• HOME
  • »
  • NEWS
  • »
  • buzz
  • »
  • Salman Khan | ഡെങ്കിപ്പനി മാറി, സൽമാൻ ഖാൻ പൊതുവേദിയിൽ; സഹോദരിയുടെ കുഞ്ഞിനെ എടുത്ത് താരം

Salman Khan | ഡെങ്കിപ്പനി മാറി, സൽമാൻ ഖാൻ പൊതുവേദിയിൽ; സഹോദരിയുടെ കുഞ്ഞിനെ എടുത്ത് താരം

സൽമാൻ ഖാന് ഡെങ്കിപ്പനി സ്ഥിരീകരിച്ചതിനു പിന്നാലെ അദ്ദേഹം അവതാരകനായ പ്രശസ്ത റിയാലിറ്റി ഷോ ബിഗ് ബോസിന്റെ മൂന്ന് എപ്പിസോഡുകൾ കരൺ ജോഹറാണ് അവതരിപ്പിച്ചത്

സൽമാൻ ഖാൻ

സൽമാൻ ഖാൻ

  • Share this:
ഡെങ്കിപ്പനി മാറിയതിനു ശേഷം ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാൻ (Salman Khan) ആദ്യമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടു. സൽമാന്റെ സഹോദരി അർപ്പിത ഖാന്റെ ഭർത്താവായ ആയുഷ് ശർമയുടെ (Aayush Sharma) പിറന്നാൾ പാർട്ടിയിൽ പങ്കെടുക്കാനാണ് താരം എത്തിയത്. നീല ടീ ഷർട്ടും ചുവന്ന ട്രൗസറും ധരിച്ചാണ് സൽമാൻ ഖാൻ പാർട്ടിയിൽ പങ്കെടുത്തത്. സഹോദരിയുടെ കുട്ടി ആയത്തിനെ എടുത്തുകൊണ്ടു നിൽക്കുന്ന താരത്തിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

സൽമാൻ ഖാന് ഡെങ്കിപ്പനി സ്ഥിരീകരിച്ചതിനു പിന്നാലെ അദ്ദേഹം അവതാരകനായ പ്രശസ്ത റിയാലിറ്റി ഷോ ബിഗ് ബോസിന്റെ മൂന്ന് എപ്പിസോഡുകൾ കരൺ ജോഹറാണ് അവതരിപ്പിച്ചത്. ഈ ആഴ്ച്ച മുതൽ ബി​ഗ് ബോസിൽ സൽമാൻ ഖാൻ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞയാഴ്ചയാണ് താരത്തിന് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.

അതിനിടെ, സൽമാൻ ഖാൻ നായകനായ ടൈഗർ 3, കിസി കാ ഭായ് കിസി കി ജാൻ എന്നീ സിനിമകളുടെ റിലീസ് പ്രഖ്യാപിച്ചു. ടൈഗർ 3 അടുത്ത വർഷം ദീപാവലിക്കാണ് തിയേറ്ററുകളിൽ എത്തുക. കിസി കാ ഭായ് കിസി കി ജാൻ 2023 ലെ ഈദ് റിലീസാണ്. ഏക് താ ടൈഗർ, ടൈഗർ സിന്ദാ ഹേ എന്നിവയുടെ തുടർച്ചയാണ് ടൈഗർ 3. ആദ്യ രണ്ട് ചിത്രങ്ങളും ബ്ലോക്ക്ബസ്റ്ററുകളായിരുന്നു. കത്രീന കൈഫാണ് ടൈ​ഗർ സീരിസിലെ നായിക. പാക് ചാര വനിതയുടെ വേഷത്തിലാണ് കത്രീന സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. ഷാരൂഖ് ഖാൻ അതിഥി വേഷത്തിൽ എത്തുന്ന ചിത്രം എന്ന പ്രത്യേകതയും ടൈഗർ 3 ക്ക് ഉണ്ട്. ഷാരൂഖിന്റെ വരാനിരിക്കുന്ന പ്രോജക്റ്റായ പഠാനിൽ സൽമാനും അതിഥി വേഷത്തിൽ എത്തുന്നുണ്ട്.




സൽമാൽ ഖാനെ കൂടാതെ, വെങ്കിടേഷ്, പൂജാ ഹെഗ്‌ഡെ, ജഗപതി ബാബു എന്നിവരാണ് കിസി കാ ഭായ് കിസി കി ജാനിൽ മറ്റു പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്. രാഘവ് ജുയൽ, ജാസി ഗിൽ, സിദ്ധാർത്ഥ് നിഗം, ഷെഹ്‌നാസ് ഗിൽ, പാലക് തിവാരി, മാളവിക ശർമ്മ എന്നിവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 2014-ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം വീരത്തിന്റെ റീമേക്കാണ് കിസി കാ ഭായ് കിസി കി ജാൻ.

വർഷങ്ങളായി സൽമാൻ ഖാൻ നായകനായ ചിത്രങ്ങൾ ഈദിന് റിലീസ് ചെയ്യാറുണ്ട്. വാണ്ടഡ്, ദബാംഗ്, ബോഡിഗാർഡ്, ഏക് താ ടൈഗർ, കിക്ക്, ബജ്‌രംഗി ഭായ്ജാൻ, സുൽത്താൻ, ട്യൂബ്ലൈറ്റ്, ഭാരത് എന്നിവയെല്ലാം ഈദ് റിലീസുകളായിരുന്നു. കിസി കാ ഭായ് കിസി കി ജാൻ സൽമാന്റെ പത്താമത്തെ ഈദ് റിലീസായിരിക്കും. ഫർഹാദ് സാംജി സംവിധാനം ചെയ്യുന്ന ചിത്രം ഒരു ആക്ഷൻ എന്റർടെയ്‌നർ സിനിമയാണെന്നാണ് റിപ്പോർട്ടുകൾ.

Summary: Salman Khan made his first public appearance after being treated for dengue
Published by:user_57
First published: