നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ഐഎസ്ഐ മുദ്രയില്ലാത്ത ഹെൽമറ്റുകളുടെ വിൽപ്പന നിരോധിച്ചു; നിയമം ലംഘിച്ചാൽ കനത്ത ശിക്ഷ

  ഐഎസ്ഐ മുദ്രയില്ലാത്ത ഹെൽമറ്റുകളുടെ വിൽപ്പന നിരോധിച്ചു; നിയമം ലംഘിച്ചാൽ കനത്ത ശിക്ഷ

  ജൂൺ ഒന്നു മുതലാണ് പുതിയ നിയമം നടപ്പിലാക്കിയത്

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   ഐഎസ്ഐ മുദ്ര ഇല്ലാത്ത ഹെൽമറ്റുകളുടെ വിൽപ്പനയും നിർമ്മാണവും നിരോധിച്ച് കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം. നിയമലംഘനം നടത്തുന്നവർ തടവു ശിക്ഷയ്ക്കും അഞ്ചു ലക്ഷം രൂപ വരെ പിഴ നൽകാനും ബാധ്യസ്ഥരാകും. ജൂൺ ഒന്നു മുതലാണ് പുതിയ നിയമം നടപ്പിലാക്കിയത്. നവംബർ 2018 ലാണ് മന്ത്രാലയം ഈ നിർദ്ദേശം പുറപ്പെടുവിച്ചതെങ്കിലും നടപ്പാക്കിയിരുന്നില്ല. ഇതിൽ വിശദമായ നിർദേശങ്ങൾ 2019ൽ കൂട്ടിച്ചേർക്കുകയും ചെയ്തിരുന്നു.

   ഇതനുസരിച്ച് ഇന്ത്യയിൽ വിൽക്കുന്ന എല്ലാ ഹെൽമറ്റുകൾക്കും ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഐഎസ്) നിഷ്കർഷിക്കുന്ന ഗുണനിലവാര മാർഗ്ഗനിർദ്ദേശം അനുസരിച്ച് ഐഎസ്ഐ സർട്ടിഫിക്കേഷൻ നിർബന്ധമായും വേണം.

   നിയമലംഘനം നടത്തുന്നവർക്കുള്ള ശിക്ഷ

   നിയമ ലംഘകർക്ക് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് ആക്ട് അനുസരിച്ചുള്ള ശിക്ഷയാണ് നിയമം നിഷ്കർഷിക്കുന്നത്. ആരെങ്കിലും ഐഎസ്ഐ അംഗീകാരമില്ലാത്ത ഐഎസ്ഐ സ്റ്റിക്കർ പതിച്ച ഹെൽമറ്റ് ഉപയോഗിച്ചാൽ അഞ്ച് ലക്ഷം രൂപ വരെ പിഴ ഈടാക്കാം. ഐഎസ്ഐ മുദ്ര ഇല്ലാത്ത ഹെൽമറ്റുകളുടെ വിൽപ്പന, ഇറക്കുമതി, നിർമ്മാണം, സൂക്ഷിക്കൽ എന്നിവ നടത്തുന്നവർക്ക് ഒരു ലക്ഷം രൂപ വരെ പിഴയും ഒരു വർഷം വരെ തടവുശിക്ഷയും ലഭിക്കാം.

   നിരോധനം എങ്ങനെ അന്താരാഷ്ട്ര നിർമാതാക്കളെ ബാധിക്കും?

   ഐഎസ്ഐ മാർഗ്ഗനിർദ്ദേശങ്ങൾക്ക് സമാനമായതോ അല്ലെങ്കിൽ അന്താരാഷ്ട്ര നിലവാരത്തിൽ അതിനേക്കാൾ ഉയർന്ന നിലവാരമുള്ള ഹെൽമറ്റുകൾ ഇറക്കുമതി ചെയ്യുന്ന കമ്പനികളെയോ പുതിയ നിയമം ബാധിക്കും. മിക്ക അന്താരാഷ്ട്ര ഹെൽമറ്റ് ബ്രാൻഡുകളും കൂടുതൽ സുരക്ഷാ പരിശോധനകൾക്ക് ശേഷമാണ് പുറത്തിറക്കുന്നത്.

   എന്നാൽ, മേക്ക് ഇൻ ഇന്ത്യ പദ്ധതിയനുസരിച്ച് തദ്ദേശ നിർമാതാക്കളെ സഹായിക്കുന്നതിനായാണ് പുതിയ നിയമം പ്രാമുഖ്യം നൽകുന്നത്. ഇതുകാരണം രാജ്യത്ത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും ഇന്ത്യൻ നിർമ്മിത ഹെൽമറ്റുകളുടെ കയറ്റുമതി വർധിക്കുമെന്നുമാണ് കേന്ദ്ര സർക്കാരിന്റെ കണക്കുകൂട്ടൽ.

   ഇന്ത്യൻ നിർമ്മിത ഹെൽമറ്റുകൾ വിദേശ നിർമ്മിത ഹെൽമറ്റുകളെക്കാൾ ചെലവ് കുറഞ്ഞവയാണ്. ഇതുകാരണം കൂടുതൽ ജനങ്ങൾ ഹെൽമറ്റ് ഉപയോഗിക്കുമെന്നും റോഡപകടങ്ങൾ കാരണമുള്ള മരണനിരക്ക് കുറയ്ക്കുന്നതിന് ഇത് കാരണമാവുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, ഇരുചക്രവാഹനങ്ങൾ വിൽക്കുമ്പോൾ ഡീലർമാർ തന്നെ രണ്ട് ഹെൽമറ്റുകൾ നൽകണമെന്നും ചില സംസ്ഥാനങ്ങൾ നിഷ്കർഷിച്ചിട്ടുണ്ട്.

   ഉദാഹരണത്തിന് ബ്രിട്ടീഷ് ഹെൽമറ്റ് കമ്പനിയായ ട്രയമ്പ് 2018ൽ ഈ നിയമം കൊണ്ടുവന്നപ്പോൾ ഇന്ത്യയിലെ വിൽപ്പന നിർത്തിവച്ചിരുന്നു. ഇതോടെ ട്രയമ്പ് ഡീലർമാർ വാങ്ങിയ സ്റ്റോക്ക് കെട്ടിക്കിടക്കുകയായിരുന്നു.

   പുതിയ നിയമം വന്നതോടെ വിദേശ ഹെൽമറ്റ് നിർമാതാക്കൾക്ക് ഇവിടെ എത്തുമ്പോൾ ഇന്ത്യൻ ഗുണമേന്മ പരിശോധനകൾ വീണ്ടും നടത്താൻ നിർബന്ധിതമാകും. ചില കമ്പനികൾ ഇതിന് തയ്യാറാവുമെങ്കിലും വളരെ കുറച്ചു മാത്രം ഹെൽമറ്റുകൾ ഇന്ത്യയിൽ വിൽക്കുന്ന വലിയ കമ്പനികൾക്ക് ഇത് പ്രായോഗികമാവില്ല. കൂടുതൽ പണം നൽകി ഗുണമേന്ത കൂടിയ വിദേശ നിർമ്മിത ഹെൽമറ്റുകൾ ധരിക്കാൻ ആഗ്രഹിക്കുന്നവരെയാണ് ഇത് കൂടുതൽ ബാധിക്കുക.

   Keywords: Helmet, ISI certified, Ban, ഹെൽമറ്റ്, ഐഎസ്ഐ മുദ്ര, നിരോധനം
   Published by:user_57
   First published:
   )}