മികച്ച അഭിനയത്തിലൂടെ മലയാളികളുടെ മനം കവർന്ന താരമാണ് സൈജു കുറുപ്പ്. ഇപ്പോഴിതാ താരത്തിന്റെ അടുത്തിടെ പുറത്തിറങ്ങിയ ചില സിനിമകളിലെ കഥാപാത്രത്തെക്കുറിച്ച് ട്രോളുകളുടെ ഒഴുക്കാണ്. കടം കയറിയ കഥാപാത്രങ്ങളോടാണ് സൈജുവിന് താൽപ്പര്യം എന്ന് പറഞ്ഞിട്ടുള്ളതായിരുന്നു ട്രോൾ.
എന്നാൽ ഇപ്പോൾ ട്രോളിന് മറുപടിയുമായി താരം തന്നെ എത്തിയിരിക്കുകയാണ്. താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം മറുപടി പറഞ്ഞത്. 3-4 കഥകൾ പ്രാരാബ്ധം കടം ഒക്കെ ഉള്ളത് കമ്മിറ്റ് ചെയ്തിട്ടുണ്ട്, നമ്മൾ പൊളിക്കും.- എന്നാണ് ട്രോൾ പങ്കുവച്ചുകൊണ്ട് സൈജു കുറുപ്പ് കുറിച്ചത്. അതിന് പിന്നാലെ രസകരമായ കമന്റുകളുമായി ആരാധകർ എത്തി. ഇതിന് രസകരമായ മറുപടികളാണ് താരം നൽകിയിരിക്കുന്നത്.
അടുത്തതിൽ നിങ്ങൾ ബാങ്ക് മാനേജർ ആയി അഭിനയിക്കണം എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. കടക്കെണിയിൽപ്പെട്ട ബാങ്ക് മാനേജർ ആണേൽ ഓക്കെ എന്നാണ് താരം ഇതിന് മറുപടി നൽകിയത്. ഇങ്ങനെ ഒക്കെ എന്നും കടക്കാരൻ ആയി ജീവിക്കുന്നതിനെ ക്കാൾ എനിക്ക് കുറച്ചു ക്യാഷ് ഒക്കെ കടം തന്ന് ആ ചീത്ത പേര് അങ്ങ് മാറ്റി കൂടെ സൈജു ചേട്ടാ- എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. ഇത് നല്ല പേര് അല്ലെ …എന്താ ഇതില് ചീത്തയായി കണ്ടത് ? എനിക്ക് പേര് മാറ്റേണ്ട കടം കൊടുത്തു എന്നായിരുന്നു മറുപടി. താരത്തിന്റെ കഥാപാത്രങ്ങളെ പ്രശംസിച്ചുകൊണ്ടും നിരവധി പേരാണ് എത്തുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: A facebook troll post, Saiju Kurup