• HOME
  • »
  • NEWS
  • »
  • buzz
  • »
  • Short Hair | 'ഞങ്ങൾക്കിഷ്ടം ഷോർട് ഹെയർ'; സൗദിയിലെ സ്ത്രീകൾക്ക് ബോയ് കട്ടിനോട് പ്രിയം കൂടുന്നെന്ന് റിപ്പോർട്ട്

Short Hair | 'ഞങ്ങൾക്കിഷ്ടം ഷോർട് ഹെയർ'; സൗദിയിലെ സ്ത്രീകൾക്ക് ബോയ് കട്ടിനോട് പ്രിയം കൂടുന്നെന്ന് റിപ്പോർട്ട്

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ മുന്നോട്ടു വെച്ച സാമൂഹിക പരിഷ്‌കാരങ്ങളുടെ ഭാ​ഗമായിട്ട് മാത്രമുള്ള മാറ്റങ്ങളല്ലിത്. പല സ്ത്രീകളും പല കാരണങ്ങൾ കൊണ്ടാണ് ഈ ഹെയർ സ്റ്റൈൽ ഇഷ്ടപ്പെടുന്നത്.

  • Last Updated :
  • Share this:
    സൗദിയിലെ ഒരു ആശുപത്രിയിൽ പുതിയ ജോലിയിൽ പ്രവേശിച്ചപ്പോൾ, തന്റെ വെളുത്ത കോട്ടിന് കൂടുതൽ യോജിക്കുന്ന വിധത്തിൽ മുടി വെട്ടണമെന്നും ലുക്ക് ഒന്ന് മാറ്റണമെന്നും ഡോക്ടർ സാഫി (യഥാർഥ പേരല്ല) തീരുമാനിച്ചു. അങ്ങനെ തന്റെ നീണ്ട മുടി കഴുത്തൊപ്പം വെട്ടുക അല്ലെങ്കിൽ ബോയ് കട്ട് (boy cut) ആക്കുക എന്ന ലക്ഷ്യത്തോടെ അവൾ റിയാദിലെ ഒരു സലൂണിലെത്തി, തനിക്ക് ഇഷ്ടമുള്ള വിധത്തിൽ മുടി വെട്ടി. സ്ത്രീകൾ ഹിജാബ് ധരിക്കുന്നത് നിർബന്ധമില്ലെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ (Prince Mohammed bin Salman) പറഞ്ഞിരുന്നു. അദ്ദേഹം മുന്നോട്ടു വെച്ച സാമൂഹിക പരിഷ്‌കാരങ്ങളുടെ ഭാ​ഗം മാത്രമല്ല ഈ മാറ്റം. പല സ്ത്രീകളും പല കാരണങ്ങൾ കൊണ്ടാണ് ഈ ഹെയർ സ്റ്റൈൽ ഇഷ്ടപ്പെടുന്നത്.

    കൂടുതൽ പ്രൊഫഷണലും സൗകര്യപ്രദവുമായ ഒരു ഹെയർ സ്റ്റൈൽ ആയാണ് ബോയ്‍കട്ടിനെ പലരും കാണുന്നത്. പുരുഷൻമാരുടെ അനാവശ്യ ശ്രദ്ധ ഒഴിവാക്കാനും ജോലിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ഈ ഹെയർ സ്റ്റൈൽ തന്നെ സഹായിക്കുന്നുണ്ടെന്ന് ഡോക്ടർ സാഫി പറയുന്നു.

    "ഒരു സ്ത്രീയുടെ രൂപം നോക്കി അതിൽ സ്ത്രീത്വം കണ്ടെത്തുന്നവരുണ്ട്. ഈ ഹെയർസ്റ്റൈൽ അത്തരം ധാരണകളിൽ നിന്നും മാറ്റി നിർത്തി എനിക്ക് ശക്തി നൽകുന്ന ഒരു കവചം പോലെയാണ്പ്രവർത്തിക്കുന്നത് ", ഡോക്ടർ സാഫി കൂട്ടിച്ചേർത്തു.

    തനിക്ക് മുടി സംരക്ഷിക്കാനുള്ള സമയമില്ലെന്നും താൻ ജീവിതത്തെ പ്രാക്ടിക്കലായി കാണുന്ന ആളാണെന്നുമാണ് സൗദിയിൽ തുണിക്കട നടത്തുന്ന അബിർ മുഹമ്മദ് പറയുന്നത്.

    ബോയ് കട്ട് ചെയ്യാൻ സലൂണിലെത്തുന്നവരുടെ എണ്ണം വർധിച്ചു വരികയാണെന്നും ഇപ്പോൾ തങ്ങളുടെ സലൂണിലെത്തുന്നവരിൽ മുപ്പതിൽ എട്ടു സ്ത്രീകൾക്കും ഈ ഹെയർ സ്റ്റൈലാണ് വേണ്ടതെന്നും ഹെയർ ഡ്രസറായ ലാമിസ് പറയുന്നു. ഈ ലുക്ക് ഇപ്പോൾ കൂടുതൽ ട്രൻഡിങ്ങ് ആയെന്നും ജോലി ചെയ്യുന്ന സ്ത്രീകളാണ് കൂടുതലും ഈ സ്റ്റൈൽ തിരഞ്ഞെടുക്കുന്നതെന്നും ലാമിസ് കൂട്ടിച്ചേർത്തു. ഹിജാബ് ധരിക്കാത്ത നിരവധി സ്ത്രീകൾ ഇപ്പോൾ ഉണ്ടെന്നും അവർക്കെല്ലാം ഇഷ്ടപ്പെട്ട ഹെയർ സ്റ്റൈൽ ആണ് ഇതെന്നും ടീനേജ് പ്രായക്കാരും മുപ്പതു വയസിൽ താഴെയുള്ള സ്ത്രീകളുമാണ് കൂടുതലും ഈ സ്റ്റൈൽ തിരഞ്ഞെടുക്കുന്നതെന്നും ലാമിസ് പറഞ്ഞു.

    അഞ്ച് വർഷം മുൻപാണ് പിതാവ് സൽമാൻ രാജാവിന്റെ അനന്തരാവകാശിയായി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ നാമകരണം ചെയ്യപ്പെട്ടത്. സ്ത്രീകൾക്ക് ശിരോവസ്ത്രം നിർബന്ധമല്ലാതാക്കിയത് അദ്ദേഹം നിർദേശിച്ച വിപ്ലവകരമായ മാറ്റങ്ങളിൽ ഒന്നായിരുന്നു. സം​ഗീത പരിപാടികളിലും കായിക പരിപാടികളിലും പങ്കെടുക്കാൻ സൗദിയിലെ സ്ത്രീകൾക്കുള്ള വിലക്കും അദ്ദേഹം നീക്കം ചെയ്തിരുന്നു. 2018-ൽ രാജ്യത്തെ സ്ത്രീകൾക്ക് വാഹനമോടിക്കാനുള്ള അവകാശവും ലഭിച്ചു. സൗദിയിലെ സ്ത്രീകൾക്ക് ഇപ്പോൾ പാസ്‌പോർട്ട് നേടാനും വിദേശത്തേക്ക് പോകാനും കഴിയും. ജോലിസ്ഥലങ്ങളിൽ കൂടുതൽ സ്ത്രീകളെ ഉൾപ്പെടുത്തണമെന്നും അദ്ദേഹം നിർദേശിച്ചിരുന്നു.
    Published by:Naveen
    First published: