• HOME
  • »
  • NEWS
  • »
  • buzz
  • »
  • Sahar Tabar | എല്ലാം എഡിറ്റിംഗ് ആയിരുന്നു, യഥാർത്ഥ മുഖം ഇതല്ല; പോസ്റ്റുമായി 'സോംബി ആഞ്ജലീന ജോളി' അഥവാ സഹർ തബർ

Sahar Tabar | എല്ലാം എഡിറ്റിംഗ് ആയിരുന്നു, യഥാർത്ഥ മുഖം ഇതല്ല; പോസ്റ്റുമായി 'സോംബി ആഞ്ജലീന ജോളി' അഥവാ സഹർ തബർ

ഈ ചിത്രം അല്ല. പുതിയ അഭിമുഖത്തിൽ തന്റെ യഥാർത്ഥ മുഖം വെളിപ്പെടുത്തി യുവതി

  • Share this:
ആഞ്ചലിന ജോളിയെപ്പോലെ ആവാനായി പ്ലാസ്റ്റിക് സർജറിക്ക് വിധേയയായി എന്ന പ്രചാരണം കൊണ്ട് ശ്രദ്ധ നേടിയ യുവതിയാണ് ഇറാനിലെ സഹർ തബർ (Sahar Tabar). 2019 ലാണ് ഇവർ ശ്രദ്ധ നേടുന്നത്. ജനപ്രിയ നടിയുടെ തീരെ മെലിഞ്ഞതും വിചിത്രവുമായ പതിപ്പായി അവർ സ്വയം ഉയർത്തിക്കാട്ടി. ആ വർഷം അവസാനം, ഇറാന്റെ കർശനമായ മതനിന്ദ നിയമങ്ങൾ പ്രകാരം സഹർ അറസ്റ്റിലാവുകയും പത്ത് വർഷം തടവിലാവുകയും ചെയ്തു. പക്ഷേ 21 കാരിയായ യുവതി ഇപ്പോൾ പുറത്തിറങ്ങി. അടുത്തിടെ പുതിയ അഭിമുഖത്തിൽ അവർ തന്റെ യഥാർത്ഥ മുഖം വെളിപ്പെടുത്തി.

2019 ഒക്ടോബറിൽ അഴിമതി, മതനിന്ദ എന്നീ കുറ്റങ്ങൾ ചുമത്തി സഹറിനെ അറസ്റ്റ് ചെയ്യുകയും പത്ത് വർഷത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തു. 14 മാസത്തെ ജയിൽവാസത്തിന് ശേഷം അവർ മോചിതയായി എന്ന് ആക്ടിവിസ്റ്റ് മസിഹ് അലിനെജാദിനെ ഉദ്ധരിച്ച് 'ദി ഇൻഡിപെൻഡന്റ്' റിപ്പോർട്ട് ചെയ്യുന്നു.

സഹറിന്റെ ലുക്ക് ഏതെങ്കിലും പ്ലാസ്റ്റിക് സർജറി മൂലമല്ലെന്നും അതെല്ലാം തമാശയാണെന്നും ആക്ടിവിസ്റ് വെളിപ്പെടുത്തി. “സഹർ തബറിന് 19 വയസ്സ് മാത്രമായിരുന്നു പ്രായം. അവളുടെ തമാശ അവളെ ജയിലിലാക്കി. നിരപരാധിയായ മകളെ മോചിപ്പിക്കാൻ അവളുടെ അമ്മ ദിവസവും കരഞ്ഞുകൊണ്ട് അപേക്ഷിച്ചു. പ്രിയ ആഞ്ജലീന ജോളി, ഞങ്ങൾക്ക് നിങ്ങളുടെ ശബ്ദം ഇവിടെ ആവശ്യമാണ്, ”അവർ കഴിഞ്ഞ വർഷം കുറിച്ചു. രാജ്യത്ത് സ്ത്രീകളുടെ അവകാശങ്ങൾക്കായി വ്യാപകമായ പ്രതിഷേധങ്ങൾ നടക്കുന്നതിനിടെയാണ് ഫത്തേമ ഖിഷ്വന്ദ് എന്ന യഥാർത്ഥ പേരുള്ള സഹർ പുറത്തിറങ്ങിയത്. ഇവരുടെ യഥാർത്ഥ മുഖം ചുവടെ കാണാം:ഒരു പുതിയ ടിവി അഭിമുഖത്തിൽ, അവർ തന്റെ യഥാർത്ഥ മുഖം വെളിപ്പെടുത്തി. താൻ മുമ്പ് അവതരിപ്പിച്ച രൂപം വെറും മേക്കപ്പും ഫോട്ടോഷോപ്പും മാത്രമാണെന്ന് അവർ പറഞ്ഞു. തന്റെ ഇൻസ്റ്റഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണം കൂട്ടാനുള്ള ആഗ്രഹത്തിൽ ചെയ്തുകൂട്ടിയതാണിത്. "സൈബർസ്പേസ് ഒരു എളുപ്പവഴിയായിരുന്നു," അവർ പറഞ്ഞു. ഒരു അഭിനേതാവാകുന്നതിനേക്കാൾ വളരെ എളുപ്പമായിരുന്നു ഈ പരിപാടി എന്നും അവർ പറഞ്ഞിരുന്നു.

മൂക്കിന് പ്ലാസ്റ്റിക് സർജറി, ചുണ്ടുകളിൽ ഫില്ലർ നിറയ്ക്കൽ പോലുള്ള ചില സൗന്ദര്യവർദ്ധക നടപടിക്രമങ്ങൾക്ക് താൻ വിധേയയായിട്ടുണ്ടെന്നും തന്റെ വൈറൽ ചിത്രം വളരെയധികം ഫോട്ടോഷോപ്പ് ചെയ്തതാണെന്നും 21 കാരിയായ യുവതി പറഞ്ഞു. '50 കോസ്‌മെറ്റിക് സർജറികളുടെ' ഫലമാണ് രൂപം എന്നായിരുന്നു ഇവരുടെ അവകാശവാദം.

രസകരമെന്നു പറയട്ടെ, 2017 ൽ റഷ്യൻ വാർത്താ പോർട്ടലായ സ്പുട്നിക്കിനോട് സംസാരിക്കവെ സഹർ തട്ടിപ്പ് സമ്മതിച്ചിരുന്നു. സ്വയം രസിപ്പിക്കാൻ താൻ പലപ്പോഴും ചിത്രങ്ങൾ എഡിറ്റ് ചെയ്യാറുണ്ടെന്ന് അവർ പറഞ്ഞു.

Summary: Sahar Tabar, often known as 'Zombie Angelina Jolie,' discloses her true identity and acknowledges that the bizarre images were all heavily Photoshopped to enhance her fan base on social media
Published by:user_57
First published: