• HOME
  • »
  • NEWS
  • »
  • buzz
  • »
  • “ഒടുക്കത്തെ പ്രണയം കാവിയോട്” കാവി നിറത്തിലുള്ള ടോയ്ലെറ്റ് പേപ്പറിന്‍റെ ചിത്രം പങ്കുവെച്ച് സന്ദീപാനന്ദഗിരി

“ഒടുക്കത്തെ പ്രണയം കാവിയോട്” കാവി നിറത്തിലുള്ള ടോയ്ലെറ്റ് പേപ്പറിന്‍റെ ചിത്രം പങ്കുവെച്ച് സന്ദീപാനന്ദഗിരി

'ഇന്ന് Walmart പോയപ്പോൾ ടോയലറ്റ് ടിഷ്യൂ ഒരു വെറൈറ്റി ആകട്ടെ എന്നു കരുതി വാങ്ങി' എന്നൊരു കമന്‍റും അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്.

  • Share this:

    ഷാരൂഖ് ഖാന്‍ ചിത്രം പത്താനുമായി ബന്ധപ്പെട്ട ‘കാവി’ വിവാദത്തിനിടെ  കാവി നിറത്തിലുള്ള ടോയ്ലെറ്റ് പേപ്പറിന്‍റെ ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ച് സ്വാമി സന്ദീപാനന്ദഗിരി. “ഒടുക്കത്തെ പ്രണയം കാവിയോട്” എന്ന തലക്കെട്ടോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്,

    ദീപിക പദുകോണും ഷാരൂഖ് ഖാനും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ‘പത്താന്‍’ ബഹിഷ്‌ക്കരിക്കണമെന്ന ആഹ്വാനവുമായി ഹിന്ദു സംഘടന നേതാക്കള്‍ രംഗത്തെത്തിയതിനെ പരിഹസിച്ചാണ് സന്ദീപാനന്ദഗിരിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

    ‘ഇന്ന് Walmart പോയപ്പോൾ ടോയലറ്റ് ടിഷ്യൂ ഒരു വെറൈറ്റി ആകട്ടെ എന്നു കരുതി വാങ്ങി’ എന്നൊരു കമന്‍റും അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്..

    പത്താന്‍ സിനിമയിലെ ‘ബേഷരം രംഗ്’ എന്ന ഗാനത്തില്‍ നായിക ദീപിക പദുകോണ്‍ കാവി നിറത്തിലുള്ള ബിക്കിനി ധരിച്ചെത്തിയതിനെതിരെയാണ് ഒരു വിഭാഗം പ്രതിഷേധം ഉയര്‍ത്തിയത്.

    ചിത്രം ബഹിഷ്‌ക്കരിക്കണമെന്ന ആഹ്വാനവുമായി അയോദ്ധ്യ മഹന്ദ് ഹനുമാൻ ഗർഹി രാജു ദാസ് രംഗത്തെത്തിയിരുന്നു. സിനിമ ബഹിഷ്‌ക്കരിക്കണമെന്നും ചിത്രം പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ കത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

    Also Read-‘പത്താന്‍ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ കത്തിക്കൂ’; ബഹിഷ്‌ക്കരിക്കാൻ ആഹ്വാനം ചെയ്ത് അയോദ്ധ്യ മഹന്ത് രാജു ദാ

    “പത്താന്‍ സിനിമയില്‍ സനാതന ധര്‍മ്മത്തെ പരിഹസിക്കുകയാണ് ചെയ്യുന്നത്. ചിത്രം പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ കത്തിക്കാന്‍ ഞാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു,” മഹന്ദ് വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. ചിത്രത്തിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് നിരവധി പേരാണ് ഇതുവരെ രംഗത്തെത്തിയിട്ടുള്ളത്.

    Published by:Arun krishna
    First published: