• HOME
  • »
  • NEWS
  • »
  • buzz
  • »
  • KSEB Save the Date മീറ്റർ റീഡിങ് എടുക്കാൻ വരുമ്പോൾ മുറ്റത്ത് കോലം വരയ്ക്കുന്ന സുന്ദരി; കെഎസ്ഇബിക്കാരന്‍റെ സേവ് ദ ഡേറ്റ് വൈറൽ

KSEB Save the Date മീറ്റർ റീഡിങ് എടുക്കാൻ വരുമ്പോൾ മുറ്റത്ത് കോലം വരയ്ക്കുന്ന സുന്ദരി; കെഎസ്ഇബിക്കാരന്‍റെ സേവ് ദ ഡേറ്റ് വൈറൽ

കോട്ടയം സ്വദേശികളാണ് രാജേഷും ശരണ്യയും. നവംബർ 26നാണ് ഇവരുടെ വിവാഹം.

save the date-kseb

save the date-kseb

  • Share this:
    കെഎസ്ഇബി ജീവനക്കാരന്‍റെ വ്യത്യസ്തമായ സേവ് ദ ഡേറ്റ് ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നു. കെഎസ്ഇബിയിൽ കരാർ അടിസ്ഥാനത്തിൽ ബില്ലറായി ജോലി ചെയ്യുന്ന രാജേഷ് എന്ന യുവാവിന്‍റെ സേവ് ദ ഡേറ്റ് വീഡിയോയാണ് അതിവേഗം വൈറലായി മാറിയത്. കളർ സ്പോട്ട് ഫോട്ടോഗ്രഫിയാണ് ഏറെ ആകർഷകമായ ഈ സേവ് ദ ഡേറ്റ് ഒരുക്കിയിരിക്കുന്നത്.

    വെറും ഒമ്പത് ചിത്രങ്ങളിലൂടെ പ്രണയകഥ വിവരിക്കുകയാണ് ഇവിടെ. ആദ്യം മീറ്റർ റീഡിങ്ങ് എടുക്കാൻ കെഎസ്ഇബി ജീവനക്കാരൻ ചേതക് സ്കൂട്ടറിൽ വരുന്ന ചിത്രം. ഈ സമയം വീട്ടിന്‍റെ മുറ്റത്ത് കോലം വരയ്ക്കുകയാണ് നമ്മുടെ കഥാനായിക. ഒറ്റനോട്ടത്തിൽ തന്നെ നായകന് നായികയെ ഇഷ്ടമാകുന്നു. സ്കൂട്ടറിൽ ഇരുന്നുകൊണ്ടുതന്നെ പെൺകുട്ടിയെ നോക്കി അവൻ പുഞ്ചിരി തൂകുന്നു.

    അടുത്ത ചിത്രത്തിൽ അവളെയും അവൾ വരയ്ക്കുന്ന കോലത്തിലും നോക്കിക്കൊണ്ടു മീറ്റർ റീഡിങ് എടുക്കാനായി പോകുന്നു. റീഡിങ് എടുത്തുകൊണ്ടിരിക്കുമ്പോൾ പുഞ്ചിരിയോടെ അവിടേക്ക് എത്തുന്ന നായിക. അതിനുശേഷം വൈദ്യുത ബില്ലിനൊപ്പം ഇരുവരും പ്രണയം കൂടി കൈമാറുന്നതാണ് അടുത്ത ചിത്രം. അവസാനത്തെ ചിത്രമാണ് ശരിക്കും ട്വിസ്റ്റാകുന്നത്. വൈദ്യുത ബില്ലിൽ തെളിഞ്ഞു വരുന്ന സേവ് ദ ഡേറ്റ്.

    കോട്ടയം സ്വദേശികളാണ് രാജേഷും ശരണ്യയും. നവംബർ 26നാണ് ഇവരുടെ വിവാഹം. കളർ സ്പോട്ട് ഫോട്ടോഗ്രാഫി ഉടമ കണ്ണൻ സി നായരുടെ ആശയമാണ് ഇത്തരൊമരു സേവ് ദ ഡേറ്റ് ഷൂട്ടിന് പിന്നിൽ. കുമാരനല്ലൂരിലുള്ള രാജേഷിന്‍റെ സുഹൃത്തിന്റെ അമ്മ വീട്ടിൽവെച്ചാണ് സേവ് ദ ഡേറ്റ് ഷൂട്ട് പ്ലാൻ ചെയ്തത്. അവിടെ എത്തിയപ്പോഴാണ് ഇത്തരമൊരു ആശയം കണ്ണന്റെ മനസിൽ വന്നത്. ഉടൻ തന്നെ തന‍റെ യൂണിഫോമും, ബിൽ മെഷീനും അവിടേക്ക് എത്തിച്ചു. ഏതായാലും തങ്ങളുടെ സേവ് ദ ഡേറ്റ് ചിത്രങ്ങൾ സോഷ്യൽമീഡിയ ഏറ്റെടുത്തതിന്‍റെ സന്തോഷത്തിലാണ് രാജേഷും ശരണ്യയും കണ്ണൻ സി നായരും.
    Published by:Anuraj GR
    First published: