നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • 'നമ്മളിപ്പോഴും ക്യൂബൻ മികവൊക്കെ തളളി അത്ഭുതമരുന്ന് വരുന്നതും കാത്തിരിപ്പാണ്'; സന്ദീപ് ജി വാര്യർ

  'നമ്മളിപ്പോഴും ക്യൂബൻ മികവൊക്കെ തളളി അത്ഭുതമരുന്ന് വരുന്നതും കാത്തിരിപ്പാണ്'; സന്ദീപ് ജി വാര്യർ

  നമ്മളിപ്പോഴും ക്യൂബൻ ആരോഗ്യരംഗത്തെ മികവൊക്കെ തളളി അത്ഭുതമരുന്ന് ഹവാനയിൽ നിന്ന് വരുന്നതും കാത്തിരിപ്പാണെന്നും സന്ദീപ് പരിഹസിച്ചു.

  സന്ദീപ് വാര്യർ

  സന്ദീപ് വാര്യർ

  • News18
  • Last Updated :
  • Share this:
   കൊച്ചി: ക്യൂബയിൽ സർക്കാരിന് എതിരെ പ്രതിഷേധങ്ങൾ ഉയരുന്ന പശ്ചാത്തലത്തിൽ ക്യൂബയിലെ കമ്യൂണിസ്റ്റ് സർക്കാരിനെ വിമർശിച്ച് ബി ജെ പി വക്താവ് സന്ദീപ് ജി വാര്യർ. ഫേസ്ബുക്ക് പോസ്റ്റിലാണ് സന്ദീപ് ജി വാര്യർ വിമർശനം ഉന്നയിച്ചത്. കോവിഡിന് ചികിത്സയും മരുന്നുമില്ലാത്ത ക്യൂബയിൽ നിന്ന് അത്ഭുത മരുന്ന് വരുന്നത് കാത്ത് കാത്തിരിപ്പാണ് നമ്മളെന്നും സന്ദീപ് ജി വാര്യർ പറഞ്ഞു.

   ക്യൂബയിൽ കമ്മ്യൂണിസ്റ്റ് സർക്കാരിനെതിരായ പ്രക്ഷോഭത്തിൽ പതിനായിരങ്ങളാണ് തെരുവിൽ അണി നിരന്നിരിക്കുന്നത്. ക്യൂബൻ ജനത പ്രതിഷേധ സമരത്തിലാണ്. കാരണം, കോവിഡ് ചികിത്സയില്ല, മരുന്നില്ല, സാമ്പത്തിക രംഗം പാടേ തകർന്നു. സർക്കാർ വിരുദ്ധ സമരങ്ങൾക്ക് വിലക്കുള്ള ക്യൂബയിൽ എല്ലാ നിയന്ത്രണങ്ങളും മറികടന്ന് ആദ്യമായി ജനത സംഘടിച്ചിരിക്കുകയാണെന്നും സന്ദീപ് കുറിച്ചു. നമ്മളിപ്പോഴും ക്യൂബൻ ആരോഗ്യരംഗത്തെ മികവൊക്കെ തളളി അത്ഭുതമരുന്ന് ഹവാനയിൽ നിന്ന് വരുന്നതും കാത്തിരിപ്പാണെന്നും സന്ദീപ് പരിഹസിച്ചു.

   സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്,   'ക്യൂബൻ ജനത പ്രതിഷേധ സമരത്തിലാണ്. പതിനായിരങ്ങൾ തെരുവിൽ കമ്മ്യൂണിസ്റ്റ് സർക്കാരിനെതിരായ പ്രക്ഷോഭത്തിലണി നിരന്നിരിക്കുന്നു. കാരണമെന്താണെന്നോ, കോവിഡ് ചികിത്സയില്ല, മരുന്നില്ല, സാമ്പത്തിക രംഗം പാടേ തകർന്നു. സർക്കാർ വിരുദ്ധ സമരങ്ങൾക്ക് വിലക്കുള്ള ക്യൂബയിൽ എല്ലാ നിയന്ത്രണങ്ങളും മറി കടന്ന് ആദ്യമായി ജനത സംഘടിച്ചിരിക്കുകയാണ്. നമ്മളിപ്പോഴും ക്യൂബൻ ആരോഗ്യ രംഗത്തെ മികവൊക്കെ തളളി അത്ഭുത മരുന്ന് ഹവാനയിൽ നിന്ന് വരുന്നതും കാത്തിരിപ്പാണ്.'

   ക്യൂബയിൽ സർക്കാരിനെതിരെ വൻ പ്രതിഷേധമാണ് നടക്കുന്നത്. സോവിയറ്റ് യൂണിയന്റെ പതനത്തിനു ശേഷം ക്യൂബ നേരിട്ടു കൊണ്ടിരിക്കുന്ന ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിക്കും കൊറോണ വൈറസ് അണുബാധയുടെ റെക്കോഡ് വർദ്ധനവിനുമിടയിലാണ് വൻ പ്രതിഷേധ പ്രകടനം പൊട്ടിപ്പുറപ്പെട്ടത്. കോവിഡിനെ ചെറുക്കുന്നതിനായി വാക്സിൻ പോലുള്ള അടിസ്ഥാന വസ്തുക്കളുടെ ലഭ്യത കുറവ്, പൗരസ്വാതന്ത്ര്യം തടയൽ, മഹാമാരി കൈകാര്യം ചെയ്യുന്നതിലെ സർക്കാരിന്റെ വീഴ്ച എന്നിവയാണ് പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുന്നത്.

   ക്യൂബ പതിറ്റാണ്ടുകൾക്ക് ശേഷം കണ്ട ഏറ്റവും വലിയ പ്രതിഷേധം; കോവിഡ് പ്രതിരോധത്തിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് ആക്ഷേപം

   ഉടുമ്പൻചോല എം എൽ എയും മുൻ വൈദ്യുതി മന്ത്രിയുമായ എം എം മണി കഴിഞ്ഞ വർഷത്തെ ലോക്ക്ഡൗൺ കാലത്ത് ക്യൂബയിൽ നിന്ന് കോവിഡ് വാക്സിൻ കേരളത്തിൽ എത്തിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാൽ, ക്യൂബ പോലും ഭാരതത്തിന്റെ വാക്സിനായി കാത്തിരിക്കുകയാണെന്ന് ഈ വർഷം മാർച്ച് ആദ്യം ബി ജെ പി നേതാക്കൾ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ക്യൂബയിൽ നിന്നുള്ള പ്രക്ഷോഭവാർത്തകൾ ഇപ്പോൾ മാധ്യമങ്ങളിൽ നിറയുന്നത്.

   ഏതായാലും കഴിഞ്ഞ വർഷത്തെ ലോക്ക്ഡൗൺ കാലത്ത് മന്ത്രി എം എം മണി പറഞ്ഞ വാക്കുകളെ ട്രോളുകയാണ് ബി ജെ പി നേതാക്കൾ ഇപ്പോൾ. നമ്മളിപ്പോഴും ക്യൂബൻ ആരോഗ്യ രംഗത്തെ മികവൊക്കെ തളളി അത്ഭുത മരുന്ന് ഹവാനയിൽ നിന്ന് വരുന്നതും കാത്തിരിപ്പാണെന്ന വാചകത്തിലാണ് സന്ദീപ് തന്റെ ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.

   അതേസമയം, പ്രസിഡന്റ് മിഗുവൽ ഡയസ് - കാനൽ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് ആളുകളാണ് ഞായറാഴ്ച തെരുവിലിറങ്ങിയത്. ഹവാനയിൽ നിന്ന് സാന്റിയാഗോ വരെയായിരുന്നു പ്രതിഷേധ പ്രകടനം. പതിറ്റാണ്ടുകളായി കമ്യൂണിസ്റ്റ് അധികാരത്തിലുള്ള ദ്വീപിൽ നടന്ന ഏറ്റവും വലിയ സർക്കാർ വിരുദ്ധ പ്രകടനങ്ങളിൽ ഒന്നാണിത്.

   ഹവാനയുടെ വിവിധ ഭാഗങ്ങളിൽ 'ഡയസ്-കാനൽ രാജി വയ്ക്കുക' എന്ന മുറവിളിയുമായി പ്രതിഷേധക്കാർ രംഗത്തെത്തി. പ്രതിഷേധക്കാർ രാത്രി 9 മണിയോടെ മടങ്ങിയതിന് ശേഷവും തലസ്ഥാന നഗരി കനത്ത പൊലീസ് കാവലിൽ ആയിരുന്നു.
   Published by:Joys Joy
   First published:
   )}