• HOME
  • »
  • NEWS
  • »
  • buzz
  • »
  • നാടൻ ക്രിക്കറ്റ് കളിക്കിടെ സംസ്കൃതത്തിൽ കമന്ററി; വൈറൽ

നാടൻ ക്രിക്കറ്റ് കളിക്കിടെ സംസ്കൃതത്തിൽ കമന്ററി; വൈറൽ

ഫ്ളാറ്റ് സമുച്ചയത്തിന് താഴെ ക്രിക്കറ്റ് കളിക്കുമ്പോൾ സംസ്‌കൃതത്തിൽ കമന്ററി പറയുന്ന വീഡിയോ ഇതിനോടകം 3 ലക്ഷത്തോളം പേർ കണ്ടു

  • Share this:
ക്രിക്കറ്റ് കാണാൻ ഇഷ്ടമാണെങ്കിൽ, കളിയിലെ കമന്ററിക്ക് എത്രയേറെ പ്രധാന്യമുണ്ടെന്ന് പറഞ്ഞുതരേണ്ട കാര്യമില്ല. ക്രിക്കറ്റ് കളി ആസ്വദിക്കുന്നതിൽ കമന്ററിയും വലിയ പങ്ക് വഹിക്കുന്നു. മൈതാനത്ത് സംഭവിക്കുന്നതെന്തും മനസ്സിലാക്കാൻ കമന്ററി സഹായിക്കുന്നു. നിങ്ങൾ ഹിന്ദിയിലോ ഇംഗ്ലീഷിലോ ക്രിക്കറ്റ് കമന്ററി കേട്ടിട്ടുണ്ടാകാം. ചിലപ്പോഴെങ്കിലും പ്രാദേശിക ഭാഷകളിലും.

എന്നാൽ സംസ്‌കൃതത്തിലുള്ള കമന്ററി നിങ്ങൾ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? ഇല്ല എന്നാണ് നിങ്ങളുടെ ഉത്തരമെങ്കിൽ ഇന്റർനെറ്റിൽ കാട്ടുതീ പോലെ പടരുന്ന ഈ വീഡിയോ ഒന്ന് കാണണം.

ലക്ഷ്മി നാരായൺ എന്നയാളാണ് ഇപ്പോൾ വൈറലായ വീഡിയോ ട്വിറ്ററിൽ പങ്കുവച്ചത്. ചെറിയ ക്ലിപ്പിൽ, ഒരു കൂട്ടം ആൺകുട്ടികൾ ഗള്ളി ക്രിക്കറ്റ് കളിക്കുന്നത് കാണാം. വീഡിയോ റെക്കോർഡ് ചെയ്തിരുന്നയാൾ നന്നായി സംസ്‌കൃതത്തിൽ സംസാരിക്കുകയും കളിയുടെ ഒരു അവലോകനം നൽകുകയും ചെയ്തു. ഈ ക്ലിപ്പ് നിങ്ങളെയും ആകർഷിക്കുമെന്ന് ഉറപ്പാണ്.

"സംസ്‌കൃതവും ക്രിക്കറ്റും" എന്നാണ് പോസ്റ്റിന്റെ അടിക്കുറിപ്പ്.

വീഡിയോ ഇവിടെ കാണാം:



വീഡിയോ ഓൺലൈനിൽ ഷെയർ ചെയ്തതിന് ശേഷം ഇതുവരെ 2 ലക്ഷത്തിലധികം വ്യൂസ് നേടി. കമന്ററി പറഞ്ഞയാളെ പ്രശംസിച്ചുകൊണ്ടു നിരവധിപേരാണ് കമന്റ് ചെയ്തിട്ടുള്ളത്.

"എനിക്ക് സംസ്‌കൃതത്തിൽ ഇതുപോലെ സംസാരിക്കണം," ഒരു ട്വിറ്റർ യൂസർ എഴുതി.

മറ്റൊരു ട്വിറ്റർ ഉപഭോക്താവ് അഭിപ്രായപ്പെട്ടത് "ഇത് വളരെ അത്ഭുതകരമാണ്!" എന്നാണ്.
Published by:Rajesh V
First published: