Saroj Khan|'നിങ്ങളെ ഞാൻ എപ്പോഴും സ്നേഹിക്കുന്നു'; സുശാന്തിന് ആദരമർപ്പിച്ച് സരോജ് ഖാന്റെ അവസാന പോസ്റ്റ്

ജൂൺ 14നാണ് സരോജ് ഖാൻ സുശാന്തിനെ കുറിച്ചുള്ള പോസ്റ്റ് ഇൻസ്റ്റയിൽ പങ്കുവെച്ചത്.

News18 Malayalam | news18-malayalam
Updated: July 3, 2020, 10:37 AM IST
Saroj Khan|'നിങ്ങളെ ഞാൻ എപ്പോഴും സ്നേഹിക്കുന്നു'; സുശാന്തിന് ആദരമർപ്പിച്ച് സരോജ് ഖാന്റെ അവസാന പോസ്റ്റ്
sarojkhan
  • Share this:
അന്തരിച്ച ബോളിവുഡ് വിഖ്യാത നൃത്ത സംവിധായിക സരോജ് ഖാന്‍റെ അവസാന ഇൻസ്റ്റഗ്രാം പോസ്റ്റ് ശ്രദ്ധേയമാകുന്നു. കഴിഞ്ഞ മാസം അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിംഗിനെ കുറിച്ചുള്ള വൈകാരിക പോസ്റ്റാണ് ഇത്. ജൂൺ 14നാണ് സരോജ് ഖാൻ സുശാന്തിനെ കുറിച്ചുള്ള പോസ്റ്റ് ഇൻസ്റ്റയിൽ പങ്കുവെച്ചത്. സുശാന്തിൻറെ ചിത്രത്തിനൊപ്പമാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

'സുശാന്ത് സിംഗ് രാജപുത്, ഞാൻ നിങ്ങൾക്കൊപ്പം പ്രവർത്തിച്ചിട്ടില്ല. പക്ഷേ നമ്മൾ തമ്മിൽ പലതവണ കണ്ടിട്ടുണ്ട്. നിങ്ങളുടെ ജീവിതത്തിൽ എന്താണ് തെറ്റായി സംഭവിച്ചത്? നിങ്ങൾ ജീവിതത്തിൽ ഇത്രയും കടുത്ത നടപടി സ്വീകരിച്ചതിൽ ഞാൻ ഞെട്ടിപ്പോയി. നിങ്ങൾക്ക് ഒരു മുതിർന്നയാളുമായി സംസാരിച്ചിരുന്നുവെങ്കിൽ അത് നിങ്ങളെ സഹായിക്കുമായിരുന്നു. നിങ്ങളെ നോക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷം നൽകുകയും ചെയ്യുമായിരുന്നു. ദൈവം നിങ്ങളുടെ ആത്മാവിനെ അനുഗ്രഹിക്കട്ടെ, നിങ്ങളുടെ പിതാവിനും സഹോദരിമാരും എങ്ങനെ സഹിക്കുമെന്ന് എനിക്ക് അറിയില്ല. ഈ സമയം കടന്നുപോകാൻ ഈശ്വരൻ അവർക്ക് കരുത്തു നൽകട്ടെ. നിങ്ങളുടെ ആത്മാവിന് ശാന്തിയും ലഭിക്കട്ടെ. നിങ്ങളുടെ എല്ലാ സിനിമകളിലും ഞാൻ ഇഷ്ടപ്പെടുന്നു.എപ്പോഴും നിന്നെ സ്നേഹിക്കുന്നു. ആർഐപി' ഇതായിരുന്നു സുശാന്തിനെ അനുസ്മരിച്ച് സരോജ്ഖാൻ ഇൻസ്റ്റയിൽ കുറിച്ചത്.





ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകളെ തുടർന്ന് കഴിഞ്ഞ 17 നാണ് സരോജ് ഖാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോവിഡ് പരിശോധനയും നടത്തിയിരുന്നു. ഇത് നെഗറ്റീവാണ്. ഹൃദയാഘാതത്തെ തുടർന്ന് വെള്ളിയാഴ്ചയാണ് സരോജ് ഖാൻ അന്തരിച്ചത്.

TRENDING:Churuli | Saroj Khan | ബോളിവുഡ് നൃത്ത സംവിധായക സരോജ് ഖാൻ അന്തരിച്ചു
272
[NEWS]
Drishyam 2| ജോർജുകുട്ടിയും കുടുംബവും വീണ്ടും വരുന്നു; ദൃശ്യം 2 ഓഗസ്റ്റിൽ തൊടുപുഴയിൽ തുടങ്ങും
[PHOTO]
TIKTOK BAN|ടിക്ടോക് ഇല്ലാതെ ഇനി എങ്ങനെ? ചോദ്യങ്ങൾക്ക് കിടിലന്‍ മറുപടിയുമായി നടി സാധിക
?
[NEWS]


സഞ്ജയ് ലീല ബൻസാലി ചിത്രം ദേവദാസിലെ 'ഡോലാരേ ഡോലാരെ', മാധുരീ ദീക്ഷിത് നായികയായ തെസാബിലെ 'ഏക് ദോ തീൻ' എന്നിവ ഉൾപ്പെടെ 2000ത്തിലധികം ഗാനങ്ങൾക്ക് സരോജ്ഖാൻ ചുവടുകളൊരുക്കി.

2019ല്‍ പുറത്തിറങ്ങിയ മാധുരീ ദീക്ഷിത് നായികയായ കലാങ്കിലെ 'തബാഹ് ഹോഗയേ' എന്ന ഗാനത്തിനാണ് അവസാനമായി ചുവടൊരുക്കിയത്.
First published: July 3, 2020, 10:24 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading