നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • സിത്താറിന്റെ മാന്ത്രികതയ്‌ക്കൊപ്പം ടാഗോറിന്റെ ഗീതാഞ്ജലി; നടനും അധ്യാപകനുമായ സന്തോഷ് കാനായുടെ സമർപ്പണം

  സിത്താറിന്റെ മാന്ത്രികതയ്‌ക്കൊപ്പം ടാഗോറിന്റെ ഗീതാഞ്ജലി; നടനും അധ്യാപകനുമായ സന്തോഷ് കാനായുടെ സമർപ്പണം

  Santhosh Kana offers tribute to Tagore's Gitanjali in a different format | ഗീതാഞ്ജലിക്ക് ധ്യാനാത്മക ഭാഷ്യമൊരുക്കി നടനും അധ്യാപകനുമായ സന്തോഷ് കാനാ

  സന്തോഷ് കാനാ

  സന്തോഷ് കാനാ

  • Share this:
   ഒരു നൂറ്റാണ്ടിനപ്പുറത്തു നിന്നും ദേശാന്തരങ്ങൾ താണ്ടി ഗീതാഞ്ജലിയുടെ അലയൊലികൾ, സന്തോഷ് കാനാ എന്ന വ്യക്തിയെ തേടിയെത്തിയിട്ട് മൂന്ന് പതിറ്റാണ്ടടുക്കുന്നു. വിദ്യാർത്ഥിജീവിതത്തിന്റെ സുപ്രധാന വഴിത്താരയിലൊരിടത്ത് മനസ്സിന്റെ അഗാധങ്ങളിൽ കുടിയേറിയ വരികൾ, തൃപ്തിവരാതെ, എന്തോ ബാക്കിയെന്ന പോലെ അദ്ദേഹത്തിന്റെ ഒപ്പം സഞ്ചരിച്ചു. ഇന്ത്യക്കഭിമാനിക്കാവുന്ന നൊബേൽ സമ്മാനം കൊണ്ടുവന്ന രബീന്ദ്രനാഥ ടാഗോറിന്റെ രചന 28 വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ സിത്താറിന്റെ അകമ്പടിയോടെ  പുനർജനിച്ചിരിക്കുന്നു.

   ഐ.എ.എസ്. ഉദ്യോഗസ്ഥനായി വിരമിച്ച കെ. ജയകുമാർ രചിച്ച 'ഗീതാഞ്ജലി' പരിഭാഷയിലെ 18 കാവ്യദളങ്ങൾ ഒൻപത് ഭാഗങ്ങളായി തിരിച്ച് സിത്താർ സംഗീതത്തിന്റെ സ്പർശത്തോടുകൂടി കാവ്യാഞ്ജലിയായി ഒരുക്കിയിരിക്കുകയാണ് ഇംഗ്ലീഷ് അധ്യാപകനായ സന്തോഷ് കാനാ. ഗീതാഞ്ജലിയെ കവിതയെന്നു വിളിക്കണോ, കഥയെന്നു വിളിക്കണോ എന്ന ചിന്തയിൽ നിന്നും ഉൽപ്പത്തികൊണ്ട ആ സമർപ്പണം, അദ്ദേഹം തന്റെ യൂട്യൂബ് ചാനലിൽ അവതരിപ്പിച്ചുകഴിഞ്ഞു.

   "ഗീതാഞ്ജലിയിലെ ധ്യാനാത്മക സവിശേഷത കേൾവിക്കാരിലേക്കെത്തിക്കുന്നതിന് പ്രാധാന്യമുണ്ട്. ജയകുമാർ സാറിന്റേത് കാവ്യാത്മകവും ധ്യാനാത്മകവുമായ തർജ്ജമയായാണ്. പാടിയാൽ, അതൊരിക്കലും കിട്ടില്ല. അവിടെ വർണ്ണനത്തിന്റെ സുഖം ഉണ്ടാവണമെന്ന് നിർബന്ധമായിരുന്നു. ഞാൻ വായിക്കുന്ന ശബ്ദത്തിനു പുറമെ, ഗീതാഞ്ജലിയിലെ ആഴങ്ങളെ സ്പർശിക്കാൻ സംഗീതം ഉപകരിക്കും. അങ്ങനെയാണ് സിത്താറും ഒപ്പം ചേരുന്നത്.   ഇന്നത്തെ സമൂഹത്തിൽ വായനയ്‌ക്കൊപ്പം ഓഡിയോ പ്ലാറ്റുഫോമുകൾ ശ്രവിക്കുന്ന ഒരു തലമുറയുണ്ട്. കേൾക്കാനുള്ള സുഖം ക്ലബ്ഹൗസ്, പോഡ്‌കാസ്റ്റ് ഉൾപ്പെടുന്ന ഇടങ്ങളെ പ്രിയങ്കരമാക്കുന്നു. ശബ്ദം അത്രയേറെ ശക്തമാണ്. ഇവിടെ ആ ശബ്ദത്തിന്റെ സാധ്യത എങ്ങനെയാണ് ഉപയോഗപ്പെടുത്തുക എന്ന ചിന്തയിലാണ് ഈ രീതി അവലംബിച്ചത്.

   ഒരിക്കലും ഒരു പുസ്തകം വായിച്ചുകൊണ്ടു ധ്യാനിക്കാൻ സാധിക്കില്ല. എന്നാൽ സംഗീതവും ശബ്ദവും ചേർന്നാൽ സാധിക്കും. അതേസമയം ഒരു യൂട്യൂബ് വീഡിയോ എന്ന നിലയ്ക്ക് ഞാൻ തന്നെ വായിച്ച് മുഴുവൻ ശ്രദ്ധയും എന്നിൽ കേന്ദ്രീകരിക്കാൻ ആഗ്രഹിച്ചില്ല. ക്രെഡിറ്റിൽ മാത്രമേ ഞാനുള്ളൂ. അദ്ദേഹത്തിന്റെ വാക്കുകളുടെ സാന്നിധ്യവും ഊർജവും അൽപ്പം പോലും ചോർന്നുപോകാതെ ജനങ്ങളിലേക്ക് പകർന്നു നൽകുകയാണ് ലക്‌ഷ്യം. നിശബ്ദതയിൽ പോലും നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടു കൂടി ആർക്കും ഇവിടെ ഗീതാഞ്ജലി ആസ്വദിക്കാൻ കഴിയും," സന്തോഷ് പറയുന്നു.

   2021 ഫെബ്രുവരി മാസത്തിലാണ് അണിയറപ്രവർത്തനങ്ങളുമായി സന്തോഷ് സജീവമാകുന്നത്. മെയ്, ജൂൺ, ജൂലൈ മാസങ്ങളിൽ റെക്കോർഡിങ് പൂർത്തിയാക്കി. പോൾസൺ കെ.ജെയാണ് സിത്താറിന്റെ തന്ത്രികൾ സന്തോഷിന്റെ ശബ്ദസൗകുമാര്യത്തിനൊപ്പം, ഗീതാഞ്ജലിയെ ശ്രോതാവിലേക്കെത്തിച്ചത്.

   എറണാകുളം കെ.വി. ദ്രോണാചാര്യയിലെ അധ്യാപകനാണ് സന്തോഷ്. ഇദ്ദേഹം 'കാഠ്മണ്ഡു' എന്ന യാത്രാവിവരണവും, ഒരു കവിതാസമാഹാരവും, 'ഷീ റെയ്ൻസ്' എന്ന കവിതാ പുസ്തകവും രചിച്ചിട്ടുണ്ട്. 2008 മുതൽ സ്വന്തമായി ബ്ലോഗ് ചെയ്യുന്നുണ്ട്. എപ്പോഴും ജീവിതത്തിൽ വൈവിധ്യം നിറഞ്ഞ മേഖലകളിൽ പരീക്ഷണം നടത്തുന്ന സന്തോഷ് കാനായുടെ യൂട്യൂബ് ചാനൽ അതിന്റെ സാക്ഷ്യപത്രമാണ്. പ്രേതം 2, ആട് 2, തുടങ്ങിയ സിനിമകളിലും വേഷമിട്ടിട്ടുണ്ട്.
   Published by:user_57
   First published:
   )}