News18 MalayalamNews18 Malayalam
|
news18
Updated: January 16, 2021, 3:22 PM IST
സമൂസ
- News18
- Last Updated:
January 16, 2021, 3:22 PM IST
ബഹിരാകാശത്തേക്ക് പലരും പോകുന്നുണ്ട് പലതിനെയും അയയ്ക്കുന്നുണ്ട്. എന്നാൽ, ഇത്തവണ അയയ്ക്കാൻ ശ്രമിച്ചത് ഒരു സമൂസയാണ്. ബ്രിട്ടണിലെ ഒരു റസ്റ്റോറന്റ് ഉടമയാണ് സമൂസയെ വെതർ ബലൂണുകൾ ഉപയോഗിച്ച് ബഹിരാകാശത്തേക്ക് അയച്ചത്. പക്ഷേ, ഫ്രാൻസിൽ വച്ച് സമൂസയ്ക്ക് ക്രാഷ് ലാൻഡിംഗ് സംഭവിക്കുകയായിരുന്നു.
ഇംഗ്ലണ്ടിലെ ബാത്തിലുള്ള ചായ് വാലാ ഭക്ഷണശാലയുടെ ഉടമസ്ഥനായ നിരജ് ഗാഥർ ആണ് സമൂസയെ ബഹിരാകാശത്തേക്ക് അയയ്ക്കുന്ന ആശയവുമായി എത്തിയത്. ബുദ്ധിമുട്ടുള്ള സമയത്ത് കുറച്ച് സന്തോഷം കൊണ്ടു വരാനുള്ള മാർഗമായിരുന്നു അതെന്നും നിരജ് പറഞ്ഞു.
You may also like:'പി സി ജോർജ് സ്വതന്ത്രനായി മത്സരിക്കട്ടെ, മുന്നണിയിൽ എടുക്കില്ല' - പി ജെ ജോസഫ് [NEWS]പന്ന്യൻ രവീന്ദ്രൻ ഉൾപ്പെടെയുള്ളവരെ കളത്തിൽ ഇറക്കി മലബാറിൽ നില മെച്ചപ്പെടുത്താൻ സി.പി.ഐ [NEWS] 'അസമയത്ത് സ്ത്രീ തനിച്ചു പോകാൻ പാടില്ല': അമ്പതുകാരിയെ പൂജാരിയും കൂട്ടരും ചേർന്ന് ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തിൽ വനിതാ കമ്മീഷൻ അംഗം [NEWS]
'ഞാൻ ഒരിക്കൽ തമാശയായി സമൂസയെ ബഹിരാകാശത്തേക്ക് അയയ്ക്കുമെന്ന് പറഞ്ഞു. ഈ ഇരുണ്ട കാലത്ത് നമുക്കെല്ലാവർക്കും ചിരിക്കാൻ ഒരു കാരണം ഉപയോഗിക്കാമെന്ന് ഞാൻ കരുതി' - സോംറെട് ലൈവിനോട് ഗാഥർ പറഞ്ഞു. ഇത് കേട്ട് നിരവധി ആളുകൾ ചിരിച്ചെന്നും അതായിരുന്നു തനിക്ക് ശരിക്കും വേണ്ടിയിരുന്നതെന്നും ഗാഥർ വ്യക്തമാക്കി.
ഗാഥറും സുഹൃത്തുക്കളും ഒരു വെതർ ബലൂണിൽ ഒരു ഗോപ്രോ ക്യാമറയും ജി പി എസ് ട്രാക്കറും ഘടിപ്പിച്ചതിനാൽ സമൂസയുടെ യാത്രയെ പിന്തുടരാൻ അവർക്ക് സാധിച്ചു, എന്നാൽ വിക്ഷേപണത്തിന് തൊട്ടുപിന്നാലെ ജിപിഎസ് ശരിയായി പ്രവർത്തിക്കുന്നില്ലെന്ന് അവർ കണ്ടെത്തി.
പദ്ധതി പരാജയപ്പെട്ടെന്ന് താൻ വിചാരിച്ചതായി ഗാഥർ പറഞ്ഞു. എന്നാൽ, അടുത്ത ദിവസം ജി പി എസ് വീണ്ടും പ്രവർത്തന സജ്ജമായി. ഫ്രാൻസിലെ പികാർഡിയിൽ കൈയക്സിലെ പാടത്ത് ബലൂൺ ക്രാഷ് ലാൻഡ് ചെയ്തു. ഏതായാലും ക്രാഷ് ഉണ്ടായ സൈറ്റ് കാണാൻ പുറപ്പെട്ടു പോയയാൾ സംഭവം കണ്ട് അന്തംവിട്ടു. പാടത്തിലെ മരത്തിൽ ഒരു ബലൂണും ഗോ പ്രോയും ജി പി എസും ഉൾപ്പെടുന്ന ബോക്സും കണ്ടെത്തി.
അതേസമയം, ക്രാഷ് സൈറ്റിൽ നിന്ന് സമൂസ അപ്രത്യക്ഷമായി. സമൂസ ഏതെങ്കിലും വന്യജീവികൾ കഴിച്ചു കാണുമെന്നാണ് ഗാഥറിന്റെ പക്ഷം. സമൂസയുടെ യാത്ര ഇങ്ങനെയൊക്കെയാണെങ്കിലും ഗോ പ്രോ ക്യാമറയിലെ വിഷ്വലിൽ ഒരു വിമാനത്തെ മറികടന്നെന്നും കാണിക്കുന്നുണ്ട്. അതേസമയം, പാടത്തു നിന്ന് ഗോ പ്രോയും മറ്റും കണ്ടെത്തിയ ആൾ ലോകം സാധാരണ പോലെ ആകുന്ന സമയത്ത് വന്നു കാണാമെന്ന് അറിയിച്ചതായി ഗാഥർ പറഞ്ഞു.
Published by:
Joys Joy
First published:
January 16, 2021, 3:22 PM IST