നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ഇവിടത്തുകാര്‍ക്ക് മുടി വെട്ടാന്‍ ബാര്‍ബര്‍ ഷോപ്പില്‍ പോകേണ്ട; ഒരു ഫോണ്‍കോളില്‍ സലൂണ്‍ വീട്ടിലെത്തും

  ഇവിടത്തുകാര്‍ക്ക് മുടി വെട്ടാന്‍ ബാര്‍ബര്‍ ഷോപ്പില്‍ പോകേണ്ട; ഒരു ഫോണ്‍കോളില്‍ സലൂണ്‍ വീട്ടിലെത്തും

  കർണാടകയിലെ ചിക്കമംഗളൂർ ജില്ലയിലെ വിവിധ പ്രദേശങ്ങളിലാണ് ഈ ചലിക്കുന്ന ബാർബർ ഷോപ്പിന്റെ സേവനം ലഭ്യമാകുക.

  News18

  News18

  • Share this:
   കോവിഡ് കാലത്ത് പലരും മുടിയും താടിയും നീട്ടി വളർത്തുന്നത് ഒരു ട്രെൻഡായി മാറിയിരിക്കുകയാണ്. കാരണം മറ്റൊന്നുമല്ല ബാർബർ ഷോപ്പുകളിൽ പോയി മുടി വെട്ടാൻ സാധിക്കാത്തതാണ് പലരുടെയും പ്രശ്നം. എന്നാൽ ഇപ്പോൾ വീട്ടിലെത്തി മുടി വെട്ടി നൽകുന്ന ശിവപ്പയാണ് കർണാടകയിലെ താരം. ആവശ്യക്കാരുടെ വീട്ടുപടിക്കൽ സലൂൺ എത്തിച്ചാണ് ശിവപ്പ മുടി വെട്ടി നൽകുന്നത്.

   കർണാടകയിലെ ചിക്കമംഗളൂർ ജില്ലയിലെ വിവിധ പ്രദേശങ്ങളിലാണ് ഈ ചലിക്കുന്ന ബാർബർ ഷോപ്പിന്റെ സേവനം ലഭ്യമാകുക. യാഥൃച്ഛികമായി കണ്ട ഒരു ‘വിദേശ’ പൗരന്റെ ഫേസ്ബുക്ക് ചിത്രത്തിൽ നിന്നാണ് ഇങ്ങനെ ഒരു ആശയം ഉരുത്തിരിഞ്ഞതെന്ന് ശിവപ്പ പറയുന്നു. ചരക്ക് കയറ്റുന്ന ചെറിയ വാഹനമാണ് ശിവപ്പ മൊബൈൽ സലൂണാക്കി മാറ്റിയിരിക്കുന്നത്.

   കഴിഞ്ഞ 22 വർഷമായി ചിക്കമംഗളൂരിലെ ഒരു സലൂണിൽ ബാർബറായാണ് ശിവപ്പ എന്ന 32കാരൻ ജോലി ചെയ്തിരുന്നത്. “10 വയസ്സുള്ളപ്പോവാണ് റൈച്ചൂരിൽ നിന്ന് ചിക്കമംഗളൂരിൽ എത്തുന്നത്. സ്കൂളിൽ പോകാൻ എനിക്ക് ഇഷ്ടമായിരുന്നില്ല. സഹോദരിയോടൊപ്പം താമസിക്കാനാണ് ഇവിടെയെത്തിയത്. അങ്ങനെയാണ് ബേലൂർ റോഡിലെ ഒരു സലൂണിൽ ജോലി ചെയ്യാൻ തുടങ്ങിത്“ ശിവപ്പ പറയുന്നു.

   Also Read-മഴയത്ത് റോഡരികിൽ മകളുടെ ഓൺലൈൻ ക്ലാസ്; വൈറലായി കുട പിടിച്ച് നിൽക്കുന്ന അച്ഛന്റെ ചിത്രം 

   എന്നാൽ കോവിഡ് മഹാമാരിയെ തുടർന്നുള്ള ലോക്ക്ഡൌൺ കാലത്ത് ഏറെക്കാലം സലൂൺ തുറക്കാനായില്ല. ഇതിനിടെയാണ് കഴിഞ്ഞ വർഷം, മൊബൈൽ സലൂണിന് മുന്നിൽ പോസ് ചെയ്യുന്ന ഒരു വ്യക്തിയുടെ ചിത്രം ഫേസ്ബുക്കിൽ ശിവപ്പ കാണുന്നത്. ഈ ആശയമാണ് പിന്നീട് ശിവപ്പ സ്വന്തം ബിസിനസ് സംരംഭമാക്കി മാറ്റിയത്.

   ശിവപ്പയ്ക്ക് മറ്റ് ജോലികളൊന്നും ചെയ്യാൻ അറിയില്ലായിരുന്നു. അതുകൊണ്ട് തന്നെ സ്വന്തമായി ഒരു സംരംഭം ആരംഭിക്കേണ്ട സമയമാണിതെന്ന് അദ്ദേഹം കരുതി. തുടർന്ന് ഒരു ഫിനാൻസ് കമ്പനിയിൽ നിന്ന് 1.5 ലക്ഷം രൂപ വായ്പയെടുത്ത് ഒരു സെക്കൻഡ് ഹാൻഡ് വാഹനം വാങ്ങി. വാഹനത്തിന്റെ പുറകിൽ ഒരു ഷെഡ് ഉണ്ടാക്കി ബോർഡ് തൂക്കി. ചിക്കമംഗളൂരിലൂടെ വാഹനം ഓടിച്ച് എല്ലാവരുമായും തന്റെ ഫോൺ നമ്പർ പങ്കിട്ടു.

   Also Read-World Rainforest Day 2021: വിശേഷ ദിനത്തിന്റെ പ്രമേയവും ചരിത്രവും പ്രാധാന്യവും അറിയാം

   എല്ലാവരിൽ നിന്നും പ്രോത്സാഹജനകമായ പ്രതികരണങ്ങൾ താമസിയാതെ ശിവപ്പയ്ക്ക് ലഭിച്ചു തുടങ്ങി. ആളുകൾ ശിവപ്പയുടെ സേവനങ്ങൾക്കായി വിളിക്കാൻ തുടങ്ങി. തന്റെ മൊബൈൽ സലൂൺ എന്ന ആശയം ആളുകൾ സ്വീകരിച്ചതോടെ ശിവപ്പ ഏറെ സന്തോഷത്തിലാണ്. സലൂണിൽ ജോലി ചെയ്യുമ്പോൾ പ്രതിമാസം 10,000 രൂപയാണ് ശിവപ്പ സമ്പാദിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ദിവസം 1500 മുതൽ 2000 രൂപ വരെ സമ്പാദിക്കാനാകുന്നുണ്ടെന്നും ശിവപ്പ പറയുന്നു.

   ശിവപ്പയുടെ മൊബൈൽ സലൂൺ ഇപ്പോൾ ചിക്കമംഗളൂരിൽ വളരെ പ്രസിദ്ധമാണ്. അയൽ ഗ്രാമങ്ങളിൽ നിന്നുള്ളവരും ശിവപ്പയുടെ സേവനം ആവശ്യപ്പെട്ട് വിളിക്കുന്നുണ്ട്. കുറഞ്ഞത് 5 മുതൽ 10 വരെ ഉപഭോക്താക്കളുണ്ടെങ്കിൽ 10 കിലോമീറ്റർ ചുറ്റളവിൽ ഏത് ഗ്രാമത്തിലേക്കും ശിവപ്പയുടെ മൊബൈൽ ബാർബർ ഷോപ്പ് പറന്നെത്തും. മാർലെ, ബാംബെല്ലി, രാമനഹള്ളി, ചിക്കനള്ളി തുടങ്ങിയ ഗ്രാമങ്ങളിൽ നിന്ന് പതിവായി ഉപഭോക്താക്കളെ ലഭിക്കാറുണ്ടെന്നും ശിവപ്പ പറയുന്നു.
   Published by:Jayesh Krishnan
   First published:
   )}