ഓൺലൈൻ ഹിയറിംഗിനിടെ ഷർട്ട് ധരിക്കാതെ പ്രത്യക്ഷപ്പെട്ട് സുപ്രീംകോടതി അഭിഭാഷകൻ; അതൃപ്തി രേഖപ്പെടുത്തി ജഡ്ജി

സുപ്രീം കോടതിയുടെ ഓൺലൈൻ ഹിയറിംഗിനിടെയാണ് ഒരു അഭിഭാഷകൻ ഷർട്ട് ധരിക്കാതെ പ്രത്യക്ഷപ്പെട്ടത്.

News18 Malayalam
Updated: October 27, 2020, 5:57 PM IST
ഓൺലൈൻ ഹിയറിംഗിനിടെ ഷർട്ട് ധരിക്കാതെ പ്രത്യക്ഷപ്പെട്ട് സുപ്രീംകോടതി അഭിഭാഷകൻ; അതൃപ്തി രേഖപ്പെടുത്തി ജഡ്ജി
സുപ്രീംകോടതി
  • Share this:
സുദർശൻ ടിവിയുടെ ബിന്ദാസ് ബോൾ എന്ന പരിപാടി സാമുദായിക സ്പർദ ഉണ്ടാക്കുന്നു എന്ന കേസിനിടയിലാണ് നാടകീയ സംഭവങ്ങൾ നടന്നത്.  തിങ്കളാഴ്ച നടന്ന സുപ്രീം കോടതിയുടെ ഓൺലൈൻ ഹിയറിംഗിനിടെയാണ് ഒരു അഭിഭാഷകൻ ഷർട്ട് ധരിക്കാതെ പ്രത്യക്ഷപ്പെട്ടത്.

വെർച്വൽ ഹിയറിംഗ് ആരംഭിച്ചു കഴിഞ്ഞപ്പോളാണ് അബദ്ധം പറ്റിയ വിവരം അഭിഭാഷകന്‍ തിരിച്ചറിഞ്ഞത്. ഷർട്ട് ഇല്ലാത്ത ചിത്രം സ്‌ക്രീനിൽ കുറച്ച് നിമിഷങ്ങൾ മിന്നിമറഞ്ഞതോടെ അഭിഭാഷകൻ ഉടൻ തന്നെ ലോഗൗട്ട് ചെയ്യുകയായിരുന്നു.

Also Read 'ഇന്നവൻ ഉമ്മറം കാണിച്ചു; നാളെ പിന്നാമ്പുറം കാണിക്കില്ലെന്ന് ആരുകണ്ടു'; അർദ്ധനഗ്നനായി ഹൈക്കോടതി വീഡിയോ കോൺഫറൻസിൽ എത്തുന്ന വിരുതനെ തേടി അഭിഭാഷകർ

സംഭവത്തെ ത്തുടർന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് അഭിഭാഷകന്റെ പെരുമാറ്റത്തിൽ അതൃപ്തി പ്രകടിപ്പിക്കുകയും വെർച്വൽ ഹിയറിംഗിനിടെ കോടതിയുടെ ഡെക്കറം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് നിർദ്ദേശിക്കുകയും ചെയ്തു.

അഭിഭാഷകനെതിരെ ഇപ്പോൾ ഒരു നടപടിയെടുക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ കോടതികളുടെ വെർച്വൽ ഹിയറിംഗിന് മുന്നിൽ ഹാജരാകുമ്പോൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് ആവശ്യപ്പെട്ടു.
Published by: user_49
First published: October 27, 2020, 5:55 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading