HOME » NEWS » Buzz » SARI CLAD WOMAN DOES WORKOUT AND THE VIDEO GOES VIRAL

Viral video | സാരി ചുറ്റി, ഗ്യാസ് സിലിണ്ടർ എടുത്തുയർത്തി യുവതിയുടെ വ്യായാമം; വീഡിയോ വൈറൽ

Sari-clad woman does workout and the video goes viral | സാരി ഉടുത്തൊരു വർക്ക്ഔട്ട്. വീഡിയോ വൈറൽ

News18 Malayalam | news18-malayalam
Updated: June 11, 2021, 9:03 AM IST
Viral video | സാരി ചുറ്റി, ഗ്യാസ് സിലിണ്ടർ എടുത്തുയർത്തി യുവതിയുടെ വ്യായാമം; വീഡിയോ വൈറൽ
വീഡിയോ ദൃശ്യം
  • Share this:
സാരി ഉടുത്താൽ എന്ത് ചെയ്യാൻ പറ്റും? ചുരിദാറും ജീൻസും നൽകുന്ന സ്വാതന്ത്ര്യത്തോടു കൂടി ഓടിനടന്നു കാര്യങ്ങൾ ചെയ്യാൻ പലർക്കും സാരി ഒരു തടസ്സം തന്നെയാണ്. ഒന്നുടഞ്ഞാൽ, കറ പുരണ്ടാൽ, സ്ഥാനം മാറിയാൽ ഒക്കെ സാരി പ്രശ്നങ്ങളുടെ കൂമ്പാരമായി മാറും. പൊതുവെ ഉയർന്നു കേൾക്കുന്ന ഈ പരാതികളെ ഒരാൾ ഇവിടെ കാറ്റിൽപ്പറത്തിയിരിക്കുകയാണ്.

സാരി ഉടുത്ത് ഓടാനോ ചാടാനോ പറ്റുമോ എന്ന ചോദ്യങ്ങൾക്കു മാത്രമല്ല, പറ്റുമെങ്കിൽ കിടിലൻ വർക്ക്ഔട്ട് ചെയ്തു കാണിക്കാൻ വരെ സാധിക്കും എന്ന് ഈ യുവതി തെളിയിക്കും.

ആ വർക്ക്ഔട്ട് അത്ര നിസ്സാരമല്ല. സാരി ചുറ്റി എടുത്താൽ പൊങ്ങാത്ത ഒരു ഗ്യാസ് കുറ്റി ഉയർത്തിയും താഴ്ത്തിയും സ്ക്വാറ്റ് ചെയ്യുകയാണ് ഇവർ.

ശൈലി ചികാര എന്ന് ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോ ക്ഷണനേരം കൊണ്ട് വൈറലായിട്ടുണ്ട്. ഗ്യാസ് കുറ്റി ഉയർത്തി പിടിച്ച് യുവതി മൂന്നു തവണ കാൽമുട്ടിലിരുന്നും എഴുന്നേറ്റും വർക്ക്ഔട്ട് ചെയ്യുന്നത് കാണാം. (വീഡിയോ ചുവടെ)




Also read: യുവതി സാരിയുടുത്ത് കൊണ്ട് തലകുത്തി മറിഞ്ഞു; വീഡിയോ വൈറൽ

സാരി അണിഞ്ഞ് തലകുത്തി മറിയുന്ന യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. പരുൾ അറോറ എന്ന ഫിറ്റ്നസ് മോഡലും ജിംനാസ്റ്റുമായ യുവതിയാണ് ഈ ചാട്ടത്തിന് മുതിർന്നത്.

ടിക്ടോക് യുഗം അവസാനിച്ചതിൽ പിന്നെ വീഡിയോ പ്രേമികളുടെ താവളമായി മാറിയ ഇൻസ്റ്റഗ്രാം റീൽസിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. പരുൾ തനിയെയല്ല, ഒപ്പം സ്യൂട്ട് ധാരിയായ ഒരു യുവാവും കൂടെയുണ്ട്. ഇരുവരും ചേർന്നാണ് ചാടുന്നത്.

തെല്ലും പതറാതെ, സാരി ചുറ്റി ചാടിയ ശേഷം, മറ്റുള്ളവരെ പരുൾ വെല്ലുവിളിക്കുന്നുമുണ്ട്. ഈ സ്റ്റണ്ട് സാരിയുടുത്ത് കൊണ്ട് വേറെയാർക്ക് ചെയ്യാനാവുമെന്ന് പരുൾ ചോദിക്കുന്നു. വീഡിയോ ലക്ഷക്കണക്കിന് ലൈക്കുകളും വ്യൂസും നേടുകയും ചെയ്തിരുന്നു.

Summary: In the video shared on Instagram by Shaili Chikara, the woman used a regular LPG cylinder as weight and performed squats flawlessly while dressed in a red saree
Published by: user_57
First published: June 11, 2021, 9:03 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories