HOME » NEWS » Buzz » SCUBA DIVER RESCUES FISH TRAPPED INSIDE PLASTIC PACKET UNDERWATER AA

Viral Video | പ്ലാസ്റ്റിക് കവറിനുള്ളിൽ കുടുങ്ങിയ മത്സ്യങ്ങളെ സ്‌കൂബ ഡൈവര്‍ രക്ഷിച്ചു; വൈറൽ വീഡിയോ

പഴയ വീഡിയോ ആണെങ്കിലും ഇന്ത്യൻ ഫോറസ്റ്റ് ഓഫീസർ സുശാന്ത് സാന്ദ തന്റെ ട്വിറ്റർ പേജിലൂടെ പങ്കിട്ടതിനു പിന്നാലെയാണ് ഇത് വീണ്ടും വാർത്തകളിൽ ഇടം നേടിയത്.

News18 Malayalam | news18-malayalam
Updated: May 11, 2021, 3:07 PM IST
Viral Video | പ്ലാസ്റ്റിക് കവറിനുള്ളിൽ കുടുങ്ങിയ മത്സ്യങ്ങളെ സ്‌കൂബ ഡൈവര്‍ രക്ഷിച്ചു; വൈറൽ വീഡിയോ
പഴയ വീഡിയോ ആണെങ്കിലും ഇന്ത്യൻ ഫോറസ്റ്റ് ഓഫീസർ സുശാന്ത് സാന്ദ തന്റെ ട്വിറ്റർ പേജിലൂടെ പങ്കിട്ടതിനു പിന്നാലെയാണ് ഇത് വീണ്ടും വാർത്തകളിൽ ഇടം നേടിയത്.
  • Share this:
മനുഷ്യന്റെ സഹജീവി സ്നേഹം എത്രത്തോളം നിലനില്‍ക്കുന്നുണ്ടെന്ന് കാണിക്കുന്ന മറ്റൊരു വീഡിയോ കൂടി സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നു. ഇത് പഴയ വീഡിയോ ആണെങ്കിലും ഇന്ത്യൻ ഫോറസ്റ്റ് ഓഫീസർ സുശാന്ത് സാന്ദ തന്റെ ട്വിറ്റർ പേജിലൂടെ പങ്കിട്ടതിനു പിന്നാലെയാണ്  ഇത് വീണ്ടും വാർത്തകളിൽ ഇടം നേടിയത്.

തെക്കൻ തായ്‌ലൻഡിലെ ഫൂക്കറ്റിൽ സ്‌ക്യൂബ ഇൻസ്ട്രക്ടറായ നാറ്റ് സെൻമുവാങ് അവളുടെ സുഹൃത്തുക്കളോടൊപ്പം ഡൈവിംഗ് നടത്തുന്നതിനിടയിൽ, ഒരു പ്ലാസ്റ്റിക് ബാഗിനുള്ളിൽ, വെള്ളത്തിനടിയിൽ കുടുങ്ങിയ മത്സ്യത്തെ അവൾ ശ്രദ്ധിച്ചു. അത് അതിജീവനത്തിനുവേണ്ടി പാടുപെടുകയായിരുന്നു. ഉടൻ തന്നെ നാറ്റ് സെൻ‌മുവാങ് കടലിന്‍റെ അടിത്തട്ടിൽനിന്ന് ബാഗ് എടുത്ത് മത്സ്യത്തെ പുറത്തേക്ക് വരാൻ സഹായിച്ചു. മത്സ്യം അതിന്റെ വഴി കണ്ടെത്തി കടലിലേക്ക് നീന്തിമറയുന്നത് ദൃശ്യത്തിൽ കാണാം.

Also Read മഹാമാരിക്കാലത്ത് വെള്ളത്തിനടിയിൽ വ്യായാമം ചെയ്ത് യുവാവ്; ലക്ഷ്യം വ്യായാമത്തെക്കുറിച്ചുള്ള ബോധവൽക്കരണം

ഡെയ്‌ലി മെയിലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് അനുസരിച്ച് ഈ വീഡിയോ 2019 മുതലുള്ളതാണ്. 'മനുഷ്യൻ എവിടെയായിരുന്നാലും മാനവികതയ്ക്ക് അവസരമുണ്ട്' എന്ന അടിക്കുറിപ്പോടെയാണ് സുശാന്ത് നന്ദ തന്റെ ട്വിറ്റർ അക്കൗണ്ടിൽ ഈ വീഡിയോ പോസ്റ്റ് ചെയ്തത്.

സംഭവത്തിനുശേഷം ഡെയ്‌ലി മെയിലിനോട് സംസാരിച്ച നാറ്റ് സെൻമുവാങ് പ്ലാസ്റ്റിക് മലിനീകരണം മൂലം നിരവധി സമുദ്രജീവികൾ കൊല്ലപ്പെടുന്നുണ്ടെന്നും ആൻഡമാൻ സമുദ്രത്തിൽ ഡൈവിങ്ങിന് പോകുന്നതിനിടെയാണ് ഇതിന് സാക്ഷ്യം വഹിച്ചതെന്നും പറഞ്ഞു.

“സമുദ്രത്തിലെ പല ജീവജാലങ്ങൾക്കും ചപ്പുചവര്‍ നിക്ഷേപിക്കുന്നത് കൂടുതൽ അപകടകരമാണ്. കടൽത്തീരത്ത് മാലിന്യങ്ങൾ വിതറാതെ, ചവറ്റുകുട്ടയിൽ ഇടുന്നതിലൂടെ എല്ലാവരും മറ്റ് ജീവികളോട് കൂടുതൽ ശ്രദ്ധാലുവായിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. നമ്മൾ കാരണം, ആ സുന്ദരജീവികൾ ഉടൻ തന്നെ വംശനാശം സംഭവിക്കും”നാറ്റ് സെൻ‌മുവാങ് ഡെയ്‌ലി മെയിലിനോട് പറഞ്ഞിരുന്നു.

Also Read പുകവലി നിർത്താൻ ഇതൊന്നു പരീക്ഷിച്ചാലോ? ഇരുമ്പ് കൂട്ടിൽ തല 'തടവിലാക്കിയ' യുവാവ്

ഓൺലൈനിൽ പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കകം 15,000 ത്തിലധികം കാഴ്‌ചകളുമായി ഹ്രസ്വ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായി. ഇതിന് നിരവധി ലൈക്കുകളും റീട്വീറ്റുകളും ലഭിച്ചു. സോഷ്യൽ മീഡിയ ഉപയോക്താക്കൾ അവരുടെ അഭിപ്രായങ്ങൾ കമന്റ് സെക്ഷനിൽ പങ്കിടുകയും ചെയ്തു.


'നിങ്ങൾ ഒരു വലിയ ജോലി ചെയ്തു, മാഡം. എന്നാൽ മറുവശത്ത്, ഇതെല്ലാം മനുഷ്യന്റെ അശ്രദ്ധയാണെന്ന് തോന്നുന്നു. ഞങ്ങൾ സമുദ്രങ്ങളെ മലിനപ്പെടുത്തുകയും മത്സ്യത്തെ അപകടകരമായ സാഹചര്യങ്ങളിലേക്ക് തള്ളിവിടുകയും ചെയ്യുന്നു. അതെ, ദൈവം സൃഷ്ടിച്ചതിൽ വച്ച് ഏറ്റവും മികച്ചത് മനുഷ്യനാണ്. പരസ്പരം സഹായിച്ചുകൊണ്ട് ലോകത്തെ മികച്ച സ്ഥലമാക്കി മാറ്റാം ', നെറ്റിസൺമാർ അഭിപ്രായപ്പെട്ടു.

ഓരോ ജീവജാലത്തിനും ഭൂമിക്ക് മുകളില്‍ അവകാശമുണ്ടെന്നും മനുഷ്യര്‍ പരസ്പരം കൈ കൊടുത്ത് സഹായിക്കുന്നത് പോലെ തന്നെ അവയെയും സഹായിക്കേണ്ടതുണ്ടെന്നും ഓര്‍മ്മപ്പെടുത്തുന്ന ഇത്തരം വിഡിയോകൾക്ക് ഈ പ്രതിസന്ധിക്കാലത്തും വലിയ പ്രാധാന്യമുണ്ട്. മനുഷ്യന്റെ നന്മയുടെ കരങ്ങൾ നമ്മുടെ സഹജീവികൾക്കായി നീട്ടാം.
Published by: Aneesh Anirudhan
First published: May 11, 2021, 2:59 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories