• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

സ്വത്തുക്കൾ മുഴുവൻ സഞ്ജയ് ദത്തിനെഴുതിവച്ച് ആരാധിക


Updated: April 3, 2018, 3:56 AM IST
സ്വത്തുക്കൾ മുഴുവൻ സഞ്ജയ് ദത്തിനെഴുതിവച്ച് ആരാധിക

Updated: April 3, 2018, 3:56 AM IST
മുംബൈ: താരാരാധന സ്വാഭാവികമാണ്. സിനിമ താരങ്ങളോടും സ്പോർട്സ് താരങ്ങളോടുമൊക്കെ ആരാധന ഇല്ലാത്തവർ ഉണ്ടാകില്ല. പലപ്പോഴും ആരാധന മൂത്ത് പലതും ചെയ്യാറുമുണ്ട് ആരാധകർ. അത്തരത്തിലൊരു ആരാധികയുടെ അതിരുകടന്ന ആരാധനയുടെ ഞെട്ടലിലാണ് ബോളിവുഡ് സൂപ്പർ സ്റ്റാർ സഞ്ജയ് ദത്ത്.

സഞ്ജയ് ദത്തിനോടുള്ള ആരാധന മൂത്ത് തന്റെ സ്വത്തുക്കളും പണവുമെല്ലാം മരിക്കുന്നതിന് മുമ്പ് അദ്ദേഹത്തിന്റെ പേരിലെഴുതിവച്ചിരിക്കുകയാണ് നിധി ത്രിപാഠി എന്ന 62കാരി. ജനുവരി 15ന് നിധി മരിച്ചിരുന്നു. മരണശേഷം തന്റെ സ്വത്തുക്കളുടെയെല്ലാം നോമിനിയായി നിധി വച്ചിരിക്കുന്നത് സഞ്ജയ് ദത്തിന്റെ പേരാണ്. മലബാർ ഹില്ലിലെ താമസക്കാരിയാണ് നിധി.

അതേസമയം സംഭവം അറിഞ്ഞതിന്റെ ഞെട്ടലിലാണ് സഞ്ജയ് ദത്ത്. വരാനിരിക്കുന്ന ചിത്രങ്ങളായ സാഹേബ് ബീവി, ഗാങ്സ്റ്റർ 3 ഇൻ കൊൽക്കത്ത എന്നീ ചിത്രങ്ങളുടെ ഷൂട്ടിങിലായിരുന്നു അദ്ദേഹം. ഇതിനിടെയാണ് ആരാധികയുടെ അതിരുകടന്ന സ്നേഹത്തെ കുറിച്ച് അറിഞ്ഞത്.

ആരാധകർ താരങ്ങളോടുള്ള ആരാധന കാരണം അവരുടെ പേര് മക്കൾക്കിടുക, താരങ്ങളെ പിന്തുടരുക, സമ്മാനങ്ങൾ നൽകുക എന്നിങ്ങനെയൊക്കെ ചെയ്യാറുണ്ട്. എന്നാൽ ഇത് ഞെട്ടിപ്പിക്കുന്നതാണെന്ന് ദത്ത് പറഞ്ഞു. തനിക്ക് നിധിയെ അറിയില്ലെന്നും അവരുടെ സ്വത്ത് അവരുടെ കുടുംബത്തിനുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി.
First published: March 8, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍