• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

പൊതുവേദിയിൽ ഗായകനെ കെട്ടിപ്പിടിച്ച സൗദി സ്ത്രീ അറസ്റ്റിൽ


Updated: July 15, 2018, 9:13 AM IST
പൊതുവേദിയിൽ ഗായകനെ കെട്ടിപ്പിടിച്ച സൗദി സ്ത്രീ അറസ്റ്റിൽ

Updated: July 15, 2018, 9:13 AM IST
റിയാദ്: സദസിലിരുന്നവരെ ഞെട്ടിച്ചുകൊണ്ടാണ് വേദിയിലേക്ക് ഓടിക്കയറിയ സ്ത്രീ ഗായകനെ കെട്ടിപ്പിടിച്ചത്. ഗായകനും സദസിലിരുന്നവരും ഒരു നിമിഷത്തേക്ക് സ്തംബ്ധരായിപ്പോയി. ഉടൻതന്നെ സുരക്ഷാ ജീവനക്കാർ ഓടിയെത്തിയ യുവതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. വെള്ളിയാഴ്ച ടെയിഫിൽ നടന്ന സംഗീതപരിപാടിക്കിടെയായിരുന്നു സംഭവം. അറബ് ലോകത്തെ സംഗീതത്തിന്‍റെ രാജകുമാരൻ എന്നറിയപ്പെടുന്ന മജീബ് അൽ മൊഹൻദിസ് പാടുന്നതിനിടെയാണ് അപ്രതീക്ഷിതമായി യുവതി വേദിയിലേക്ക് ഓടിക്കയറി അദ്ദേഹത്തെ കെട്ടിപ്പിടിച്ചത്. ഉടൻ ഓടിയെത്തിയ സുരക്ഷാജീവനക്കാർ യുവതിയെ പിടിച്ചുമാറ്റാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ സംഭവത്തിൽ അമ്പരന്നുപോയെങ്കിലും മജീബ് അൽ മൊഹൻദിസ് ഗാനാലാപനം തുടർന്നു. അറസ്റ്റിലായ യുവതിയെ മാതൃകാപരമായി ശിക്ഷിക്കുമെന്നാണ് അധികൃതർ പറയുന്നത്.

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്‍റെ ഇടപെടലോടെയാണ് അടുത്തിടെ രാജ്യത്ത് സ്ത്രീകൾക്ക് കൂടുതൽ സ്വാതന്ത്ര്യം ലഭിച്ചത്. ഫുട്ബോൾ മൽസരം കാണുന്നതിനും പൊതുപരിപാടികളിൽ സംബന്ധിക്കാനും വാഹനമോടിക്കുന്നതിനും സ്ത്രീകൾക്ക് അവകാശം ലഭിച്ചത് അടുത്തിടെയാണ്. എന്നാൽ ബന്ധത്തിൽപ്പെട്ടവരുമായല്ലാതെ പൊതു സ്ഥലങ്ങളിൽ അടുത്തിടപഴകാൻ സൗദി സ്ത്രീകൾക്ക് അവകാശമില്ല. ഇത് ലംഘിക്കുന്ന ഗുരുതരമായ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

First published: July 15, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍