ഇന്റർഫേസ് /വാർത്ത /Buzz / 'ജോസ് മോൻ വെറും മാസല്ല; കൊലമാസ്'; എല്‍ഡിഎഫിലേക്ക് വന്ന ജോസ് കെ മാണിക്ക് ഭാവുകങ്ങൾ നേർന്ന് സന്തോഷ് പണ്ഡിറ്റ്

'ജോസ് മോൻ വെറും മാസല്ല; കൊലമാസ്'; എല്‍ഡിഎഫിലേക്ക് വന്ന ജോസ് കെ മാണിക്ക് ഭാവുകങ്ങൾ നേർന്ന് സന്തോഷ് പണ്ഡിറ്റ്

News18 Malayalam

News18 Malayalam

''വിജയിക്കുന്നവന്റേതാണ് ഈ ലോകം എന്ന് എല്ലാവരും തിരിച്ചറിയുക. പറ്റുമെങ്കില് ആർ.എസ്.പിയേയും കൂടെ കൂട്ടുവാ൯ എൽഡിഎഫ് ശ്രമിക്കണം.''

  • Share this:

ഇടതുമുന്നണിയിലേക്ക് പോയ ജോസ് കെ മാണിക്ക് ഭാവുകങ്ങൾ നേർന്ന് സന്തോഷ് പണ്ഡിറ്റ്. മികച്ച തീരുമാനമാണിതെന്നും ഇടുക്കി, കോട്ടയം എന്നിവിടങ്ങളിൽ എൽഡിഎഫിന് ഇതുവഴി കൂടുതൽ വോട്ടുകൾ ലഭിച്ചേക്കാമെന്നും സന്തോഷ് പണ്ഡിറ്റ് വ്യക്തമാക്കി. രാഷ്ട്രീയം ചെസ് കളിയെ പോലെയാണെന്നും രാഷ്ട്രീയത്തിൽ ശാശ്വതമായ ശത്രുക്കളോ മിത്രങ്ങളോ ഇല്ലെന്നും സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കിൽ കുറിച്ചു. അപ്പനെ തെറിവിളിച്ച ആളുകളെക്കൊണ്ട് തന്നെ, ജയ് വിളിപ്പിച്ച ജോസ് മോ൯ വെറും മാസ്സല്ല കൊലമാസ്സാണെന്നും സന്തോഷ് കുറിച്ചു.

Also Read- 'ഇടത്തോട്ട് തിരിഞ്ഞപ്പോൾ കുടുംബത്തിൽ ഉടക്ക്'; എല്‍ഡിഎഫ് പ്രവേശനത്തിനെതിരെ കെ എം മാണിയുടെ മരുമകൻ

സന്തോഷ് പണ്ഡിറ്റിന്റെ 'രാഷ്ട്രീയ നിരീക്ഷണം' ഇങ്ങനെ

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

ജോസ് കെ മാണി ജിയെ എൽഡിഎഫിൽ എടുത്തത് വളരെ മികച്ച ഒരു തീരുമാനം ആണെന്നാണ് എന്റെ അഭിപ്രായം. ഇതിലൂടെ

ഇടുക്കി, കോട്ടയം എന്നിവിടങ്ങളിൽ എൽ‌ഡി‌എഫിന് കൂടുതൽ വോട്ടുകൾ ലഭിച്ചേക്കാം. അതേ സമയം ചില യുഡിഎഫ് മനസ്സുള്ള വിമ൪ശക൪ കുറേ ചോദ്യങ്ങൾ ഉയ൪ത്തുന്നു.

പിന്നെ എന്തിന്റെ പേരിൽ ആയിരുന്നു സോളാ൪ സമരം നടത്തിയത് ?, ബാർ കോഴ സമയത്തെ സമരങ്ങള് നടത്തി എന്തിന് അണികളെ പോലീസില് നിന്നും തല്ലു കൊള്ളിച്ചു ?, എന്തിന് ഈ പ്രശ്നത്തിൽ നിയമസഭ അടിച്ചു തക൪ത്തു?, എന്തിനാണ് കെഎം മാണി ജിയുടെ വീട്ടില് നോട്ട് എണ്ണുന്ന മെഷീ൯ ഉണ്ടെന്ന് പറഞ്ഞത് ?, ഈ ചോദ്യങ്ങള്ക്ക് എല്ലാം ഉത്തരം ഒന്നേയുള്ളു. ഇത് രാഷ്ട്രീയമാണ്.

Also Read- കോട്ടയത്ത് എത്ര കേരളാ കോണ്‍ഗ്രസുണ്ട്? അവരൊക്കെ ഇപ്പൊ എവിടെയൊക്കെയാണ്?

രാഷ്ട്രീയത്തിൽ ശാശ്വതമായ മിത്രങ്ങളോ, ശാശ്വതമായ ശത്രുക്കളോ ഇല്ല. അന്ന് യുഡിഎഫ് ഭരിച്ചപ്പോൾ സോളാ൪, ബാ൪ കോഴ, നിയമസഭയിൽ ചെറിയ ബഹളം എല്ലാം ആവശ്യമായിരുന്നു. പക്ഷേ ഇന്നത്തെ രാഷ്ട്രീയ സ്ഥിതി അതല്ല. അടുത്ത ഇലക്ഷനിൽ കോൺഗ്രസിനെ തക൪ക്കുവാ൯ കരുത്തരായ പലരും കൂടെ വേണം. (ലോകസഭയില് അവ൪ 20 ല് 19 നേടി എന്നത് ആരും മറക്കരുത്). ഇനിയെങ്കിലും എൽഡിഎഫിനെ കൂടുതൽ കരുത്തുറ്റത് ആക്കുവാനാണ് വളരെ ക്ലീൻ ഇമേജുള്ള ജോസ് ജി യെ കൊണ്ടു വന്നത്. അത് ബുദ്ധിപൂ൪വ്വമായ നീക്കമാണ്.

Past is past എന്ന് എല്ലാവരും മനസ്സിലാക്കണം..(രാഷ്ട്രീയം ചെസ്സ് കളി പോലെയാണ്). ഇതിന് മുമ്പ് 1 വ൪ഷം തടവ് ശിക്ഷ കഷ്ടപ്പെട്ട് വാങ്ങിച്ച് കൊടുത്ത , ശത്രുവായ നേതാവിനെ വരെ പാ൪ട്ടിയിൽ എത്തിച്ചു. അതിലൂടെ വിജയവും ഉണ്ടാക്കി. വിജയിക്കുന്നവന്റേതാണ് ഈ ലോകം എന്ന് എല്ലാവരും തിരിച്ചറിയുക. പറ്റുമെങ്കില് ആർ.എസ്.പിയേയും കൂടെ കൂട്ടുവാ൯ എൽഡിഎഫ് ശ്രമിക്കണം.

ഇനി ഇതിന് പകരമായ് മഹാരാഷ്ട്രയിലെ സഖ്യ കക്ഷിയായ എൻസിപിയെ എൽഡിഎഫിൽ നിന്നും അട൪ത്തി എടുക്കാം എന്ന് യുഡിഎഫ് ചിന്തിക്കുന്നു എങ്കിൽ പെട്ടെന്ന് അത് നടക്കില്ല എന്നാണ് എന്റെ അഭിപ്രായം. എൻസിപി കേരളത്തിൽ എൽഡിഎഫ് പക്ഷത്ത് ശക്തമായാണ് നിലവിലുള്ളത്.

Also Read- കേരള കോൺഗ്രസ്‌ (എം) എൽഡിഎഫിനൊപ്പമാകും; കേരള രാഷ്ട്രീയത്തിന്റെ ഗതി മാറുമെന്ന് ജോസ് കെ.മാണി

പിന്നെ ജോസ് കെ മാണി എൽഡിഎഫിൽ ചേ൪ന്നതിനെ വിമ൪ശിക്കുന്നവ൪ ചിന്തിക്കുക. ഇതുപോലുള്ള രാഷ്ട്രീയ മാറ്റങ്ങൾ ലോകത്തെ ആദ്യ സംഭവം ഒന്നുമല്ല. എത്രയോ കോൺഗ്രസ് നേതാക്കള് ബിജെപിയിലേക്കും, തിരിച്ചും മറിച്ചും ഒക്കെ പോയിട്ടുണ്ട്. ഇന്ന് അവിശുദ്ധമായ് തോന്നാവുന്ന പല പാ൪ട്ടികളും ഭാവിയിലും ഒരുമിച്ചേക്കാം. ഇന്നത്തെ അഴിമതിക്കാ൪ എന്നു പറയുന്ന പല ശത്രുക്കളായ നേതാക്കന്മാരും ചിലപ്പോൾ ഏത് പാ൪ട്ടിയിലും മാറി വന്നേക്കാം. സാഹചര്യവും, വോട്ടും മാത്രമാണ് നോക്കേണ്ടത്.

All the best Jos K Mani ji

(വാൽ കഷ്ണം...അപ്പനെ തെറിവിളിച്ച ആളുകളെക്കൊണ്ട് തന്നെ,

ജയ് വിളിപ്പിച്ച ജോസ് മോ൯ വെറും മാസ്സല്ല കൊലമാസ്സാണ്..)

Pl comment by Santhosh Pandit (പണ്ഡിറ്റൊന്നും വെറുതെ പറയാറില്ല, പറയുന്നതൊന്നും വെറുതെ ആകാറുമില്ല...പണ്ഡിറ്റിനെ പോലെ ആരും ഇല്ല)

First published:

Tags: Chief Minister Pinarayi Vijayan, Cpm, Jose K Mani, Kerala congress, Kerala congress m, Ldf, Mani c kappan, Ncp, Oommen Chandy, P j joseph, Pala, Pj joseph, Santhosh pandit, Udf