തിരുവനന്തപുരം: പൗരത്വ നിയമഭേദഗതിക്കെതിരെ സമരം ചെയ്ത സിനിമാ പ്രവര്‍ത്തകര്‍ക്കെതിരെ മുന്നറിയിപ്പുമായി ബി.ജെ.പി നേതാക്കള്‍. സമരം ചെയ്യുന്ന സിനിമാക്കാര്‍ ഇന്‍കംടാക്‌സ് കൃത്യമായി അടയ്ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് ജി. വാര്യര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. നികുതി വെട്ടിപ്പ് പിടിച്ചാല്‍ അന്ന് ഒപ്പം ജാഥ നടത്താന്‍ കഞ്ചാവ് ടീംസ് ഉണ്ടാകില്ലെന്നും സന്ദീപ് മുന്നറിയിപ്പ് നല്‍കുന്നു. സമരം ചെയ്യുന്ന സിനിമ നടന്‍മാര്‍ക്ക് കപട രാജ്യസ്‌നേഹമാണെന്ന് കുമ്മനം രാജശേഖരന്‍ തിരുവനന്തപുരത്ത് പറഞ്ഞു. രാജ്യസ്‌നേഹമില്ലാത്തവരാണ് സമരത്തിനിറങ്ങുന്നത്.
സന്ദീപ് ജി വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം
മുൻപിലുള്ള മൈക്കും ജനക്കൂട്ടവും കണ്ട് പൊളിറ്റിക്കൽ സ്റ്റേറ്റ്മെൻറ് നടത്തുന്ന സിനിമാക്കാരുടെ ശ്രദ്ധക്ക് . പ്രത്യേകിച്ച് നടിമാരുടെ ശ്രദ്ധയ്ക്ക്. ഇൻകംടാക്സ് ഒക്കെ അച്ഛനോ സഹോദരനോ സെക്രട്ടറിയോ കൃത്യമായ ഇടവേളകളിൽ അടയ്ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. നാടിനോടുള്ള പ്രതിബദ്ധത കൃത്യമായി നികുതിയടച്ച് തെളിയിക്കുന്നതിൽ പലപ്പോഴും നവ സിനിമാക്കാർ വീഴ്ച വരുത്താറുണ്ട്. ഇക്കാര്യം ഇൻകംടാക്സ്, എൻഫോഴ്സ്മെൻറ് എന്നിവർ ശ്രദ്ധിക്കുമെന്ന് കരുതുന്നു. നാളെ നികുതി വെട്ടിപ്പ് കയ്യോടെ പിടിച്ചാൽ പൊളിറ്റിക്കൽ വെണ്ടേറ്റ എന്നു പറഞ്ഞ് കണ്ണീരൊഴുക്കരുത്. അന്നു നിങ്ങൾക്കൊപ്പം ജാഥ നടത്താൻ കഞ്ചാവ് ടീംസ് ഒന്നുമുണ്ടാവില്ല.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.