• HOME
  • »
  • NEWS
  • »
  • buzz
  • »
  • 89 കോടി വർഷം പഴക്കമുള്ള ഫോസിൽ കണ്ടെത്തി; ഭൂമിയിലെ ഏറ്റവും പുരാതന ജീവിയുടേതാകാമെന്ന് ശാസ്ത്രജ്ഞർ

89 കോടി വർഷം പഴക്കമുള്ള ഫോസിൽ കണ്ടെത്തി; ഭൂമിയിലെ ഏറ്റവും പുരാതന ജീവിയുടേതാകാമെന്ന് ശാസ്ത്രജ്ഞർ

ഭൂമിയിലെ ഏറ്റവും പുരാതനമായ ജീവിയുടേതാകാം ഈ ഫോസിൽ എന്ന് ശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടു. പ്രസ്തുത പഠനം കഴിഞ്ഞ ബുധനാഴ്ച 'നേച്ചർ' ജേണലിൽ പ്രസിദ്ധീകരിച്ചിരുന്നു.

Fossil_Canada

Fossil_Canada

  • Share this:
    കാനഡയിലെ ശാസ്ത്രജ്ഞരുടെ ഒരു സംഘം അടുത്തിടെ ഭൂമിയിലെ ഏറ്റവും പുരാതന ജീവിയുടെ ഫോസിൽ കണ്ടെത്തി. വടക്കു പടിഞ്ഞാറൻ കാനഡയിലെ മക്കെൻസി പർവതനിരകളിൽ നിന്നാണ് ശാസ്ത്രജ്ഞർ ഫോസിൽ സാമ്പിളുകൾ ശേഖരിച്ചത്. അവയ്ക്ക് 890 ദശലക്ഷം വർഷങ്ങൾ പഴക്കമുള്ളതായാണ് കണ്ടെത്തിയിരിക്കുന്നത്. ഭൂമിയിലെ ഏറ്റവും പുരാതനമായ ജീവിയുടേതാകാം ഈ ഫോസിൽ എന്ന് ശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടു. പ്രസ്തുത പഠനം കഴിഞ്ഞ ബുധനാഴ്ച 'നേച്ചർ' ജേണലിൽ പ്രസിദ്ധീകരിച്ചിരുന്നു.

    ഒന്റാറിയോയിലെ ലോറൻഷ്യൻ സർവകലാശാലയിലെ ജിയോളജി പ്രൊഫസറായ എലിസബത്ത് ടർണറാണ് ഗവേഷണത്തിന് നേതൃത്വം നൽകിയത്. ടർണർ 890 ദശലക്ഷം വർഷം പഴക്കമുള്ളതും 'ലിറ്റിൽ ദാൽ' എന്നറിയപ്പെടുന്നതുമായ പുരാതനമായ പവിഴപ്പുറ്റുകളിൽ നിന്നാണ് സാമ്പിൾ ശേഖരിച്ചത്. ഗവേഷണത്തിനായി ശാസ്ത്രജ്ഞർ പവിഴപ്പുറ്റുകളെ നേർത്ത കഷണങ്ങളാക്കി മുറിക്കുകയും ഒരു മൈക്രോസ്കോപ്പിന് കീഴിൽ വച്ച് അവയെ നിരീക്ഷിക്കുകയും ചെയ്തു. പവിഴപ്പുറ്റിന്റെ സാമ്പിളുകൾ പരിശോധിച്ചപ്പോൾ, അതിന്റെ ഘടനയിൽ മനുഷ്യന്റെ മുടിയുടെ പകുതിയോളം വീതിയുള്ള ട്യൂബുളുകളുണ്ടായിരുന്നുവെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി. അത് ശാഖകളായി വീണ്ടും 3 ഡി ഘടനകൾക്കു സമാനമായി പരസ്പരം ബന്ധിക്കുകയും ബാത്ത് സ്പോഞ്ചുകളുടെ ഫോസിലുകളിൽ കാണപ്പെടുന്നതിനോട് സാമ്യവും രേഖപ്പെടുത്തി.

    Also See- പാമ്പിനെ കഴുത്തിൽ ചുറ്റി ഷോ; മൂന്നു തവണ കടിയേറ്റു; യുവാവ് തൽക്ഷണം മരിച്ചു

    മൈക്രോസ്പാർ ഗ്രൗണ്ട്മാസിന്റെ ഘടനാപരവും വിവിധാംശ നിർമ്മിതവുമായ ഈ സാമ്യം (ഹോമോജെനൈറ്റി), മുമ്പുണ്ടായിരുന്ന ഒരു ജൈവവസ്തുവിന്റെ പെർമിനറലൈസേഷനിലൂടെ ഭൂമിയുടെ ഉത്ഭവത്തെക്കുറിച്ചുള്ള സിദ്ധാന്തത്തെ പിന്തുണയ്ക്കുന്നുണ്ട്. ഒപ്പം നിലവിലുള്ള പവിഴപ്പുറ്റിന്റെയോ മൈക്രോബിയൽ കാർബണേറ്റിന്റെയോ സ്വാഭാവികമായി ഉണ്ടാകുന്ന തകർച്ചയിലൂടെ ഇല്ലാതാകുന്ന പവിഴപ്പുറ്റിന്റെ കണങ്ങളുടെ സ്ഥിരമായ ശേഖരണം, നിഷ്ക്രിയമായ മൈക്രോ ഫോസിലുകളുമായി പതിയെ സംയോജിപ്പിക്കപ്പെട്ടിരിക്കുന്നു.

    ആധുനിക പവിഴപ്പുറ്റുകൾ കോറലുകളും ആൽഗകളും ചേർന്നാണ് നിർമ്മിക്കപ്പെട്ടതെങ്കിലും, നമ്മുടെ ഗ്രഹത്തിന്റെ പുരാതന ഭൂതകാലം ഭൂമിശാസ്ത്രപരമായി ഇതിൽ നിന്നും വ്യത്യസ്തമായിരുന്നു. സൂപ്പർ ഭൂഖണ്ഡമായ റോഡിനിയ ഉൾക്കൊള്ളുന്ന ഈ ഭാഗവും ഇന്നത്തെ വടക്കേ അമേരിക്കയും ആ വലിയ ഭൂപ്രദേശത്തായിരുന്നു. ആഴമില്ലാത്ത സമുദ്രജലത്തിനടിയിൽ മുങ്ങിയിരുന്നതിനാൽ അക്കാലത്ത് ലിറ്റിൽ ദാൽ റീഫ് സിസ്റ്റം നിലവിലുണ്ടായിരുന്നു. അവയിൽ വസിക്കുന്ന ഫോട്ടോസിന്തറ്റിക് സയനോബാക്ടീരിയ ഒട്ടേറെ കിലോമീറ്ററുകൾ വീതിയും നൂറുകണക്കിന് മീറ്റർ കനവും ഉള്ള ഒരു ഭീമൻ കാർബണേറ്റ് റീഫിനെ (പവിഴപ്പുറ്റ്) സൃഷ്ടിച്ചുവെന്നും ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു.

    Also Read- പോണ്‍ വീഡിയോ നിര്‍മ്മാണം: ശില്‍പ ഷെട്ടി അങ്ങിനെ ചെയ്യില്ലെന്ന് ഹംഗാമ 2 നിര്‍മ്മാതാവ് രത്തന്‍ ജെയ്ന്‍

    പൗരാണിക കാലത്തെ മെറ്റാസോവൻ ബോഡി ഫോസിലുകളിൽ നിന്ന് പ്രതീക്ഷിക്കേണ്ട കാര്യമാണ് ലിറ്റിൽ ദാൽ വെർമിഫോം മൈക്രോസ്ട്രക്ചർ എന്ന് ടർണറുടെ പഠനം പ്രതിപാദിക്കുന്നു. കെരാറ്റോസ് സ്പോഞ്ചുകളുമായി അടുത്ത ബന്ധമുള്ള ചെറിയ, ആകൃതിയില്ലാത്ത, അദൃശ്യമായ, ജീവികളുടെ ദ്രവിച്ച ശരീരങ്ങളിൽ സ്പോഞ്ച്-പോലുള്ള മൃദു കലകളുടെ കാൽ‌സിഫിക്കേഷനിലൂടെയാകാം ഫോസിലുകൾ ഇത്രയും കാലത്തെ അതിജീവിച്ചതെന്നും പഠനത്തിൽ പറയുന്നു.
    Published by:Anuraj GR
    First published: