• HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral video | ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടർ റോഡിലെ വെള്ളക്കെട്ടിൽ താഴ്ന്നു; വീഡിയോ

Viral video | ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടർ റോഡിലെ വെള്ളക്കെട്ടിൽ താഴ്ന്നു; വീഡിയോ

അപകടത്തിൽപ്പെട്ടത് പോലീസുകാരനും ഭാര്യയും

(വീഡിയോ ദൃശ്യം)

(വീഡിയോ ദൃശ്യം)

  • Share this:
    വെള്ളപ്പൊക്കമുള്ള തെരുവിലൂടെ (waterlogged street) സ്കൂട്ടർ ഓടിച്ച്‌ തുറന്ന മാൻഹോളിലേക്ക് വീഴുന്ന ദമ്പതികളുടെ വീഡിയോ ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് (video viral on social media). ഉത്തർപ്രദേശിലെ അലിഗഡ് ജില്ലയിലെ കിഷൻപൂരിലാണ് സംഭവം. വാഹനവും അതിലെ യാത്രക്കാരും ഒരു കുഴിയിൽ വീഴുന്നതാണ് വീഡിയോ. ഒരു നടപ്പാതയ്ക്ക് സമീപം വാഹനം പാർക്ക് ചെയ്യാൻ വെള്ളപ്പൊക്കമുള്ള തെരുവിലൂടെ സഞ്ചരിക്കുന്ന ദമ്പതികളെ വീഡിയോയിൽ കാണാം. വഴിയാത്രക്കാർ ദമ്പതികളെ സഹായിക്കാൻ ഓടുന്നതും വീഡിയോയിലുണ്ട്. അവരെ വലിച്ചിഴച്ച് സുരക്ഷിതസ്ഥാനത്തേക്ക് കൊണ്ടുപോകുമ്പോഴും സ്കൂട്ടി എങ്ങും ദൃശ്യമാവുന്നില്ല.

    യു.പി. പോലീസ് ഓഫീസർ ദയാനന്ദ് സിംഗ് ആട്രിയും ഭാര്യ അഞ്ജു അത്ത്രിയും ഡോക്ടറെ കാണാൻ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. "മുന്നിലുള്ള റോഡിൽ വെള്ളം കയറിയതിനാൽ കുഴി കാണാൻ കഴിയാതെ അതിൽ വീണു," ദയാനന്ദ് സിംഗ് ആട്രി ഇന്ത്യ ടുഡേയോട് പറഞ്ഞു.



    "മഴക്കാലത്ത് ഈ ഭാഗത്തെ റോഡുകളിൽ വെള്ളക്കെട്ട് പതിവാണ്. ഇതിന്റെ ഫലമായി നിരവധി അപകടങ്ങൾ മുൻപും ഉണ്ടായിട്ടുണ്ട്. മുൻകാലങ്ങളിൽ നിരവധി അപകടങ്ങൾക്ക് ഈ കുഴി കാരണമായിട്ടുണ്ട്. എന്നാൽ, മുനിസിപ്പൽ കോർപ്പറേഷൻ ശ്രദ്ധിക്കുന്നില്ല," ആംബുലൻസ് ഡ്രൈവർ വിനോദ് കുമാർ പറഞ്ഞു.

    "ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ നൽകിയിട്ടുണ്ട്. ഒരുപക്ഷെ മുനിസിപ്പാലിറ്റി എന്തെങ്കിലും ദുരന്തം സംഭവിക്കാൻ കാത്തിരിക്കുകയാണ്," അദ്ദേഹം കൂട്ടിച്ചേർത്തു.

    Summary: A video is getting attention after it captured the visuals of a couple riding on a scooter fell deep into a waterlogged road. They both were seen inching towards a walkway to park the scooter when the least expected occurred. A cop and his wife were on the way to consult the doctor. Local residents alleged official apathy in sealing the pothole despite several such accidents occurring in the past
    Published by:user_57
    First published: