• News
 • IPL 2019
 • Elections 2019
 • Films
 • Gulf
 • Life
 • Crime
 • Photos
 • Video
 • Buzz
 • Live TV

'കറകളഞ്ഞ സാഡിസ്റ്റാണ് അയാൾ'

news18india
Updated: November 25, 2018, 2:56 PM IST
'കറകളഞ്ഞ സാഡിസ്റ്റാണ് അയാൾ'
news18india
Updated: November 25, 2018, 2:56 PM IST
തിരുവനന്തപുരം: യുവ ചെറുകഥാകൃത്ത് അർഷാദ് ബത്തേരിക്കെതിരെ ആരോപണങ്ങളുമായി എഴുത്തുകാരി സഹീറ തങ്ങൾ. നേരത്തെ ആർഷ കബനിയും അർഷാദ് ബത്തേരിക്കെതിരെ രംഗത്തു വന്നിരുന്നു. ആർഷയ്ക്ക് പിന്തുണ അറിയിച്ചു കൊണ്ടാണ് സഹീറയുടെ പോസ്റ്റ്. മറ്റൊരാളുടെ മാനസികവേദന കണ്ട് സന്തോഷിക്കുന്ന കറകളഞ്ഞ സാഡിസ്റ്റ് ആണ് അർഷാദ് ബത്തേരിയെന്ന് സഹീറ ആരോപിക്കുന്നു. തന്‍റെ കഥാസമാഹാരം പുറത്തിറങ്ങുന്നത് തടയുന്നതിനു വേണ്ട് അർഷാദ് ബത്തേരി നടത്തിയ ചരടുവലികളാണ് സഹീറ തങ്ങൾ വെളിപ്പെടുത്തുന്നത്. "ഒരു പുസ്തകത്തെ നശിപ്പിച്ച കഥ" എന്നാണ് അർഷാദ് ബത്തേരിക്കെതിരെയുള്ള ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്,

സഹീറ തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റ്;

ഒരു പുസ്തകത്തെ നശിപ്പിച്ച കഥ -

-------------------------------------------

ആർഷ കബനിയുടെ വെളിപ്പെടുത്തലിനു അഭിനന്ദനം!

പീഡനങ്ങൾ ശാരീരികം മാത്രമല്ല, മാനസികവുമാണ്. ജന്മസിദ്ധിയായി ലഭിച്ച എഴുത്തിനെ, ക്രൂശിക്കുന്നതിലൂടെ ശാരീരിക പീഡയേക്കാൾ കൊടിയ വേദന അതിൻ്റെ സൃഷ്ടാവ് മാനസികമായി അനുഭവിക്കുമെന്നു വ്യക്തമായ ധാരണയുള്ള, ആ വേദന കണ്ടു സന്തോഷിക്കുന്ന ഒരു കറകളഞ്ഞ സാഡിസ്റ് ആണ് അർഷാദ് ബത്തേരി.

എഡിറ്റർ എന്ന ലേബൽ വെച്ച് , തന്റെ സ്വാർത്ഥ താൽപര്യങ്ങൾക്കു അനുസൃതമല്ലാത്ത എഴുത്തുകാരൻ / എഴുത്തുകാരിയുടെ പുസ്തകങ്ങൾ ബത്തേരിയുടെ കയ്യിലൂടെ ചവറ്റു കുട്ടയിലേക്കു ആണ് പോയിരുന്നത്. അതിനെ മറികടന്നു അത് പബ്ലിഷ് ചെയ്യപ്പെട്ടാൽ ആ എഴുത്തുകാർ നേരിടേണ്ടി വരുന്ന സംഭവബഹുലമായ കഥ ഇനിയെങ്കിലും വായനക്കാർ അറിയണം.
Loading...

എന്‍റെ കഥാസമാഹാരം ''പ്രാചീനമായ ഒരു താക്കോൽ'' പ്രസിദ്ധീകൃതമായപ്പോൾ അതിന്‍റെ പ്രിൻറിംഗ് വർക്ക് മുതൽ പ്രകാശന ചടങ്ങു വരെ എന്തെല്ലാം ചരടുവലികൾ നടത്താമോ അതെല്ലാം നടത്തി.

ഷാർജ ഇന്‍റർനാഷണൽ ബുക്ക് ഫെയറിൽ വെച്ച് ശ്രീ. എം. എൻ കാരശ്ശേരി പ്രകാശനകർമം നിർവഹിക്കേണ്ട ചടങ്ങിലേക്ക് ഒരു മണിക്കൂർ കഴിഞ്ഞിട്ടും മാഷ് എത്തിയിട്ടില്ല. ക്ഷണിക്കപ്പെട്ട മറ്റു അതിഥികൾ ബി.എം സുഹ്‌റ, ഷാജഹാൻ മാടമ്പാട്ട്, പുസ്തകം ഏറ്റു വാങ്ങാൻ എത്തിയ
ഷാർജ ഇന്‍റർനാഷണൽ ബുക്ക് ഫെയർ കോർഡിനേറ്റർ ശ്രീ മോഹൻ കുമാർ തുടങ്ങി എല്ലാവരും നിറഞ്ഞ സദസ്സിനു മുമ്പാകെ മാഷെ കാത്തിരിക്കുന്നു.

ദുബായിൽ എന്‍റെ താമസസ്ഥലത്ത് നിന്നും ഇറങ്ങുമ്പോൾ മാഷെ കൂട്ടാൻ കാർ അയക്കട്ടെ എന്ന് ചോദിച്ചപ്പോൾ, അർഷാദ് വണ്ടി അയച്ചിട്ടുണ്ടെന്നും മാഷ് പ്രകാശന ഹാളിലേക്ക് എത്തിക്കൊള്ളാമെന്നും പറഞ്ഞത് ഞാൻ ഓർമിച്ചു. അബുദാബിയിൽ നിന്ന് പോലും ചടങ്ങിൽ സംബന്ധിക്കാനായി ആളുകൾ എത്തി ചേർന്നിട്ടും മാഷ് വരാത്തത് കണ്ടു ഞാൻ പരിഭ്രാന്തയായി. വീണ്ടും ഞാൻ കാരശ്ശേരി മാഷെ വിളിക്കുകയും '' ഒന്നര മണിക്കൂറായി ഞാൻ റെഡി ആയി ഇരിക്കയാണെന്നു മാഷ് അല്പം ക്ഷോഭത്തോടെ പറയുകയും ചെയ്തു.
എന്‍റെ എല്ലാ സമചിത്തതയും നഷ്ടപ്പെടുകയും, എന്‍റെ പുസ്തകത്തിന്റെ എല്ലാ കാര്യങ്ങൾക്കും ഞാൻ കോർഡിനേറ്റ് ചെയ്തിരുന്ന ഒലിവ് മാർക്കറ്റിംഗ് മാനേജർ സന്ദീപിനോട് ചെന്ന് ബഹളം വെക്കുകയും ചെയ്തതിനെ തുടർന്നാണ് മാഷിനെ വിളിക്കാൻ ആരെയും അയച്ചിട്ടില്ലെന്ന പിന്നാമ്പുറ കഥ തന്നെ അവർ അറിയുന്നത്. പ്രകാശനകർമം നിർവഹിച്ചു; തന്നെ അവഹേളിക്കും വിധം കാത്തിരിപ്പിച്ചതിന്റെ നീരസം കാരശ്ശേരി മാഷ് ആ വേദിയിൽ വെച്ച് തന്നെ അറിയിക്കുകയും ചെയ്തു. അതെല്ലാം സദസ്സിനു പിന്നിൽ നിന്ന് പൊളിഞ്ഞു പോയ ഗൂഡാലോചനയിൽ കുതിർന്നു അർഷാദ് നോക്കുന്നത് വേദിയിലിരുന്നു ഞാൻ കാണുന്നുണ്ടായിരുന്നു. മഹത്തായ ഒരു പ്രസാധകശാലയുടെ പേരിനെ അവർ പോലും അറിയാതെ അയാൾ ദുരുപയോഗം ചെയ്യുകയായിരുന്നു.

ഇവിടം കൊണ്ടും തീർന്നില്ല; പുസ്തകശാലകളിൽ ഒന്നിൽ പോലും എന്‍റെ കഥാസമാഹാരം എത്തിയില്ല. ആനുകാലികങ്ങൾക്കു പുസ്തകക്കുറിപ്പുകൾക്കായി അയച്ചു കൊടുക്കുന്ന കൂട്ടത്തിൽ ഒന്നിലും എന്‍റെ പുസ്തകം ഇല്ല. ഇക്കാര്യം ഞാൻ മുനീർ സാറിനോട് അന്വേഷിച്ചതിനെ തുടർന്ന്, അദ്ദേഹത്തിന്‍റെ നിർദ്ദേശപ്രകാരം സന്ദീപ് അത് നേരിട്ട് ആഴ്ചപ്പതിപ്പുകൾക്കു എത്തിച്ചു കൊടുക്കുകയായിരുന്നു.

സൈനുൽ ആബിദ് വളരെ മനോഹരമായി ചെയ്ത കവർ ഡിസൈൻ, ഓരോ കഥകൾക്കും തീമിനു അനുസൃതമായ ചിത്രങ്ങളോട് കൂടിയ ഉള്ളടക്കം; തുടങ്ങി പുസ്തകത്തിന്‍റെ സമചതുരത്തിലുള്ള സൈസ് പോലും എടുത്തു പറയേണ്ടതു തന്നെ. പ്രശംസാർഹമായ രീതിയിൽ അത് ഭംഗിയാക്കിയതിനു മുനീർ സാഹിബിനെയും അദ്ദേഹത്തിന്‍റെ നിർദ്ദേശപ്രകാരം അതെല്ലാം എക്സിക്യൂട്ട് ചെയ്ത സന്ദീപിനെയും നന്ദിപൂർവം ഇവിടെ ഓർമ്മിക്കുന്നു. വ്യത്യസ്തമായ കവർ ഡിസൈൻസ് ചെയ്തു കാണിച്ചിട്ടും മതിവരാതെ കൂടുതൽ ഓപ്ഷൻസ് ആവശ്യപ്പെട്ട എന്നെക്കൊണ്ട് ആബിദ് കുഴങ്ങിക്കാണും അന്ന്. അത്രമാത്രം ശ്രദ്ധാലുവായിരുന്നു എന്‍റെ ഓരോ പുസ്തകങ്ങൾ ഇറങ്ങുമ്പോഴും ഞാൻ.

എന്‍റെ കഥാസമാഹാരത്തിനു ആഴത്തിൽ അപഗ്രഥിച്ചു ആമുഖക്കുറിപ്പു നൽകിയ നമ്മുടെയൊക്കെ പ്രിയപ്പെട്ട സാഹിത്യകാരൻ സക്കറിയ സർ , പ്രകാശനച്ചടങ്ങിൽ ഓരോ കഥകളെക്കുറിച്ചും വ്യത്യസ്ത അർത്ഥതലങ്ങൾ കണ്ടെത്തി നല്ല വാക്കു പറഞ്ഞ ഗുരുതുല്യനായ കാരശ്ശേരി മാസ്റ്റർ എന്നിവരെല്ലാം അപമാനിക്കപ്പെട്ടത് പോലെ. ആ വേദന എന്നെ എന്ത് മാത്രം തളർത്തി എന്ന് പറയാൻ ഇപ്പോഴും വാക്കുകൾ ഇല്ല.

അശ്ലീല മുഖഭാവങ്ങളും സംസാരരീതികളും വേർതിരിച്ചറിയാനുള്ള സ്വതസിദ്ധമായ സ്ത്രീയുടെ കഴിവ് അല്പം കൂടിയ അളവിൽ എന്നിലുണ്ടായിരുന്നു എന്നതും ഇത്തരക്കാരനെ നിർത്തേണ്ടിടത്തു നിർത്തി എന്നതും ഒരു വൈരാഗ്യം പോലെ കൊണ്ട് നടന്നു എന്നതിന് തെളിവാണ് തക്കം കിട്ടിയപ്പോൾ അയാൾ എന്‍റെ പുസ്തകത്തെ ഒതുക്കുന്നതിലൂടെ തീർത്തത്.

പ്രമുഖ ആനുകാലികങ്ങളിൽ പലപ്പോഴായി പ്രസിദ്ധീകരിച്ച പത്തു മുപ്പതു കഥകളിൽ നിന്നും പന്ത്രണ്ടു കഥകൾ തിരഞ്ഞെടുത്തു പുസ്തകമാക്കാൻ എനിക്ക് വർഷങ്ങൾ തന്നെ വേണ്ടി വന്നു. കൊല്ലന്റെ ആലയിലെ തീച്ചൂളയിൽ കഥകൾക്കൊപ്പം ഞാനും എരിഞ്ഞു തീർന്നാണ് ആ ശ്രമം പൂർത്തിയാക്കിയത്.

വായനക്കാർക്കു നൽകുമ്പോൾ ഏറ്റവും നല്ലത് എന്ന് മിനിമം എഴുത്തുകാരനെങ്കിലും ബോധ്യം വരാതെ ഒരു സൃഷ്ടി അച്ചടി മഷി പുരളാൻ സാഹസപ്പെടരുത് എന്ന് വിശ്വസിക്കുന്ന എഴുത്തുകാരുടെ കൂട്ടത്തിൽ തന്നെ ഞാനും. അങ്ങിനെ വര്ഷങ്ങളുടെ തപസ്യയും അധ്വാനവുമാണ് ഒരു പുസ്തകം. പ്രത്യകിച്ചും ഒരു സ്ത്രീ എഴുതുമ്പോൾ കഷ്ടപ്പാട് കൂടുതലും. മൾട്ടിപ്ൾ റോൾസ് കൈകാര്യം ചെയ്യുക എന്നത് പറഞ്ഞു കേൾക്കും പോലെ അത്ര ഈസി അല്ല. ജോലി , കുട്ടികൾ, കുടുംബം എന്നിവയ്ക്ക് നടുവിൽ ജീവവായു പോലെ ചേർത്ത് നടന്നതാണ് എന്‍റെ എഴുത്ത്. അവ്വിധം ഉണ്ടായ ഒരു പുസ്തകമാണ് ബത്തേരിയുടെ കുടില ബുദ്ധിക്കു ഇരയായത്. ഇയാളുടെ കൂടെ സദാ കറങ്ങി നടക്കുന്ന മറ്റൊരു പബ്ലിക്കേഷൻ മാനേജരും ഈ പുസ്തകം നല്ല നിലയിൽ പുറംലോകം കാണാതിരിക്കാനുള്ള ഗൂഢാലോചനയിൽ പങ്കാളിയായിരുന്നുവെന്നും സമാന അനുഭവങ്ങൾ ഉണ്ടായ ചിലരിൽ നിന്നും പിന്നീട് അറിയാൻ സാധിച്ചിരുന്നു. അവരുടെ അധമശ്രമത്താൽ എൻ്റെ പുസ്തകം ഏതോ അധോമണ്ഡലത്തിലെ ശബ്ദമില്ലാത്ത നിലവിളിയായി.

നന്നായി പഠിച്ചു പരീക്ഷക്കിരിക്കുന്ന ഒരു വിദ്യാർത്ഥിയുടെ ആത്മവിശ്വാസവും , തൊട്ടടുത്തിരിക്കുന്ന മിടുക്കന്റെ ഉത്തരക്കടലാസിനെ ആശ്രയിച്ചു വരുന്നവന്റെ ആത്മവിശ്വാസവും ഒരിക്കലും ഒന്നായിരിക്കില്ല. ഒളിഞ്ഞും തെളിഞ്ഞും മുമ്പിലിരിക്കുന്നവന്റെ തല പിടിച്ചു താഴ്ത്തിയും തൻ കാര്യം നടത്താൻ അവൻ സദാ ജാഗരൂഗനായിരിക്കും. എല്ലായ്പോഴും ആ വക്ര ഉദ്യമം വിജയിക്കുകയില്ല. ഡി- ബാർ ചെയ്യാൻ ഒരു വായനക്കാരനെങ്കിലും മുന്നോട്ടു വരാതെയുമിരിക്കില്ല.സ്വർണ മൂടി കൊണ്ട് മറച്ചുവെച്ചാലും സത്യം കാലത്തിന്റെ ശക്തിയാൽ പുറത്തു വരും. ഇത്തരം നീലക്കുറുക്കന്മാരെ തിരിച്ചറിയപ്പെടുകയും ചെയ്യും.

ആർഷ കബനി എന്ന മിടുക്കി അതിനു നിമിത്തമായി എന്ന് മാത്രം !

First published: November 23, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
 • I agree to receive emails from NW18

 • I promise to vote in this year's elections no matter what the odds are.

  Please check above checkbox.

 • SUBMIT

Thank you for
taking the pledge

But the job is not done yet!
vote for the deserving condidate
this year

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626