• HOME
  • »
  • NEWS
  • »
  • buzz
  • »
  • സ്കൂളിന് ‘അനുയോജ്യമല്ലാത്ത’ വസ്ത്രം ധരിച്ചതിന് വിദ്യാർത്ഥിനിയെ വീട്ടിലേക്കയച്ചു, പ്രതികരിച്ച് സോഷ്യൽ മീഡിയ

സ്കൂളിന് ‘അനുയോജ്യമല്ലാത്ത’ വസ്ത്രം ധരിച്ചതിന് വിദ്യാർത്ഥിനിയെ വീട്ടിലേക്കയച്ചു, പ്രതികരിച്ച് സോഷ്യൽ മീഡിയ

സ്‌കൂളിന് അനുയോജ്യമല്ലാത്ത തരത്തിലുള്ള വസ്‌ത്രമാണ് ധരിച്ചതെന്ന് പറഞ്ഞ് വിദ്യാർത്ഥിനിയെ സ്‌കൂൾ അധികൃതർ തിരിച്ച് വീട്ടിലേക്ക് പറഞ്ഞു വിടുകയാണ് ചെയ്തത്. കാൽമുട്ട് വരെ നിൽക്കുന്ന കറുത്ത നിറത്തിലുള്ള വസ്‌ത്രമായിരുന്നു വിദ്യാർഥിനി ധരിച്ചിരുന്നത്.

karris dressing row

karris dressing row

  • Share this:
    സ്‌ത്രീകളുടെ വസ്ത്രധാരണം പലപ്പോഴും പലയിടങ്ങളിലും ചർച്ചാവിഷയം ആകാറുണ്ട്. അവർക്ക് ഇഷ്‌ടമുള്ള വേഷം ധരിച്ച് പുറത്തിറങ്ങി നടക്കുന്നതിന് പലപ്പോഴും പല സധാചാരവാദികളും വിലങ്ങിടാറുമുണ്ട്. അതുപോലെ തന്നെയാണ് ചില സ്‌കൂളുകളിൽ ഇപ്പോൾ പെൺകുട്ടികളുടെ വസ്‌ത്രധാരണത്തിന് പലതരം നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരിക്കുന്നത്. കനേഡിയൻ നഗരമായ കാംലൂപ്‌സിൽ ഹൈസ്‌കൂൾ വിദ്യാർത്ഥിനിയായ 17-കാരി കാരിസ് വിൽസണ് നേരിടേണ്ടി വന്നതും വസ്‌ത്രധാരണത്തെച്ചൊല്ലിയുള്ള ഒറ്റപ്പെടലാണ്.

    You May Also Like- മാൻ ഓഫ് ദി മാച്ചിന് 5 ലിറ്റർ പെട്രോൾ സമ്മാനം; ഭോപ്പാലിൽ ഒരു വ്യത്യസ്ത ക്രിക്കറ്റ് മത്സരം

    സ്‌കൂളിന് അനുയോജ്യമല്ലാത്ത തരത്തിലുള്ള വസ്‌ത്രമാണ് ധരിച്ചതെന്ന് പറഞ്ഞ് വിദ്യാർത്ഥിനിയെ സ്‌കൂൾ അധികൃതർ തിരിച്ച് വീട്ടിലേക്ക് പറഞ്ഞു വിടുകയാണ് ചെയ്തത്. കാൽമുട്ട് വരെ നിൽക്കുന്ന കറുത്ത നിറത്തിലുള്ള വസ്‌ത്രമായിരുന്നു കാരിസ് ധരിച്ചിരുന്നത്. ഇതേത്തുടർന്ന് കാരിസിനെ ടീച്ചർ ക്ലാസിൽ നിന്ന് പുറത്താക്കുകയും പ്രിൻസിപ്പളിന്‍റെ റൂമിലേക്ക് അയയ്‌ക്കുകയും ചെയ്തു.

    You May Also Like- സ്കൂളിനകത്തിരുന്ന് മദ്യപിക്കുന്ന ദൃശ്യങ്ങൾ വൈറൽ; അധ്യാപകനടക്കം മൂന്ന് പേരുടെ പണി പോയി

    'മകളുടെ വസ്‌ത്രധാരണം ആൺകുട്ടികൾക്ക് അസ്വസ്ഥത ഉണ്ടാക്കുമെന്നും അത് തന്‍റെ ക്ലാസ് ടീച്ചർക്ക് അരോചകമാകാമെന്നും' മകൾ പറഞ്ഞതായി സിബിസി റേഡിയോ വെസ്‌റ്റിന് കാരിസിന്‍റെ പിതാവ് ക്രിസ്‌റ്റഫർ വാലിസ് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. തന്‍റെ മകളുടെ വസ്‌ത്രധാരണം മറ്റൊരാൾ കാണുമ്പോൾ തികച്ചും ഒതുക്കമുള്ളതാണെന്ന് പിതാവ് അഭിപ്രായപ്പെടുന്നു. സംഭവത്തിന് പിന്നാലെ കാരിസിന്‍റെ ചിത്രം പങ്കുവെച്ചുകൊണ്ട് ക്രിസ്‌റ്റഫർ സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു.


    'വസ്‌ത്രധാരണത്തെത്തുടർന്ന് എന്‍റെ മകളെ ക്ലാസിൽ നിന് പുറത്താക്കി, കരഞ്ഞുകൊണ്ട് വീട്ടിലേക്ക് പോകണം എന്നുപറഞ്ഞ മകളെ ടീച്ചർ പ്രിൻസിപ്പളിന്‍റെ റൂമിലേക്ക് അയച്ചു'- ചിത്രത്തിന് അടിക്കുറിപ്പായി അദ്ദേഹം എഴുതി. ഒപ്പം, ഈ സംഭവം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് താൻ മകളോട് ചോദിച്ചതായും ഇനി മറ്റൊരാൾക്ക് ഇത്തരത്തിൽ ഒരു മോശം അനുഭവം ഉണ്ടാകരുതെന്ന് മകൾ പറഞ്ഞതായും ക്രിസ്‌റ്റഫർ പോസ്‌റ്റിൽ എഴുതിയിരുന്നു.

    'കാരിസ് കരഞ്ഞുകൊണ്ട് വീട്ടിലേക്ക് വരുന്നത് കണ്ടപ്പോൾ വിഷമം തോന്നി, അതേസമയം താൻ ആശയക്കുഴപ്പത്തിലുമായി. ഈ സംഭവത്തെക്കുറിച്ച് കൂടുതൽ ചിന്തിക്കുമ്പോൾ, അധികാരത്തിലിരിക്കുന്ന ഒരാൾക്ക് എന്‍റെ മകൾ ധരിച്ചിരിക്കുന്ന വസ്‌ത്രം ഇഷ്‌ടപ്പെടാതെ വരികയും, അത് അവളെ ഒറ്റപ്പെടുത്താനുള്ള കാരണമാകുകയും ചെയ്തു, അതാണ് എന്നെ കൂടുതൽ അസ്വസ്ഥമാക്കിയത്'- ക്രിസ്‌റ്റഫർ പറയുന്നു. സംഭവത്തിൽ സ്‌കൂളിനെതിരെ രൂക്ഷമായ വിമർശനമാണ് ഉയർന്നിരിക്കുന്നത്.
    Published by:Anuraj GR
    First published: