നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Gold Fish Drives Car| കാറോടിക്കുന്ന സ്വർണ്ണമത്സ്യം; വാഹനമോടിക്കാൻ മത്സ്യത്തിന് പരിശീലനം നൽകി ഗവേഷകർ

  Gold Fish Drives Car| കാറോടിക്കുന്ന സ്വർണ്ണമത്സ്യം; വാഹനമോടിക്കാൻ മത്സ്യത്തിന് പരിശീലനം നൽകി ഗവേഷകർ

  ഇതാദ്യമായാണ് ഒരു മത്സ്യം റോബോട്ടിക് വാഹനം പ്രവര്‍ത്തിപ്പിക്കുന്നത്.

  • Share this:
   മനുഷ്യനല്ലാതെ മറ്റേതെങ്കിലും ജീവിയ്ക്ക് വാഹനങ്ങള്‍ ഓടിക്കാന്‍ കഴിയുമെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ? എന്നാൽ ആശ്ചര്യമെന്ന് പറയട്ടെ, കാര്‍ ഓടിക്കാന്‍ (Car Driving) ഒരു മത്സ്യത്തെ (Fish) പരിശീലിപ്പിക്കുന്നതില്‍ ശാസ്ത്രജ്ഞർ (Scientists) വിജയിച്ചിരിക്കുകയാണ്. 'മത്സ്യത്തിന് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന വാഹനം' (Fish Operated Vehicle) ഓടിക്കാന്‍ ഒരു സ്വർണ്ണമത്സ്യത്തെ (Gold Fish) പരിശീലിപ്പിക്കാനുള്ള ശ്രമത്തിൽ ഇസ്രായേലിലെ (Israel) ഒരു സംഘം ശാസ്ത്രജ്ഞര്‍ വിജയിച്ചതായാണ് റിപ്പോർട്ടുകൾ.

   സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന ഒരു പുതിയ വീഡിയോയില്‍ ഒരു സ്വർണ്ണമത്സ്യം വെള്ളം നിറച്ച, മോട്ടോര്‍ ഘടിപ്പിച്ച ഒരു ചെറിയ റോബോട്ടിക് കാര്‍ പ്രത്യേകം തയ്യാറാക്കിയ പാതയിലൂടെ ഓടിക്കുന്നത് കാണാം. ഇസ്രായേലിലെ ബീര്‍ഷെബ നഗരത്തിലെ ബെന്‍-ഗുറിയോണ്‍ സര്‍വകലാശാലയില്‍ നിന്നുള്ള ഗവേഷകരാണ് ഇത് സംബന്ധിച്ച പരീക്ഷണം നടത്തിയത്. പ്രതികൂല സാഹചര്യങ്ങളിലും തങ്ങളുടെ ദിശ നിര്‍ണ്ണയിക്കാന്‍ മത്സ്യങ്ങൾക്ക് കഴിയുമെന്നാണ് ഈ പരീക്ഷണത്തെ സംബന്ധിച്ച് ബിഹേവിയറല്‍ ബ്രെയിന്‍ റിസര്‍ച്ച് ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നത്. ഇതാദ്യമായാണ് ഒരു മത്സ്യം റോബോട്ടിക് വാഹനം പ്രവര്‍ത്തിപ്പിക്കുന്നത്.


   ബെന്‍-ഗുറിയോണ്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ ഈ പഠനത്തിന് വേണ്ടി ഒരു റോബോട്ടിക് അക്വേറിയം രൂപകല്പന ചെയ്യുകയും അതിനെ ചലിപ്പിക്കാൻ മോട്ടോറുകള്‍ ഘടിപ്പിക്കുകയും ചെയ്തു. ഈ റോബോട്ടിക് വാഹനത്തിന് രണ്ട് ഭാഗങ്ങള്‍ ഉണ്ട്. ഇതിന്റെ മുകൾ ഭാഗത്തുള്ള ടാങ്കില്‍ വെള്ളം നിറച്ച് സ്വർണ്ണമത്സ്യത്തെ ഇടുകയും താഴ്ഭാഗത്ത് സെന്‍സറുകള്‍ ഘടിപ്പിക്കുകയും ചെയ്തിരിക്കുന്നു.

   Also Read-Jawed Habib| തുപ്പലിന് ശക്തി; യുവതിയുടെ തലയിൽ തുപ്പിയ വീഡിയോ വൈറലായി; മാപ്പപേക്ഷയുമായി ഹെയർ ഡ്രസർ

   റഡാറിന് സമാനമായി, ലേസറില്‍ നിന്നുള്ള പ്രകാശം ഉപയോഗിച്ചു പ്രവർത്തിക്കുന്ന സംവിധാനമായ ലിഡാറും ക്യാമറയും കമ്പ്യൂട്ടറും എല്ലാം പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നതിനാൽ, മത്സ്യം എപ്പോഴൊക്കെ തല തിരിച്ച് റോബോട്ടിക് ടാങ്കിന്റെ മൂലകളിലേക്ക് നീന്താന്‍ തുടങ്ങുന്നുവോ അപ്പോഴൊക്കെ അക്വേറിയം രൂപത്തിലുള്ള റോബോട്ടിക് വാഹനം ആ ദിശയിലേക്ക് നീങ്ങാന്‍ തുടങ്ങും. മത്സ്യം ടാങ്കിനുള്ളിലേക്കാണ് നീന്തുന്നതെങ്കില്‍ വാഹനം ചലിക്കാത്ത രീതിയിലാണ് സെന്‍സറുകള്‍ ഘടിപ്പിച്ചിരിക്കുന്നത്.
   Also Read-clouded leopard|സാധാരണക്കാരനല്ല, കാഴ്ച്ചയിൽ തന്നെ വ്യത്യസ്തൻ; നാഗാലാന്റിലെ മലകളിൽ കണ്ടെത്തിയ അപൂർവയിനം പുള്ളിപ്പുലി

   ഗവേഷണകാലത്ത് ആറ് സ്വർണ്ണമത്സ്യങ്ങൾക്കാണ് ഈ പ്രത്യേക വാഹനം ഡ്രൈവ് ചെയ്യാന്‍ പരിശീലനം നല്‍കിയതെന്ന് ലൈവ് സയന്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ജീവികളുടെ ഗതിനിയന്ത്രണ (Navigation) സംവിധാനത്തിന്റെ പ്രവർത്തനം നന്നായി മനസ്സിലാക്കുകയാണ് ശാസ്ത്രജ്ഞരുടെ ലക്ഷ്യം. ഇതിനായി ഗവേഷകര്‍ ഒരു സ്വർണ്ണമത്സ്യത്തെ ഭക്ഷണവുമായി ഒഴിഞ്ഞ മുറിയിലേക്ക് വിടുകയും വീഡിയോയില്‍ അതിന്റെ പെരുമാറ്റം നിരീക്ഷിക്കുകയും ചെയ്തു. വ്യത്യസ്ത വഴികളിലൂടെ സഞ്ചരിച്ച് മത്സ്യം ഒടുവില്‍ ലക്ഷ്യസ്ഥാനത്തെത്തി. യാത്ര പൂര്‍ത്തിയാക്കാന്‍ മത്സ്യം ഏകദേശം രണ്ട് മിനിറ്റ് സമയമാണെടുത്തത്.
   Published by:Naseeba TC
   First published:
   )}