HOME /NEWS /Buzz / Salman Khan | കരൺ ജോഹറല്ല, സൽമാൻ ഖാൻ; ബിഗ് ബോസ് ഒ.ടി.ടി. - 2 അവതാരകൻ മാറുന്നു

Salman Khan | കരൺ ജോഹറല്ല, സൽമാൻ ഖാൻ; ബിഗ് ബോസ് ഒ.ടി.ടി. - 2 അവതാരകൻ മാറുന്നു

കൗതുകകരമായ ആദ്യ പ്രൊമോയിൽ സൂപ്പർ താരം വരവറിയിച്ചു കഴിഞ്ഞു

കൗതുകകരമായ ആദ്യ പ്രൊമോയിൽ സൂപ്പർ താരം വരവറിയിച്ചു കഴിഞ്ഞു

കൗതുകകരമായ ആദ്യ പ്രൊമോയിൽ സൂപ്പർ താരം വരവറിയിച്ചു കഴിഞ്ഞു

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Thiruvananthapuram
  • Share this:

    വൻ വിജയം ആസ്വദിക്കുകയും, മികച്ച TRP റേറ്റിംഗുകൾ നേടുകയും ചെയ്ത ഷോയാണ് ഹിന്ദിയിലെ ബിഗ് ബോസ് 16 (Bigg Boss 16). അക്കാരണം കൊണ്ടുതന്നെ ഫെബ്രുവരി പകുതി വരെ പരിപാടി നീട്ടുകയുമുണ്ടായി. 2021ൽ ഷോയുടെ നിർമാതാക്കൾ കരൺ ജോഹർ അവതാരകനായി വൂട്ടിൽ മാത്രമായി ബിഗ് ബോസ് OTT ആരംഭിച്ചു. ഗെയിമിൽ പങ്കെടുക്കാൻ മത്സരാർത്ഥികൾ ജോടിയാക്കപ്പെട്ടതിനാൽ, ബന്ധങ്ങൾ നിലനിർത്തുന്നതിൽ ഷോ ശ്രദ്ധ കേന്ദ്രീകരിച്ചു. എലിമിനേഷൻ സമയത്ത് ജോഡികൾ ഷോയിൽ നിന്ന് പുറത്തായി.

    ജിയോ സിനിമാസിൽ സ്ട്രീം ചെയ്യുന്ന ബിഗ് ബോസ് ഒടിടിയുടെ രണ്ടാം സീസണോടെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലേക്കുള്ള തന്റെ തിരിച്ചുവരവ് സൽമാൻ ഖാൻ പ്രഖ്യാപിച്ചു കഴിഞ്ഞു. കൗതുകകരമായ ആദ്യ പ്രൊമോയിൽ സൂപ്പർ താരം വരവറിയിച്ചു കഴിഞ്ഞു. ‘ഞാൻ ബിഗ് ബോസ് OTT യുമായി തിരികെ വരുന്നു. നമുക്ക് കാണാം, ഇന്ത്യ’ എന്നാണ് സല്ലുവിന്റെ വാചകം.

    Also read: Jagan Shaji Kailas | ഷാജി കൈലാസിന്റെ മകൻ ജഗൻ സംവിധായകനാവുന്നു; നായകൻ സിജു വിൽസൺ

    കഴിഞ്ഞ വർഷത്തെ ഇടവേളയ്ക്ക് ശേഷം, ബിഗ് ബോസ് OTT ഈ വർഷം അതിന്റെ രണ്ടാം സീസണിലൂടെ തിരിച്ചുവരികയാണ്. ഷോയുടെ നിർമ്മാതാക്കൾ നിരവധി സെലിബ്രിറ്റികളിലേക്കും സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർമാരിലേക്കും എത്തിയിട്ടുണ്ട്. ഔദ്യോഗിക സ്ഥിരീകരണ ലിസ്റ്റ് ഉടൻ പുറത്തിറങ്ങും.

    ജനപ്രിയ ഇന്ത്യൻ റിയാലിറ്റി ടിവി ഷോയായ ബിഗ് ബോസിന്റെ വകഭേദമാണ് ബിഗ് ബോസ് ഒടിടി. കരൺ ജോഹർ ആതിഥേയത്വം വഹിക്കുന്ന ഉദ്ഘാടന സീസൺ 2021 ഓഗസ്റ്റിൽ പ്രീമിയർ ചെയ്തു. ബിഗ് ബോസ് വീടിനുള്ളിൽ ഒതുങ്ങിക്കൂടുകയും ക്യാമറകളിലൂടെയും മൈക്രോഫോണുകളിലൂടെയും നിരന്തരം നിരീക്ഷിക്കുകയും ചെയ്യുന്ന ഹൗസ്‌മേറ്റ്‌സ് എന്ന ഒരു കൂട്ടം മത്സരാർത്ഥികളെ ചുറ്റിപ്പറ്റിയാണ് ഷോ. ഷോയിലെ വിജയിക്ക് ക്യാഷ് പ്രൈസും ‘OTT എഡിഷൻ’ ട്രോഫിയും നൽകും.

    റിപ്പോർട്ടുകൾ പ്രകാരം, ബിഗ് ബോസ് OTT 2 2023 ജൂണിൽ സംപ്രേക്ഷണം ചെയ്യും. എന്നിരുന്നാലും ഔദ്യോഗിക റിലീസ് തീയതി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. റിപ്പോർട്ടുകൾ അനുസരിച്ച്, ഷോയുടെ മത്സരാർത്ഥികളുടെ കൂട്ടത്തിൽ ഹിന്ദി ചലച്ചിത്ര-ടെലിവിഷൻ വ്യവസായങ്ങളിൽ നിന്നുള്ള നിരവധി പ്രമുഖർ ഉൾപ്പെടുന്നുവെന്ന് പറയപ്പെടുന്നു. ഷോ 3 മാസത്തിലധികം നീണ്ടുനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

    Summary: Salman Khan to host Bigg Boss OTT season 2. The show is speculated to start in the month of June 2023 and streamed on Jio Cinema

    First published:

    Tags: Bigg Boss, Karan johar, Salman Khan