നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ‘കഞ്ചാവും മയക്കുമരുന്നും വാങ്ങുന്നവർ സ്വന്തം മതക്കാരിൽ നിന്നും വാങ്ങുക’; നർക്കോട്ടിക് ജിഹാദ് വിഷയത്തിൽ സന്ദീപാനന്ദഗിരി

  ‘കഞ്ചാവും മയക്കുമരുന്നും വാങ്ങുന്നവർ സ്വന്തം മതക്കാരിൽ നിന്നും വാങ്ങുക’; നർക്കോട്ടിക് ജിഹാദ് വിഷയത്തിൽ സന്ദീപാനന്ദഗിരി

  ‘മയക്കു മരുന്നും കഞ്ചാവും മറ്റും ഉപയോഗിക്കുന്നവർ കഴിവതും സ്വന്തം മതത്തിൽ പെട്ടവരിൽ നിന്ന് തന്നെ വാങ്ങി ഉപയോഗിക്കേണ്ടതാണ്. മറ്റ് മതക്കാരുടെ കയ്യീന്ന് വാങ്ങിച്ചു വെറുതേ വർഗീയ പ്രശ്നം ഉണ്ടാക്കരുത്.’ പരിഹാസത്തോടെ അദ്ദേഹം കുറിച്ചു.

  സന്ദീപാനന്ദഗിരി

  സന്ദീപാനന്ദഗിരി

  • Share this:
   പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉയർത്തിവിട്ട നർക്കോട്ടിക് ജിഹാദ് വിഷയം പലവിധത്തിലുള്ള ചർച്ചകളിലേക്കാണ് കേരളത്തെ നയിച്ചത്. അനുകൂലിച്ചും എതിർത്തും ഇരുവിഭാഗം രൂപപ്പെട്ടതോടെ രാഷ്ട്രീയമായും വലിയ ചർച്ചയായി മാറിയിരിക്കുകയാണ് ഈ വിഷയം. ഇതിന് പിന്നാലെയാണ് പരിഹാസവുമായി സ്വാമി സന്ദീപാനന്ദ ഗിരി രംഗത്ത് വന്നിരിക്കുന്നത്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പരിഹാസം.

   ‘മയക്കു മരുന്നും കഞ്ചാവും മറ്റും ഉപയോഗിക്കുന്നവർ കഴിവതും സ്വന്തം മതത്തിൽ പെട്ടവരിൽ നിന്ന് തന്നെ വാങ്ങി ഉപയോഗിക്കേണ്ടതാണ്. മറ്റ് മതക്കാരുടെ കയ്യീന്ന് വാങ്ങിച്ചു വെറുതേ വർഗീയ പ്രശ്നം ഉണ്ടാക്കരുത്.’ പരിഹാസത്തോടെ അദ്ദേഹം കുറിച്ചു.

   അതേസമയം നർക്കോട്ടിക് ജിഹാദ് വിഷയത്തിൽ ബിഷപ്പ് സഹായം ചോദിച്ചാൽ തീർച്ചയായും ഇടപെടുമെന്ന് സുരേഷ്ഗോപി എംപിയും വ്യക്തമാക്കി. അല്ലാതെ ഓടിച്ചെന്ന് മൈക്കെടുത്ത് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന രാഷ്ട്രീക്കാരനല്ല താനെന്നും എല്ലാ വിഷയങ്ങളും പ്രധാനമന്ത്രി നരേന്ദ്രമോദി ആരും അറിയിക്കാതെ തന്നെ മനസിലാക്കുന്നുണ്ടെന്നും സുരേഷ്ഗോപി പറയുന്നു.


   'ദൈവം എല്ലാവരെയും ഉൾക്കൊള്ളുന്നു; ദൈവത്തിന്റെ ശിഷ്യർക്ക് എന്തുകൊണ്ട് കഴിയുന്നില്ല'; 'വൈറലായി ഫാ. ജെയിംസ് പനവേലിലിന്റെ വീഡിയോ


   പ്രസംഗത്തിലെ ക്രിസംഘി പരാമർശത്തിലൂടെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയനായ ഫാദർ ജെയിംസ് പനവേലിന്റെ മറ്റൊരു വീഡിയോ കൂടി സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. ദൈവം എല്ലാവരെയും ഉൾക്കൊള്ളുന്നു എന്തുകൊണ്ട് ദൈവത്തിന്റെ ശിഷ്യരായ നമുക്ക് അതിനു കഴിയുന്നില്ല. സുവിശേഷമെന്ന വ്യാജേന ഹൃദയങ്ങളിൽ വെറുപ്പിന്റെ വിത്തുകൾ വിതയ്ക്കപ്പെടുന്നുവെന്ന് ഫാ. ജെയിംസ് പനവേലിൽ പറയുന്നു.

   പാലാ ബിഷപ്പിന്റെ നർകോട്ടിക് ജിഹാദ് പരാമർശം ഏറെ വിവാദമായിരുന്നു. അതിനു പിന്നാലെയാണ് ഫാദർ . ജെയിംസ് പനവേലിലിന്റെ പ്രസംഗം സമൂഹമാധ്യമങ്ങളിലൂടെ വൈറലാകുന്നത്. പ്രസംഗത്തെ പിന്തുണച്ചും എതിർത്തും നിരവധിപേരാണ് രംഗത്തുവന്നിരിക്കുന്നത്.

   കൃഷിയിടത്തിലെ കളകളെയും വിളകളെയും പരാമർശിച്ചു കൊണ്ടാണ് ഫാദർ ജെയിംസിന്റെ പ്രസംഗം. കള ഏതാണ് വിള ഏതാണ് എന്ന് തിരിച്ചറിയേണ്ടത് അതിന്റെ ഫലം കൊണ്ടാണ്. ആദി മാതാപിതാക്കളുടെ ഹൃദയങ്ങളിൽ കള വിതച്ചിരുന്നു. ക്രിസ്തുവിന്റെ ചിന്തകളോട് ചേർന്ന് പോകേണ്ട, സുവിശേഷത്തിന്റെ ചിന്തകളുമായി ഒന്നിച്ചു പോകേണ്ട, നമ്മുടെ തലച്ചോറിൽ നമ്മുടെ ഹൃദയങ്ങളിൽ നമ്മൾ പോലുമറിയാതെ ഇന്ന് കളയുടെ അശാന്തിയുടെ വിത്തുകൾ വിതയ്ക്കപ്പെടുന്നു.
   എനിക്ക് ചുറ്റും നിൽക്കുന്ന എനിക്കെതിരെ അഭിപ്രായം പറയുന്ന ഒത്തുചേരാൻ പോകാൻ പറ്റാത്തവരെ ഇല്ലായ്മ ചെയ്യണം എന്ന ചിന്ത ഉണ്ടെങ്കിൽ അത് ക്രിസ്തുവിന്റെ സുവിശേഷം അല്ല. നിറത്തിന്റെ മതത്തിന്റെ ജാതിയുടെ വർഗ്ഗത്തിന്റെ ഒക്കെ പേരിൽ മുദ്രകുത്തുന്നുവെങ്കിൽ അത് ക്രിസ്തുവിന്റെ സുവിശേഷം അല്ല.

   കളയെന്ന പേരിൽ കയറുന്നത് തീവ്രവാദപരമായ നിലപാടാണ്. ക്രിസ്തുവിന്റെ സ്നേഹമാണെന്നും ക്രിസ്തുവിന്റെ സഭയെ സംരക്ഷിക്കുകയാണെന്നും ക്രിസ്തുവിന്റെ മക്കളെ കാക്കലാണെന്ന് പറയുമ്പോൾ ശരിയല്ലെന്ന് ചിന്തിക്കുന്ന സാമാന്യബോധമുള്ളവരായി നമ്മൾ മാറും. വിളകൾക്കുള്ളിൽ കയറുന്ന കളകളെയും അതിന്റെ കളികളെയും നമ്മൾ തിരിച്ചറിയണം. ഇപ്പോൾ കള വിതയ്ക്കുന്ന പ്രധാന ഇടമായി സൈബർസ്പേസുകൾ മാറുകയാണ്. കമന്റുകളായും പോസ്റ്റുകളായും ഇവ വരുന്നു. ഇത്തരം സന്ദേശങ്ങളും ആശയങ്ങളും കളകൾ തന്നെ. മുഖമില്ലാത്ത ഇവർ ഇരുട്ടിന്റെ മറവിലാണ് ഇരിക്കുന്നതെന്നും ഫാ. ജെയിംസ് പറയുന്നു.

   ഒരു മതം മാത്രമാണ് ലോകത്തിൽ ഉള്ളതെങ്കിൽ ഒരേ ചിന്താഗതി മാത്രം ഉള്ളവരാണ് ലോകത്തിൽ ജീവിക്കുന്നതിൽ ലോകമെത്ര സൂപ്പർ ആണെന്ന്‌ ചിന്തിക്കുന്നതാണ് നമ്മുടെ ലോജിക്. എന്നാൽ ദൈവത്തിന്റെ ലോജിക് വ്യത്യസ്തമാകുന്നു. എല്ലാവരും വളരട്ടെ, വ്യത്യസ്തമായ മതങ്ങൾ വരട്ടെ, വ്യത്യസ്തമായ ചിന്തകൾ വളരട്ടെ, ഇതാണ് ദൈവത്തിന്റെ വലിയ മനസ്. എല്ലാവരെയും ഉൾക്കൊള്ളാനുള്ള ഒരു വലിയ മനസ്സുള്ള ദൈവം ഉണ്ടാകുമ്പോൾ ദൈവത്തിന്റെ ശിഷ്യർ എന്ന് അവകാശപ്പെടുന്ന നമ്മൾക്ക് എന്തുകൊണ്ടാണ് ചെറിയൊരു വിഭാഗത്തെ അവരുടെ ചിന്തകളെ ഉൾക്കൊള്ളാൻ പറ്റാത്തത്. വിളയോടുള്ള സ്നേഹത്തേക്കാൾ കളയോടുള്ള അസഹിഷ്ണുതയാണ് മുഴങ്ങി കേൾക്കുന്നത്. കള വളരെ വിദഗ്ധമായി തലച്ചോറിൽ വിതയ്ക്കപ്പെടുന്നുവെന്നും ഫാദർ . ജെയിംസ് ചൂണ്ടിക്കാണിക്കുന്നുണ്ട്.
   Published by:Rajesh V
   First published:
   )}