• HOME
 • »
 • NEWS
 • »
 • buzz
 • »
 • France | സൗദി രാജാവിന്റെ ഫ്രാൻസിലെ മണിമാളിക; ലോകത്തിലെ ഏറ്റവും വിലയേറിയ വസതി

France | സൗദി രാജാവിന്റെ ഫ്രാൻസിലെ മണിമാളിക; ലോകത്തിലെ ഏറ്റവും വിലയേറിയ വസതി

മാളികയില്‍ ഒരു നിശാക്ലബ്, ഗോള്‍ഡ്-ലീഫ് ഫൗണ്ടന്‍, ചിത്ര പ്രദര്‍ശനത്തിനുള്ള സൗകര്യമൊക്കെയുണ്ടെന്നാണ് റിപ്പോർട്ടുകൾ

 • Last Updated :
 • Share this:
  ഫ്രാന്‍സ് (France) പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായുള്ള കൂടിക്കാഴ്ച്ചയ്ക്കായി സൗദി അറേബ്യയുടെ (Saudi Arabiya) കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ (Mohammed bin Salman) രാജകുമാരന്‍ കഴിഞ്ഞ ദിവസം ഫ്രാൻസിലെത്തിയിരുന്നു. 'ലോകത്തിലെ ഏറ്റവും വില കൂടിയ വീട്' എന്ന് വിളിക്കപ്പെടുന്ന ഒരു ആഡംബര മന്ദിരത്തിലാണ് അദ്ദേഹം താമസിച്ചത്. 015-ല്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ വാങ്ങിയ കൊട്ടാരമാണിത്.

  പാരീസിന് പുറത്ത് ലൂവെസിയന്നസിലാണ് ചാറ്റോ ലൂയി പതിനാലാമന്‍ എന്ന ഈ ആഡംബര ഭവനം ഉള്ളത്. സമീപത്തുള്ള വെര്‍സൈല്‍സ് കൊട്ടാരത്തെ അനുകരിക്കുന്ന തരത്തിലുള്ള മാളികയാണിത്.

  7,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ഈ വസ്തു പേര് വെളിപ്പെടുത്താത്ത ഒരു അജ്ഞാതന്‍ 2015ല്‍ 275 ദശലക്ഷം യൂറോയ്ക്കാണ് (അന്ന് 300 ദശലക്ഷം ഡോളര്‍) വാങ്ങിയത്. ഇതേതുടര്‍ന്ന് ഫോര്‍ച്യൂണ്‍ മാഗസിന്‍ ഇതിനെ 'ലോകത്തിലെ ഏറ്റവും ചെലവേറിയ വീട്' എന്ന് വിളിക്കുകയും ചെയ്തു.

  പിന്നീട് രണ്ട് വര്‍ഷത്തിന് ശേഷമാണ് 36 കാരനായ ബിന്‍ സല്‍മാന്‍ ഈ മാളിക സ്വന്തമാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സൗദി രാജാവ് കഴിഞ്ഞ വ്യാഴാഴ്ച മാക്രോണുമായുള്ള കൂടിക്കാഴ്ചക്ക് എത്തിയപ്പോള്‍ ഇവിടെയാണ് താമസിച്ചിരുന്നതെന്നാണ് പ്രാദേശിക സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എഎഫ്പിയോട് പറഞ്ഞു.

  മാളികയുടെ പ്രവേശന കവാടത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരും അര ഡസന്‍ സുരക്ഷാ വാഹനങ്ങളും ഉള്‍പ്പെടെ വലിയ പോലീസ് സന്നാഹവും ഉണ്ടായിരുന്നു.

  ഫ്രാന്‍സിലെ രാഷ്ട്രീയ വിമര്‍ശകര്‍ സസൂക്ഷ്മം വീക്ഷിക്കുന്ന മാക്രോണും ബിന്‍ സല്‍മാനും തമ്മിലുള്ള കൂടിക്കാഴ്ച എല്ലിസി പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തില്‍ വെച്ചാണ്നടത്തിയത്.

  ഇതിനിടെ, 2018-ല്‍ ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയെ ക്രൂരമായി കൊലപ്പെടുത്തി അവയവഛേദം നടത്തിയതിന് ബിന്‍ സല്‍മാന്‍ അനുമതി നല്‍കിയതായി യുഎസ് ഇന്റലിജന്‍സിന്റെ റിപ്പോർട്ടുണ്ടായിരുന്നു.

  എന്നാല്‍ നാല് വര്‍ഷത്തിന് ശേഷം, റഷ്യന്‍ ഉല്‍പാദന മേഖലയിൽ നിന്നുള്ള കുറവിനെ തുടര്‍ന്ന് അടിയന്തരമായി പുതിയ ഊര്‍ജ വിതരണത്തിനായി പാശ്ചാത്യ നേതാക്കള്‍ രാജകുമാരനെ വീണ്ടും സമീപിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

  എന്നാല്‍ ഇതിലെ പ്രധാനവഴിത്തിരിവ് എന്ന് പറയുന്നത് ഫ്രാന്‍സില്‍ ആഡംബര വസ്തുക്കളുടെ ബിസിനസ് നടത്തുന്ന ഖഷോഗിയുടെ ബന്ധുവായ ഇമാദ് ഖഷോഗിയാണ് ചാറ്റോ ലൂയി പതിനാലാമന്‍ നിര്‍മ്മിച്ചതെന്നതാണ്.

  ഈ മാളികയില്‍ ഒരു നിശാക്ലബ്, ഗോള്‍ഡ്-ലീഫ് ഫൗണ്ടന്‍, ചിത്ര പ്രദര്‍ശനത്തിനുള്ള സൗകര്യം, വലിയ അക്വേറിയം എന്നിവയുമുണ്ട്.

  ഇമാദ് ഖഷോഗിയുടെ കമ്പനിയായ കോഗെമാഡിന്റെ വെബ്സൈറ്റിലെ ഫോട്ടോകള്‍ വ്യക്തമാക്കുന്നത് മാളികയില്‍ ഒരു വൈന്‍ നിലവറയുണ്ടെന്നാണ്. എന്നാല്‍ സൗദി അറേബ്യയില്‍ മദ്യത്തിന് കര്‍ശന നിരോധനമാണുള്ളത്.

  19-ാം നൂറ്റാണ്ടില്‍ ഇവിടുത്തെ ഒരു കോട്ട തകര്‍ത്തതിന് ശേഷം 2009-ലാണ് ചാറ്റോ ലൂയി പതിനാലാമന്‍ നിര്‍മ്മിച്ചതെന്നും ചില റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അതേസമയം, ഇതിന് മുമ്പും സൗദി രാജാവിന്റെ ആഡംബര ജീവിതത്തെക്കുറിച്ച് വാര്‍ത്തകള്‍ പുറത്തു വന്നിട്ടുണ്ട്.

  സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് രാജാവിന്റെ മകൻ 2015-ല്‍ 500 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ഒരു യാട്ട് വാങ്ങിയതും വാര്‍ത്തയായിരുന്നു. 2017-ല്‍ 450 മില്യണ്‍ ഡോളര്‍ കൊടുത്ത് ലിയോനാര്‍ഡോ ഡാവിഞ്ചിയുടെ പെയിന്റിംഗും അദ്ദേഹം വാങ്ങിയിരുന്നു.
  Published by:Naseeba TC
  First published: