സജീവ് പിള്ള രചിച്ച മാമാങ്കം നോവൽ ഈ ലോക്ക്ഡൗൺ നാളുകളിൽ വീട്ടിലിരുന്ന് വായിക്കാം. പുസ്തക കടലാസുകൾക്ക് പകരം ഇ-ബുക്ക് താളുകൾ മറിക്കാം. 100 പേർ പലയിടങ്ങളിലായിരുന്ന്, ഫേസ്ബുക് വഴിയാണ്, ഇ-ബുക് പ്രകാശനം നിർവഹിച്ചത്.
സക്കറിയ, ദേശമംഗലം രാമകൃഷ്ണൻ, രാജീവ് രവി, ബി. അജിത് കുമാർ, പി.എഫ്. മാത്യൂസ്, കലവൂർ രവികുമാർ, എ.ജെ. തോമസ്, കെ.എൻ. ഷാജി, അൻവർ അലി തുടങ്ങിയവർ ഉൾപ്പെടുന്നതാണ് പ്രകാശനം ചെയ്യുന്നവരുടെ നിര. പുസ്തകം https://ebooks.dcbooks.com/mamankam എന്ന ലിങ്കിൽ ലഭ്യമാണ്.
നോവൽ പ്രസിദ്ധീകരിക്കുന്നതിന് മുൻപ് സജീവ് പിള്ള നൽകിയ ആമുഖം ചുവടെ.
Also read: അവസാന പിറന്നാളിന് നൽകിയ ആശംസ അച്ഛൻ ഇന്നും പാലിക്കുന്നു; അച്ഛന്റെ പിറന്നാൾ ഓർമ്മയ്ക്ക് മുന്നിൽ സൗഭാഗ്യ വെങ്കിടേഷ്"മലപ്പുറം ജില്ലയിൽ പാങ് എന്നൊരു ചെറിയ ഗ്രാമമുണ്ട്. ഇപ്പോഴും വിളക്ക് കൊളുത്തുന്ന ഒരു ചാവേർ തറയുണ്ടവിടെ. തെങ്ങിൻ തോപ്പിന് നടുവിലുള്ള ബലികുടീരം. ചാവേർ ചന്തുണ്ണിയെന്ന രൂപം. ചന്തുണ്ണിയെക്കുറിച്ചാണ് ഈ നോവൽ. എങ്ങനെയാണ് ആ കുട്ടി, അല്ലെങ്കിൽ അവന്റെ ചെറിയമ്മാവൻ, അവന്റെ ചുറ്റുപാട് എന്നിവ സമകാലികം ആവുന്നത് എന്ന ചിന്തയാണ് നോവൽ പരിശോധിക്കുന്നത്.
അവൻ ഒരു ചാവേറാണ്. രാജാവിന്റെ സേവകരായിട്ടും അംഗരക്ഷകരായിട്ടും ഇവർ ജീവിച്ച് പോന്നു. പിന്നെ ഒറ്റപ്പെട്ടും സംഘങ്ങളായും ഈ ചാവേറുകൾ നിലനിന്നു. വലിയ ശക്തികളോട് ചെറിയ ശക്തികൊണ്ട് വലിയ ചോദ്യങ്ങൾ ചോദിക്കാൻ പ്രാപ്തരാണെന്നതാണ് ഇവരുടെ പ്രത്യേകത. ലോകത്തെ വമ്പൻ ശക്തിയായ, പുതിയ യുദ്ധോപകരണവും യുദ്ധ തന്ത്രവുമുള്ള ഒരു വലിയ ശക്തിയോടു ഒരു പഴഞ്ചൻ പ്രദേശത്തെ കൊച്ചു കുട്ടിയും അവന്റെ ചെറിയമ്മാവനും എങ്ങനെ നേരിടും? ആ പോരാട്ടം എങ്ങനെ വിജയിക്കും? വലിയ ശക്തികളെ എതിരിടാതിരിക്കാൻ അവർക്ക് ആവുകയുമില്ല."
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.