നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ആ മണ്ഡലങ്ങളിൽ മൽസരിച്ച സ്ഥാനാർഥികളെ മാതൃകയാക്കൂ; തോറ്റ വിദ്യാർഥികളോട് സന്ദീപാനന്ദഗിരി

  ആ മണ്ഡലങ്ങളിൽ മൽസരിച്ച സ്ഥാനാർഥികളെ മാതൃകയാക്കൂ; തോറ്റ വിദ്യാർഥികളോട് സന്ദീപാനന്ദഗിരി

  "കാസർഗോഡ് മുതൽ പാറശാല വരെയുള്ള മണ്ഡലങ്ങളിൽ മത്സരിച്ച് ജയിക്കാൻ കഴിയാത്തവർ വീണ്ടും വീണ്ടും മത്സരിക്കുന്നതു കണ്ടിട്ടില്ലേ "

  sandeepananda giri

  sandeepananda giri

  • Share this:
   തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയിൽ ജയിക്കാൻ കഴിയാത്തവർ തോറ്റ സ്ഥാനാർഥികളെ മാതൃകയാക്കണമെന്ന് സന്ദീപാനന്ദഗിരി. ജയിക്കാൻ കഴിയാത്തവർ ഒട്ടും നിരാശപ്പെടരുതെന്നും കാസർഗോഡ് മുതൽ പാറശാല വരെയുള്ള മണ്ഡലങ്ങളിൽ മത്സരിച്ച് ജയിക്കാൻ കഴിയാത്തവർ വീണ്ടും വീണ്ടും മത്സരിക്കുന്നതു കണ്ടിട്ടില്ലേയെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു. അതുപോലെ നിങ്ങളും നിരന്തരം പരിശ്രമിക്കണമെന്നാണ് സന്ദീപാനന്ദ ഗിരി പറയുന്നത്.
   TRENDING:തൂത്തുക്കുടി കസ്റ്റഡി കൊലപാതകം: പൊലീസുകാര്‍ക്കെതിരെ തെളിവുണ്ടെന്ന് മദ്രാസ് ഹൈക്കോടതി [NEWS]സംസ്ഥാനത്ത് ഇന്ന് 131 പേര്‍ക്ക് കോവിഡ്; ഒരു മരണം, 75 പേര്‍ രോഗമുക്തരായി [NEWS] 'അളമുട്ടിയാൽ കോൺഗ്രസും കടിക്കും'; ജോസ് വിഭാഗത്തെ എന്തുകൊണ്ട് യു.ഡി.എഫ് പുറത്താക്കി? [NEWS]
   അതേസമയം തെരഞ്ഞെടുപ്പിൽ തോൽക്കുന്നവരെ കുറിച്ചുള്ള പരാമർശത്തിൽ നിരവധി പേരാണ് കമന്റ് ബോക്സിൽ  പ്രതികരണവുമായി എത്തിയിരിക്കുന്നത്. കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും മാറിമാറി മത്സരിച്ചിട്ടും ജയിക്കാത്ത ബി.ജെ.പി സ്ഥാനാർഥികളെയാണ് സന്ദാപാനന്ദഗിരി ട്രോളിയിരിക്കുന്നതെന്നാണ് ചിലർ അഭിപ്രായപ്പെട്ടിരിക്കുന്നത്. എന്നാൽ തോറ്റ സി.പി.എം സ്ഥാനാർഥികളുടെ പേര് ചൂണ്ടിക്കാട്ടിയാണ് എതിരാളികൾ ഇതിനെ പ്രതിരോധിച്ചിരിക്കുന്നത്.

    കുറിപ്പ് പൂർണരൂപത്തിൽ
   S.S.L.C പരീക്ഷ ജയിച്ച ഏല്ലാവർക്കും അഭിനന്ദനങ്ങൾ നേരുന്നു!!!
   ഒപ്പം ജയിക്കാൻ കഴിയാത്തവർ ഒട്ടും നിരാശപ്പെടരുത് ,
   കാസർഗോഡ് മുതൽ പാറശാല വരെയുള്ള മണ്ഡലങ്ങളിൽ മത്സരിച്ച് ജയിക്കാൻ കഴിയാത്തവർ വീണ്ടും വീണ്ടും മത്സരിക്കുന്നതു കണ്ടിട്ടില്ലേ അതുപോലെ നിങ്ങളും നിരന്തരം പരിശ്രമിക്കുവിൻ!!!
   First published: