• HOME
  • »
  • NEWS
  • »
  • buzz
  • »
  • Crowdfunding | വിദ്യാർത്ഥികളുടെ ഫീസ് അടയ്ക്കാൻ 1 കോടി രൂപ സമാഹരിച്ച് സ്കൂൾ പ്രിൻസിപ്പൽ; അഭിമാന നേട്ടം

Crowdfunding | വിദ്യാർത്ഥികളുടെ ഫീസ് അടയ്ക്കാൻ 1 കോടി രൂപ സമാഹരിച്ച് സ്കൂൾ പ്രിൻസിപ്പൽ; അഭിമാന നേട്ടം

ഫീസിന്റെ 95 ശതമാനവും ക്രൗഡ് ഫണ്ടുകള്‍ മുഖാന്തിരമാണ് ലഭിച്ചിരിക്കുന്നത്

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    വിദ്യാര്‍ത്ഥികളുടെ ഫീസ് അടയ്ക്കാന്‍ ഒരു കോടി രൂപ ക്രൗഡ് ഫണ്ടിംഗിലൂടെ (crowdfunding) സമാഹരിച്ച് സ്‌കൂള്‍ പ്രിന്‍സിപ്പല്‍. പൊവായിലെ സ്റ്റേറ്റ് ബോര്‍ഡ് സ്‌കൂളിലെ പ്രിന്‍സിപ്പല്‍ ഷേര്‍ളി പിള്ളയാണ് തന്റെ വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് (students fees) അടയ്ക്കുന്നതിനായി ഇത്തരത്തില്‍ ധനസമാഹരണം നടത്തിയത്. 2020 മാര്‍ച്ചില്‍ കോവിഡുമായി ബന്ധപ്പെട്ട് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിനു പിന്നാലെയാണ് പ്രിന്‍സിപ്പല്‍ (school principal) ക്രൗഡ് ഫണ്ടിംഗ് ആരംഭിച്ചത്. വ്യക്തികളും എന്‍ജിഒകളുമാണ് കൂടുതലും സംഭാവനകള്‍ നല്‍കിയത്.

    ഒരു അധ്യാപികയെന്ന നിലയില്‍ ഈ നേട്ടം എന്നെ സംബന്ധിച്ചിടത്തോളം വലുതാണ്. ഇത്തരമൊരു കാര്യം ചെയ്യാന്‍ കഴിയുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ലെന്ന് പൊവായ് ഇംഗ്ലീഷ് ഹൈസ്‌കൂള്‍ പ്രിന്‍സിപ്പല്‍ പറഞ്ഞു.

    മാതാപിതാക്കളുടെ ജോലി നഷ്ടപ്പെടുന്നതും ശമ്പളം വെട്ടിക്കുറയ്ക്കുന്നതും കാരണം കുട്ടികളുടെ ഫീസ് അടയ്ക്കാന്‍ അവര്‍ പാടുപെടുന്നുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇക്കാരണങ്ങള്‍ കണക്കിലെടുത്താണ് ഷേർളി പിള്ള ധനസമാഹരണത്തിന് മുന്‍കൈ എടുത്തത്. ഇതിലൂടെ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും 40 ലക്ഷം രൂപ പിരിച്ചെടുക്കാനും 2019-20 അധ്യയന വര്‍ഷത്തേക്ക് 200 ഓളം വിദ്യാര്‍ത്ഥികളുടെ ഫീസ് അടയ്ക്കാനും ഇവർക്ക് കഴിഞ്ഞു.

    ഫെബ്രുവരി വരെ 90 ലക്ഷം രൂപ സംഭാവന ലഭിച്ചിരുന്നു. എന്നാല്‍, 114 വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ 2021-22 അധ്യയന വര്‍ഷത്തേക്കുള്ള ഫീസ് അടക്കാന്‍ ഇപ്പോഴും ബുദ്ധിമുട്ടുന്നുണ്ടെന്ന് മനസ്സിലാക്കിയ പ്രിന്‍സിപ്പല്‍ ധനസമാഹരണവുമായി മുന്നോട്ട് പോകാന്‍ തീരുമാനിക്കുകയായിരുന്നു. ''പല രക്ഷിതാക്കള്‍ക്കും ഇപ്പോഴും ഫീസ് അടയ്ക്കാന്‍ കഴിയുന്നില്ല. കഴിഞ്ഞ മാസം വേനലവധിക്ക് മുമ്പ് ഞാന്‍ വീണ്ടും ദാതാക്കളെ സമീപിച്ചു, അവര്‍ സഹായിക്കാമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടിനു ശേഷം വ്യക്തികളില്‍ നിന്നും എന്‍ജിഒകളില്‍ നിന്നും 61 ലക്ഷം രൂപ കൂടി ലഭിച്ചു'', ഷേര്‍ളി പറയുന്നു

    ഈ ഫണ്ട് 330 വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസം തുടരാന്‍ സഹായിച്ചു. 'ആളുകള്‍ ഇങ്ങനെ സഹായിക്കാന്‍ മുന്നോട്ട് വരുന്നത് കണ്ട് താന്‍ ആശ്ചര്യപ്പെട്ടിരുന്നു. ചിലര്‍ക്ക് ഒന്നോ രണ്ടോ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ ഫണ്ട് വാഗ്ദാനം ചെയ്യാന്‍ കഴിയൂ, എന്നാൽ അതും ഞങ്ങള്‍ക്ക് വളരെ പ്രധാനമാണെന്ന് പ്രിന്‍സിപ്പല്‍ പറയുന്നു.

    ഏകദേശം 35,000 രൂപയാണ് വാര്‍ഷിക ഫീസ്. പല രക്ഷിതാക്കള്‍ക്കും സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നു. പക്ഷേ ഫീസ് നല്‍കേണ്ടതിന്റെ ആവശ്യകത അവരെ മനസ്സിലാക്കി. രക്ഷിതാക്കള്‍ കുറച്ച് തുക അടച്ചാല്‍ ബാക്കി തങ്ങള്‍ അടയ്ക്കാമെന്ന് ഉറപ്പ് ഞങ്ങള്‍ അവര്‍ക്ക് നല്‍കിയെന്നും ഷേര്‍ളി പറയുന്നു. ഫീസിന്റെ 95 ശതമാനവും ക്രൗഡ് ഫണ്ടുകള്‍ മുഖാന്തിരമാണ് ലഭിച്ചിരിക്കുന്നത്. അത് തുടര്‍ന്നുകൊണ്ടിരിക്കുമെന്നും പ്രിന്‍സിപ്പല്‍ കൂട്ടിച്ചേര്‍ത്തു.

    Summary: A school principal, in a noble gesture, crowdfunds Rs 1 crore to pay fee for students. Both individuals and NGOs have contributed money for the cause
    Published by:user_57
    First published: