നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ഇന്ത്യൻ മഹാസമുദ്രത്തിൽ വിചിത്ര രൂപത്തിലുള്ള സ്രാവ്; കണ്ടെത്തിയത് ഗവേഷകർ

  ഇന്ത്യൻ മഹാസമുദ്രത്തിൽ വിചിത്ര രൂപത്തിലുള്ള സ്രാവ്; കണ്ടെത്തിയത് ഗവേഷകർ

  വലുതും മൂര്‍ച്ചയേറിയതുമായ പല്ലുകളാണ് ഈ സ്രാവിന്റെ സവിശേഷത. ആണ്‍ സ്രാവുകള്‍ക്ക് 55 സെന്റീമീറ്റര്‍ വരെയും പെണ്‍ സ്രാവുകള്‍ക്ക് 49 സെന്റീമീറ്റര്‍ വരെയും നീളമുണ്ട്.

  credit: Twitter @CoralReefFish

  credit: Twitter @CoralReefFish

  • Share this:
   ഇനിയും കണ്ടെത്താത്ത ധാരാളം ജീവജാലങ്ങള്‍ കടലില്‍ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. കാലിഫോര്‍ണിയ അക്കാദമി ഓഫ് സയന്‍സിന് കീഴിലെ മത്സ്യശാസ്ത്ര വിഭാഗം ലക്ഷക്കണക്കിന് വിവിധ ഇനത്തില്‍പ്പെട്ട മത്സ്യങ്ങളെ കണ്ടെത്തിയിട്ടുണ്ട്. സാധാരണയായി കാണുന്നതും വിരളമായി മാത്രം കാണുന്നതും ഈ കൂട്ടത്തില്‍ ഉള്‍പ്പെടും. കണ്ടെത്തിയ ഇത്തരം മത്സ്യങ്ങളില്‍ തന്നെ ആയിരക്കണക്കിന് വിഭാഗങ്ങളുടെ സവിശേഷതകളും മറ്റ് കാര്യങ്ങളും അറിയാനായി ഇനിയും ബാക്കിയാണ്. വിചിത്ര രൂപമുള്ള ഒരു ഇനം സ്രാവാണ് ഈ കൂട്ടത്തില്‍ പുതിയത്.

   ഇന്ത്യന്‍ മഹാസമുദ്രത്തിലെ സൗത്ത് മഡഗാസ്‌ക്കറിലുള്ള കടല്‍മലയില്‍ ഗവേഷണം നടത്തുന്നതിനിടെയാണ് പുതിയ ഇനം സ്രാവിനെ കണ്ടെത്തുന്നത്. അമേരിക്കയിലെ പസഫിക്ക് ഷാര്‍ക്ക് റിസേര്‍ച്ച് സെന്ററിന്റെ നേതൃത്വത്തില്‍ സൗത്ത് വെസ്റ്റ് ഇന്ത്യന്‍ റിഡ്ജിലാണ് ഗവേഷണം നടത്തിയത്. ആഫ്രിക്കയെയും അന്റാര്‍ട്ടിക്കയെയും തമ്മില്‍ വേര്‍തിരിക്കുന്ന കടലിനടിയിലുള്ള മലയാണ് സൗത്ത് വെസ്റ്റ് ഇന്ത്യന്‍ റിഡ്ജ്.

   കാറ്റ്‌സ്ഷാര്‍ക്ക് വിഭാഗത്തില്‍പ്പെട്ടതാണ് പുതുതായി കണ്ടെത്തിയ സ്രാവ് എന്നാണ് കണ്ടെത്തല്‍. സ്രാവുകളുടെ സംരക്ഷണത്തിനും ഗവേഷണത്തിനും പിന്തുണയും സഹായവും നല്‍കുന്ന ഗ്രെഗ് മനോചെറിയനോടുള്ള ആദരവായി ആപ്രിസ്റ്ററസ് മനോചെറിയാനി എന്ന പേരാണ് പുതുതായി കണ്ടെത്തിയ സ്രാവിന് നല്‍കിയിരിക്കുന്നത്. മനോചെറിയന്‍ ക്യാറ്റ്ഷാര്‍ക്ക് എന്ന പൊതുവായുള്ള പേരും സ്രാവിന് നല്‍കിയിട്ടുണ്ട്.

   വലുതും മൂര്‍ച്ചയേറിയതുമായ പല്ലുകളാണ് ഈ സ്രാവിന്റെ സവിശേഷത. ആണ്‍ സ്രാവുകള്‍ക്ക് 55 സെന്റീമീറ്റര്‍ വരെയും പെണ്‍ സ്രാവുകള്‍ക്ക് 49 സെന്റീമീറ്റര്‍ വരെയും നീളമുണ്ട്. സമുദ്രങ്ങളിലെ ജീവജാലങ്ങളെ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഓഷ്യന്‍ സയന്‍സ് ഫൗണ്ടേഷന്‍ എന്ന എന്‍ജിഒയുടെ ജേണലിലാണ് ഗവേഷണ വിവരങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

   കണ്ടെത്തിയ സ്രാവിന്റെ ചിത്രം സഹിതം കാലിഫോര്‍ണിയ അക്കാദമി ഓഫ് സയന്‍സിന് കീഴിലുള്ള മത്സ്യശാസ്ത്ര വിഭാഗത്തിലെ ഗവേഷകനായ ലൂയിസ് അല്‍വെസ് റോച്ച ട്വീറ്റ് ചെയ്തിരുന്നു. ഗവേഷണ റിപ്പോര്‍ട്ടും അദ്ദേഹം ട്വീറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

   ''സ്രാവുകളുടെ കൂട്ടത്തില്‍ വിവിധങ്ങളായ ഇനങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഏതാണ്ട് 536 ഇനം സ്രാവുകള്‍ ഉണ്ടെന്ന കാര്യം ഒരു പക്ഷെ പലര്‍ക്കും അറിയണം എന്നില്ല. പുതിയ ഇനം സ്രാവിനെ കണ്ടത്തിയതിലൂടെ എത്ര കുറച്ച് മാത്രമാണ് കടലിലെ ജീവജാലങ്ങളെ കുറിച്ച് നമ്മുക്കുള്ള അറിവ് എന്നതാണ് കാണിക്കുന്നത്,'' പുതിയ ഇനം സ്രാവിനെ കണ്ടെത്തിയ ഗവേഷണത്തിന് നേതൃത്വം നല്‍കിയ പസഫിക്ക് ഷാര്‍ക്ക് റിസേര്‍ച്ച് സെന്റ്‌റിലെ ഡേവിഡ് എ എബേര്‍ട്ട് പറഞ്ഞു.

   ഏതാണ്ട് എല്ലാ സമുദ്രങ്ങളിലും ക്യാറ്റ്ഷാര്‍ക്ക് വിഭാഗത്തില്‍പ്പെട്ട സ്രാവുകളെ കാണാറുണ്ട്. 200 മീറ്റര്‍ മുതല്‍ 2200 മീറ്റര്‍ വരെ ആഴത്തിലാണ് ഇവയെ കാണാറുള്ളത്. അന്റാര്‍ട്ടിക്ക് സമുദ്രത്തില്‍ ഇതുവരെ ക്യാറ്റ്ഷാര്‍ക്കുകളെ കണ്ടെത്തിയിട്ടില്ല. 39 ഇനം ക്യാറ്റ്ഷാര്‍ക്കുകളെയാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. ഇതില്‍ 6 ഇനം പടിഞ്ഞാറന്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലാണ് ഉള്ളത്. ഇതില്‍ പുതിയ അംഗമാണ് ആപ്രിസ്റ്ററസ് മനോചെറിയാനി വിഭാഗത്തില്‍പ്പെട്ട സ്രാവുകള്‍.
   Published by:Sarath Mohanan
   First published:
   )}