കുറച്ചു ദിവസങ്ങൾക്കു മുൻപാണ് നടി നവ്യ നായർ (Navya Nair) തന്റെ നൃത്ത സ്കൂൾ ആയ മാതംഗിക്കു തുടക്കം കുറിച്ചത്. ചലച്ചിത്ര പ്രവർത്തകരും നവ്യയുടെ കുടുംബവും പങ്കെടുത്ത ചടങ്ങിലാണ് മാതംഗി പിച്ചവച്ചു തുടങ്ങിയത്. താരത്തിന്റെ ഭർത്താവ് സന്തോഷ് മേനോനും മകൻ സായ് കൃഷ്ണയും ചടങ്ങിൽ പങ്കെടുത്തിരുന്നു.
ഏറെ നാളുകൾക്കു ശേഷം നായികാ വേഷം ചെയ്ത് നവ്യ മലയാളത്തിലേക്ക് മടങ്ങിവന്ന ചിത്രം ‘ഒരുത്തീ’ കുറച്ച് മാസങ്ങൾക്ക് മുൻപ് റിലീസ് ചെയ്തിരുന്നു. ഒരു സാധാരണ വീട്ടമ്മ നേരിടുന്ന അസാധാരണ സംഭവങ്ങളായിരുന്നു ഈ സിനിമയ്ക്ക് പ്രമേയം. അഭിനയം പോലെ തന്നെ തന്നിലെ നർത്തകിയെ നവ്യ നിലനിർത്തുന്നുണ്ട്. മനു മാഷ് എന്ന് നവ്യ അഭിസംബോധന ചെയ്യുന്ന നൃത്താധ്യാപകന്റെ കീഴിലാണ് പരിശീലനം. ഇനി നവ്യയുടെ സ്കൂളിലും വിദ്യാർത്ഥികൾക്ക് നൃത്തം പരിശീലിക്കാം.
മാതംഗിയുടെ ഉദ്ഘാടന ചടങ്ങിൽ സിബി മലയിൽ, എസ്.എൻ. സ്വാമി, വി.കെ. പ്രകാശ് എന്നിവരെയും കാണാം. ഇവിടെയാണ് സായ് കൃഷ്ണ താരമായത്. കേവലം 12 വയസ്സ് മാത്രമാണ് നവ്യ നായരുടെ മകൻ സായ് കൃഷ്ണയുടെ പ്രായം. ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പഠിക്കുന്നു. സ്മാർട്ട് ഫോണിൽ ഫീഡ് ചെയ്ത ഏതാനും വരികൾ ഭംഗിയായി പ്രസംഗിച്ചു മടങ്ങുന്ന സായ് കൃഷ്ണയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുന്നു. സായ് സംസാരിക്കുന്ന വീഡിയോ ചുവടെ കാണാം.
സായ് സംസാരിക്കുമ്പോൾ, നവ്യയെ വിദ്യാർഥിനിയായിരുന്ന കാലം മുതൽ സിനിമയിൽ കാണുന്ന സിബി മലയിലിനും എസ്.എൻ. സ്വാമിക്കും മുഖത്ത് പുഞ്ചിരി വിരിയുന്നത് കാണാം.
View this post on Instagram
Summary: Navya Nair recently introduced her dancing school, ‘Mathangi,’ in front of a distinguished crowd. Sai Krishna, the actor’s son, all of 12, stole the show by giving a speech during the event. Other well-known figures from the Malayalam cinema industry, including Sibi Malayil, S.N. Swamy, and V.K. Prakash, attended the meeting
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.