബ്ലാസ്റ്റർ നേർന്നു.
സച്ചിൻ തെണ്ടുൽക്കർ
Last Updated :
Share this:
ശിശുദിനത്തിന് ഒപ്പം എത്തിയ ദീപാവലി ദിവസത്തിൽ കുട്ടിത്തം കലർന്ന ദീപാവലി ആശംസയുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ. സോഷ്യൽ മീഡിയയിലാണ് വീഡിയോയുമായി എത്തി സച്ചിൻ തെണ്ടുൽക്കർ ആശംസ നേർന്നത്.
മുകളിൽ നക്ഷത്രവും താഴെ ചിരാതുകളുമായാണ് ദീപാവലി വിഡിയോയിൽ സച്ചിൻ തെണ്ടുൽക്കർ പ്രത്യക്ഷപ്പെട്ടത്. ചിരാത് കൈയിലേന്തിയാണ് സച്ചിൻ ദീപാവലി ആശംസകൾ നേർന്നത്.
ശിശുദിനത്തിൽ എത്തിയ ദീപാവലിക്ക് ആശംസകൾ നേർന്നപ്പോൾ അതിൽ കുട്ടിത്തം കലർന്നിരുന്നു. ദീപാവലിയുടെ വിളക്കുകളുടെയും ഉത്സവങ്ങളുടെയും തിളക്കം നമ്മളിലെ ഓരോരുത്തരിലെയും കുട്ടിക്ക് സന്തോഷം പകരട്ടെ എന്ന് സച്ചിൻ തെണ്ടുൽക്കർ ആശംസിച്ചു.
സന്തോഷകരമായ ശിശുദിനവും സുരക്ഷിതമായ ദീപാവലിയും മാസ്റ്റർ ബ്ലാസ്റ്റർ നേർന്നു. ദീപാവലി ദിനത്തിൽ എല്ലാവർക്കും ആശംസകൾ നേർന്നു. പൈജാമയും കുർത്തയും ധരിച്ചാണ് സച്ചിൻ തെണ്ടുൽക്കർ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.