HOME /NEWS /Buzz / Salman Khan | നടന്‍ സല്‍മാന്‍ ഖാന് പാമ്പ് കടിയേറ്റു; ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു

Salman Khan | നടന്‍ സല്‍മാന്‍ ഖാന് പാമ്പ് കടിയേറ്റു; ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു

പന്‍വേലിലെ സല്‍മാന്റെ ഫാം ഹൗസില്‍ നിന്നാണ് പാമ്പ് കടിയേറ്റത്

പന്‍വേലിലെ സല്‍മാന്റെ ഫാം ഹൗസില്‍ നിന്നാണ് പാമ്പ് കടിയേറ്റത്

പന്‍വേലിലെ സല്‍മാന്റെ ഫാം ഹൗസില്‍ നിന്നാണ് പാമ്പ് കടിയേറ്റത്

 • Share this:

  ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന് പാമ്പു കടിയേറ്റു. പന്‍വേലിലെ സല്‍മാന്റെ ഫാം ഹൗസില്‍ നിന്നാണ് പാമ്പ് കടിയേറ്റത്. വിഷമില്ലാത്ത പാമ്പാണ് കടിച്ചത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.

  പാമ്പു കടിച്ചതിനെ തുടര്‍ന്ന് നവി മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ അദ്ദേഹം ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു. പന്‍വേലിലെ ഫാം ഹൗസില്‍ വിശ്രമത്തിലാണ് താരം ഇപ്പോള്‍. ഡിസംബര്‍ 27ന് 56ാം ജന്മദിനം ആഘോഷിക്കാനിരിക്കുകയാണ് സല്‍മാന്‍.

  കുടുംബത്തിനും അടുത്ത സുഹൃത്തുക്കള്‍ക്കും ഒപ്പം ഫാം ഹൗസിലാണ് താരം ജന്മദിനം മിക്ക വര്‍ഷങ്ങളിലും ആഘോഷിക്കുന്നത്. കഴിഞ്ഞ ലോക്ഡൗണ്‍ കാലത്ത് തന്റെ പ്രിയപ്പെട്ടവരോടൊത്ത് സല്‍മാന്‍ കഴിഞ്ഞത് ഈ ഫാം ഹൗസിലാണ്.

  രാധേ: യുവര്‍ മോസ്റ്റ് വാണ്ടഡ് ഭായി, അന്തിം ദ ഫൈനല്‍ ട്രൂത്ത് എന്നിവയാണ് സല്‍മാന്റേതായി ഈ വര്‍ഷം പുറത്തിറങ്ങിയ ചിത്രങ്ങള്‍. ടൈഗര്‍ 3 ആണ് താരത്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം.

  Also Read-സുനാമിയും വൈറസ് ബാധയുമടക്കം ഈ മുത്തശ്ശിയുടെ പ്രവചനങ്ങൾ പലതും സംഭവിച്ചു; ഇനി കാത്തിരിക്കുന്നത് 2022 ൽ കാത്തിരിക്കുന്നത് അന്യഗ്രഹ ജീവി ആക്രമണം?

  ഭാര്യ തന്നെ അടിമയായി കാണുന്നു; നിരന്തരം മർദിക്കുന്നു; പരാതിയുമായി യുവാവ് പൊലീസ് സ്റ്റേഷനിൽ

  ബെംഗളൂരുവിൽ (Bengaluru) ഭാര്യ തന്നെ അടിമയായി കാണുന്നുവെന്ന പരാതിയുമായി യുവാവ്​ പൊലീസ്​ സ്റ്റേഷനിൽ. സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്​ യുവാവ്​. തന്നെ തലയണകൊണ്ട്​ പതിവായി മർദിക്കാറുണ്ടെന്നും യുവാവിന്‍റെ പരാതിയിൽ പറയുന്നു. വിലപിടിപ്പുള്ള സാധനങ്ങൾ എപ്പോഴും വാങ്ങാൻ നിർബന്ധിക്കും. സ്വകാര്യ ആവശ്യത്തിനായി ഒരു കാർ പോലും ഭാര്യയുടെ നിർബന്ധത്തിന്​ വാങ്ങിച്ചു നൽകിയെന്നും യുവാവ്​ പരാതിയിൽ പറയുന്നു.

  2020 ജനുവരിയിലായിരുന്നു ഇരുവരുടെയും വിവാഹം. അപ്പാർട്ട്​മെന്‍റിലാണ്​ ഇരുവരും താമസിച്ചുവന്നത്. വിവാഹം കഴിഞ്ഞ്​ കുറച്ചുനാളുകൾക്ക്​ ശേഷം ഭാര്യ തന്നെ അടിമയായാണ്​ കണക്കാക്കുന്നതെന്നും നിരന്തരം തലയിണകൊണ്ട്​ അടിക്കുമെന്നും പരാതിയിൽ പറയുന്നു. ഭാര്യയെ നന്നായി പരിപാലിക്കുന്നുണ്ടെന്ന്​ അവകാശപ്പെട്ട യുവാവ്​ പണത്തിനും വിലപിടിപ്പുളള വസ്തുക്കൾക്കും വേണ്ടി നിരന്തരം ശല്യം ചെയ്യുന്നു​വെന്നും കാരണം കണ്ടെത്തി വഴക്ക്​ കൂടുന്നുവെന്നും പരാതിയിൽ പറയുന്നു.

  സെപ്​റ്റംബർ 25ന്​ രാത്രി 10.30ഓടെ അപാർട്ട്​മെന്‍റിന്‍റെ വാതിൽ യുവാവ്​ പൂട്ടിയിരുന്നു. എന്നാൽ രാത്രി പുറത്തുപോകണമെന്ന്​ ഭാര്യ ശാഠ്യം പിടിച്ചു. താക്കോൾ ചോദിച്ചെങ്കിലും താൻ പുറത്തുപോകരുതെന്ന്​ ഭാര്യയോട്​ ആവശ്യപ്പെട്ടു. വഴക്ക്​ ഒഴിവാക്കുന്നതിനായി ഒഴിഞ്ഞുമാറുകയും ചെയ്തു. ശേഷം താൻ ഉറങ്ങാൻ കിടന്നപ്പോൾ കട്ടിലിൽ കയറി തലയണകൊണ്ട്​ ശ്വാസം മുട്ടിക്കാൻ ശ്രമിച്ചുവെന്ന്​ യുവാവ്​ പറയുന്നു.

  ശ്വാസമെടുക്കാൻ ബുദ്ധിമുട്ടിയതോടെ തള്ളിമാറ്റി. ഇതോടെ നെഞ്ചിലും വയറിലും മാന്തുകയും കടിക്കുകയും ചെയ്തതായി യുവാവ്​ പറയുന്നു. വഴക്ക്​ രൂക്ഷമായതോടെ ഇരുവരും പൊലീസിനെ വിളിച്ചു. രണ്ടുപേർക്കും കൗൺസലിങ്​ നൽകുകയും യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. യുവതി ആവശ്യപ്പെട്ടതെല്ലാം നൽകിയിട്ടും തനിക്കെതിരെ അന്നപൂർണേശ്വരി നഗർ പൊലീസ്​ സ്റ്റേഷനിൽ സ്ത്രീധന പീഡനപരാതി നൽകിയെന്നും കോടതിയിൽ പോയി പിന്നീട്​ മുൻകൂർ ജാമ്യമെടുക്കുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു.

  ദമ്പതികളുടെ പരാതികൾ സ്വീകരിച്ച്​ അന്വേഷണം നടത്തുകയാണെന്നും പ്രശ്ന പരിഹാരത്തിനായി ഇരുവരെയും കൗൺസലിങ്ങിന്​ വിധേയമാക്കിയതായും മുതിർന്ന പൊലീസ്​ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

  First published:

  Tags: Salman Khan, Snake bite