തെലങ്കാനയിലെ മഹ്ബൂബ്നഗർ പ്രദേശത്ത് വെള്ളപ്പൊക്കമുള്ള റോഡിൽ (inundated road) 30 വിദ്യാർത്ഥികളുമായി പോയ സ്കൂൾ ബസ് ഭാഗികമായി മുങ്ങി. ബസിൽ ഉണ്ടായിരുന്ന വിദ്യാർത്ഥികളെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി. സംഭവസ്ഥലത്ത് നിന്നും ബസ് പുറത്തിറക്കി. ANI പങ്കുവെച്ച വീഡിയോയിൽ ബസിൽ നിന്ന് വിദ്യാർത്ഥികളെ നാട്ടുകാരുടെ കൈകളിൽ പുറത്തെടുക്കുന്നത് കാണാം.
മച്ചൻപള്ളിക്കും കോഡൂരിനും ഇടയിലാണ് സംഭവം. സ്വകാര്യ സ്‌കൂളിന്റെ ബസ് റെയിൽവേ പാലത്തിനടിയിലൂടെ കടന്നുപോകുകയായിരുന്നു. പ്രദേശത്ത് പെയ്ത കനത്ത മഴയിൽ റോഡ് വെള്ളത്തിനടിയിലായി. പാലത്തിനടിയിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിലൂടെ വാഹനം ഓടിക്കാൻ ഡ്രൈവർ ശ്രമിച്ചെങ്കിലും പാതിവഴിയിൽ കുടുങ്ങി.
വെള്ളപ്പൊക്കത്തിൽ ബസ് മുങ്ങിയത് കണ്ട് ഓടിക്കൂടിയ നാട്ടുകാർ കഴുത്തോളം വെള്ളത്തിൽ നിന്നും കുട്ടികളെ ഓരോരുത്തരെയായി പുറത്തെടുത്തു. രാമചന്ദ്രപൂർ, മച്ചൻപള്ളി, സുഗുർഗദ്ദാഫി താണ്ട എന്നിവിടങ്ങളിൽ നിന്ന് വിദ്യാർത്ഥികളെ കയറ്റി മഹബൂബ്‌നഗർ ടൗണിലെ ഭാഷ്യം ടെക്‌നോളജി സ്‌കൂളിലേക്ക് പോവുകയായിരുന്ന ഭാഷ്യം സ്‌കൂൾ ബസ് ആണ് മുങ്ങിയത്.
#WATCH | Telangana: A school bus, carrying 30 students, was partially submerged in a flooded street in Mahbubnagar today. The students were rescued by the locals. The bus was later brought out of the spot. pic.twitter.com/7OOUm8as0v
— ANI (@ANI) July 8, 2022
കഴിഞ്ഞ രണ്ട് ദിവസമായി മഹബൂബ് നഗർ ജില്ലയിൽ കനത്ത മഴയാണ്. സംസ്ഥാനത്തുടനീളം കാലവർഷം സജീവമായതോടെ പല ജില്ലകളിലും കനത്ത മഴയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രംഗറെഡ്ഡി, മേഡ്ചൽ-മൽകാജ്ഗിരി, യാദാദ്രി-ഭോങ്കിർ, കാമറെഡ്ഡി, ജങ്കാവോൺ, രാജന്ന സിർസില്ല, ജഗ്തിയാൽ എന്നിവിടങ്ങൾ കനത്ത മഴ ലഭിച്ച മറ്റ് ജില്ലകളിൽ ഉൾപ്പെടുന്നു.
തെലങ്കാനയിൽ വരും ദിവസങ്ങളിൽ അതിശക്തമായ മഴ ലഭിക്കുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു.
ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് പറയുന്നതനുസരിച്ച്, വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിന്റെ പരിസര പ്രദേശങ്ങളിലും ഒരു ചുഴലിക്കാറ്റ് നിലകൊള്ളുന്നു. തെലങ്കാനയിൽ ജൂലൈ 10 ഞായറാഴ്ച വരെ ശക്തമായതോ അതിശക്തമായതോ ആയ മഴയും ഇടിമിന്നലും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ, ജൂലൈ 8 വെള്ളിയാഴ്ചയും ജൂലൈ 9 ശനിയാഴ്ചയും സംസ്ഥാനത്ത് ശക്തമായ കാറ്റും ഒറ്റപ്പെട്ട കനത്ത മഴയും പ്രതീക്ഷിക്കുന്നു.
Summary: Viral video of a school bus partially submerged in heavy rains have surfaced online. The video shows how local residents managed to rescue the school children from the heavily inundated area. The bus was passing under the railway overbridge when the incident occurred
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Heavy rain, Viral video