തന്റെ വളര്‍ത്തു നായയുടെ (dog) ഓര്‍മ്മയ്ക്കായി (memory) ഒരു പുള്ളിപ്പുലിയെ (leopard) ദത്തെടുത്തിരിക്കുകയാണ് (adoption) ഗരിമ മാല്‍വാങ്കര്‍ എന്ന യുവതി. ഗുജറാത്തിലെ (gujarat) വഡോദര സ്വദേശിയാണ് ഗരിമ. ഇവരുടെ പ്രിയപ്പെട്ട വളര്‍ത്തു നായ 'പ്ലൂട്ടോ' കഴിഞ്ഞ വര്‍ഷം അസുഖം ബാധിച്ച് ചത്തിരുന്നു. ഇതിനെ തുടർന്ന് ഇനിയൊരിക്കലും ഒരു മൃഗത്തെ വളര്‍ത്തില്ലെന്നും ഗരിമ (garima) തീരുമാനിച്ചിരുന്നു. പക്ഷേ പ്ലൂട്ടോയുടെ ഓര്‍മ്മകള്‍ നിലനിര്‍ത്താന്‍ അവര്‍ ആഗ്രഹിച്ചു. അതിനിടെയാണ് ഗരിമ വഡോദരയിലെ സയാജി ബാവുഗ് മൃഗശാല സന്ദര്‍ശിച്ചത്. അവിടെ വെച്ചാണ് പുള്ളിപ്പുലിയെ ഇവര്‍ കാണുന്നത്. ടൈംസ് ഓഫ് ഇന്ത്യയുമായി നടത്തിയ അഭിമുഖത്തിലാണ് തന്റെ അനുഭവങ്ങള്‍ ഗരിമ തുറന്നു പറഞ്ഞിരിക്കുന്നത്.
'ജൂണ്‍ 24നാണ് പ്ലൂട്ടോയുടെ പിറന്നാള്‍. ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട പ്ലൂട്ടോയോട് വലിയ അടുപ്പമാണ് ഉണ്ടായിരുന്നത്. ഒരു കുടുംബാംഗത്തെപ്പോലെ തന്നെയാണ് പ്ലൂട്ടോ. അവന്റെ ഓര്‍മ്മയ്ക്കായി എന്തെങ്കിലും ചെയ്യണമെന്ന് എനിയ്ക്ക് ആഗ്രഹമുണ്ടായിരുന്നു. അങ്ങനെയാണ് പ്ലൂട്ടോയുടെ പിറന്നാള്‍ ദിനത്തില്‍ തന്നെ ഒരു മൃഗത്തെ ദത്തെടുക്കാന്‍ തീരുമാനിക്കുന്നത്.' ഗരിമ പറഞ്ഞു. തെരുവു നായകള്‍ക്ക് ഭക്ഷണം കൊടുക്കുന്നതു പോലുള്ള പ്രവൃത്തികള്‍ക്ക് പകരം എന്തെങ്കിലും സ്പെഷ്യലായി ചെയ്യണം എന്ന ആഗ്രഹം കൊണ്ടാണ് ഗരിമ വ്യത്യസ്തമായ ഈ തീരുമാനത്തില്‍ എത്തിയത്.
'സയാജി ബവുഗ് മൃഗശാലയില്‍ എങ്ങനെയാണ് മൃഗങ്ങളെ ദത്തെടുക്കുന്നത് എന്നതിനെക്കുറിച്ച് വിശദമായി അന്വേഷിച്ചു. അവസാനം പുള്ളപ്പുലിയെ ദത്തെടുക്കാം എന്ന തീരുമാനത്തില്‍ എത്തി. 5 വര്‍ഷത്തേയ്ക്കാണ് ദത്തെടുക്കുന്നത്' ഗരിമ വ്യക്തമാക്കി.
Also Read-Viral Video | മിസൈല്‍ വരും പോകും; ഷേവിങ് മുടക്കാനാവില്ല; അടുക്കളയിലെ ഷേവിങ് വൈറല്‍
സംസ്ഥാന നിയമസഭയിലാണ് ഗരിമ ജോലി ചെയ്യുന്നത്. പക്ഷികളെ ഒക്കെ ദത്തെടുക്കാന്‍ ധാരാളം പേര് മുന്നോട്ട് വരാറുണ്ട്. എന്നാല്‍ പുള്ളിപ്പുലിയെപ്പോലെയുള്ള മൃഗങ്ങളെ ആരും പരിഗണിക്കാറില്ല. ഇത്തരം ദത്തെടുക്കലുകള്‍ വന്യജീവികളെക്കുറിച്ചും പക്ഷികളെക്കുറിച്ചും ജനങ്ങളില്‍ അവബോധം ഉണ്ടാക്കാന്‍ സഹായിക്കുമെന്ന് മൃഗശാല സൂക്ഷിപ്പുകാരന് പ്രത്യുഷ് പതംഗര്‍ അഭിപ്രായപ്പെട്ടു. വന്യജീവികളുടെ ക്ഷേമത്തിന് ഇത് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വഡോദര മുന്‍സിപ്പല്‍ കോര്പ്പറേഷനിലേയ്ക്കാണ് ഈ ഫണ്ട് പോകുന്നത്. പക്ഷികളെയും മൃഗങ്ങളെയും ഇത്തരത്തില്‍ ദത്തെടുത്ത 16 പേര് ഇവിടെയുണ്ടെന്ന് പ്രത്യുഷ് വ്യക്തമാക്കി. മൃഗങ്ങളെ ദത്തെടുക്കുന്നവര്‍ക്ക് അധികൃതര്‍ അഭിനന്ദന സര്‍ട്ടിഫിക്കറ്റുകളും നല്‍കും. തുടര്‍ന്നും ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ ഈ സര്‍ട്ടിഫിക്കറ്റ് അവര്‍ക്ക് പ്രചോദനമാകും.
Also Read-Viral | ട്രെയിനിനും പ്ലാറ്റ്ഫോമിനുമിടയിൽ കുടുങ്ങി ഗർഭിണിയായ സ്ത്രീ; രക്ഷകനായി ആർപിഎഫ് ഉദ്യോഗസ്ഥൻ
ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി ചിന്മയ് സിദ്ധാര്‍ത്ഥ് ഷാ തന്റെ പന്ത്രണ്ടാം പിറന്നാള്‍ ദിനത്തില്‍ നെഹ്റു സുവോളജിക്കല്‍ പാര്‍ക്കിലെ ബംഗാള്‍ കടുവയെ ദത്തെടുത്തത് വലിയ വാര്‍ത്തയായിരുന്നു. പിറന്നാളിന് ലഭിച്ച പണം ഉപയോഗിച്ചാണ് മൂന്ന് മാസത്തേക്ക് കടുവയെ ദത്തെടുത്തത്.
പിതാവ് സിദ്ധാര്‍ത്ഥ് കാന്തിലാല്‍ ഷായ്ക്കൊപ്പം മൃഗശാലയിലെത്തിയ ചിന്മയ് 25,000 രൂപയുടെ ചെക്ക് അധികൃതര്‍ക്ക് നല്‍കിയാണ് ഔദ്യോഗികമായി കടുവയെ ദത്തെടുത്തത്. ചിന്മയ്ക്കൊപ്പം അഞ്ച് കുട്ടികള്‍കൂടി മൃഗശാലയിലെ പക്ഷികളേയും ചെറു മൃഗങ്ങളേയും ദത്തെടുത്തിരുന്നു. ഓരോ കുട്ടിയും 5000 രൂപ വീതം നല്‍കിയായിരുന്നു ദത്തെടുക്കല്‍. ഭൂമിയിലെ മറ്റ് ജീവികളോടുള്ള കുട്ടികളുടെ കരുതലിന് മൃഗശാല അധികൃതര്‍ നന്ദി പറഞ്ഞു. കൂടുതല്‍ പേര് മൃഗങ്ങളെ ദത്തെടുക്കാന്‍ മുന്നോട്ടു വരണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.