നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • മത്സ്യത്തൊഴിലാളിയുമായുള്ള അഭിമുഖം തടസ്സപ്പെടുത്തി കടല്‍ സിംഹം; വീഡിയോ വൈറല്‍

  മത്സ്യത്തൊഴിലാളിയുമായുള്ള അഭിമുഖം തടസ്സപ്പെടുത്തി കടല്‍ സിംഹം; വീഡിയോ വൈറല്‍

  വീഡിയോയില്‍ മത്സ്യത്തൊഴിലാളി കടല്‍ സിംഹങ്ങളുടെ വരവിനെ 'പ്ലേഗ്' എന്ന് വിളിച്ച് സ്ഥിതി വിവരിക്കുകയായിരുന്നു

  Reuters video screengrab.

  Reuters video screengrab.

  • Share this:
   ചിലിയില്‍ നൂറുകണക്കിന് കടല്‍ സസ്തനികള്‍ നിറഞ്ഞിരുന്ന തീരത്ത്  ഒരു മത്സ്യത്തൊഴിലാളിയുമായുള്ള അഭിമുഖമാണ് ഒരു കടല്‍ സിംഹം തടസ്സപ്പെടുത്തിയത്. ഈ അഭിമുഖത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രചാരം നേടുകയാണ്. ചിലിയിലെ ടോമി എന്ന പട്ടണത്തിലെ കടല്‍ത്തീരങ്ങളില്‍ നൂറുകണക്കിന് കടല്‍ സിംഹങ്ങളുടെ വരവ് മത്സ്യത്തൊഴിലാളി വിശദീകരിക്കുകയായിരുന്നു അദ്ദേഹം. ടോമിലെ കടല്‍ത്തീരങ്ങളില്‍ അഭൂതപൂര്‍വമായ സാഹചര്യമാണ് നിലവിലുള്ളത്, 300 ഓളം കടല്‍ സിംഹങ്ങള്‍ കൊലയാളി തിമിംഗലങ്ങളെ ഭയന്ന് ബീച്ചുകളില്‍ അഭയം തേടിയിരിക്കുന്നു.

   ഈ വീഡിയോയില്‍ മത്സ്യത്തൊഴിലാളി കടല്‍ സിംഹങ്ങളുടെ വരവിനെ 'പ്ലേഗ്' എന്ന് വിളിച്ച് സ്ഥിതി വിവരിക്കുകയായിരുന്നു. പിന്നാലെ ഒരു കടല്‍ സിംഹം ഗേറ്റ് തുറന്ന് അവരുടെ അഭിമുഖം തടസ്സപ്പെടുത്തുകയായിരുന്നു. മൂന്ന് പതിറ്റാണ്ടായി കടല്‍ സിംഹങ്ങളുടെ ജനസംഖ്യ നിയന്ത്രിക്കാന്‍ ഒന്നും ചെയ്തിട്ടില്ലെന്നും തുടര്‍ച്ചയായി വന്ന സര്‍ക്കാരുകള്‍ ഈ വിഷയം അവഗണിക്കുകയാണെന്നും മത്സ്യത്തൊഴിലാളി ആരോപിച്ചു.

   Also Read-12 മാമ്പഴം വിറ്റ് 1.20 ലക്ഷം നേടി 11 വയസ്സുകാരി; ലക്‌ഷ്യം ഓൺലൈൻ ക്‌ളാസിൽ സ്മാർട്ട്ഫോൺ വാങ്ങൽ

   അഭിമുഖക്കാരന്റെ അരികില്‍ ഒരാള്‍ കൈ നീട്ടി കടല്‍ സിംഹത്തെ കടല്‍ത്തീരത്തേക്ക് തിരിച്ചുവിടാന്‍ ശ്രമിച്ചെങ്കിലും അത് മുന്‍പോട്ട് കയറി വരികയായിരുന്നു. ചിലിയിലുടനീളമുള്ള താമസക്കാര്‍ ഈ മൃഗങ്ങളെ 'അത്ഭുതം' എന്നാണ് വിശേഷിപ്പിക്കുന്നത്. കൊലയാളി തിമിംഗലങ്ങളെ ഭയന്ന് ഓടിപ്പോന്ന കടല്‍ സിംഹങ്ങള്‍ ഇവിടെയെത്തിയതില്‍ ഖേദമുണ്ടെന്ന് ഒരു സ്ത്രീ പറയുകയുണ്ടായി. കടല്‍ സിംഹങ്ങളുടെ സംഘം 28 ദിവസത്തോളമായി കടല്‍ത്തീരത്തുണ്ടെന്നും മത്സ്യത്തൊഴിലാളി പറഞ്ഞു.

   സമുദ്ര സസ്തനികള്‍ കൊലയാളി തിമിംഗലങ്ങള്‍ പോലുള്ള വേട്ടക്കാരില്‍ നിന്ന് ഓടിപ്പോകുന്നതായി കരുതപ്പെടുന്നു. എന്നിരുന്നാലും ഈ പ്രദേശത്തെ അതിശക്തമായ കാറ്റും ഒരു ഘടകമായിരിക്കാം. മത്സ്യത്തൊഴിലാളികളുടെ സാധനങ്ങള്‍ നശിപ്പിക്കുകയും, മത്സ്യബന്ധനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നതിനാല്‍ കടല്‍ സസ്തനികളെ ഒരു ബാധയായി അവര്‍ കണക്കാക്കുന്നു. ഇവര്‍ പലപ്പോഴും മത്സ്യബന്ധന ബോട്ടുകളില്‍ വിശ്രമിക്കുകയും, ചിലപ്പോള്‍ ബോട്ടുകള്‍ മുങ്ങാന്‍ പോലും ഇടയാക്കുകയും ചെയ്യുന്നു.   Also Read-വിചിത്രമായ ചില ജോലികൾ; വാടക കാമുകന്മാർ മുതൽ നായ്ക്കളുടെ ഭക്ഷണത്തിന്റെ രുചി നോക്കുന്നവർ വരെ

   വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് പങ്കിട്ട ഈ വീഡിയോ യുട്യൂബില്‍ അപ്ലോഡുചെയ്തതിനുശേഷം പതിനായിരത്തിലധികം ആളുകള്‍ കാണുകയുണ്ടായി. കഴിഞ്ഞ 28 വര്‍ഷമായി ചിലിയില്‍ കടല്‍ സിംഹങ്ങളെ വേട്ടയാടുന്നത് നിരോധിച്ചിട്ടുണ്ടെന്ന് ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. തെക്കേ അമേരിക്കന്‍ രാജ്യം ഉള്‍പ്പെടെ ലോകമെമ്പാടും കടല്‍ സിംഹങ്ങള്‍ നിഷ്‌കരുണം വേട്ടയാടപ്പെട്ടിരുന്നു. ഈ ജീവികളെ വംശനാശഭീഷണിയില്‍ നിന്ന് രക്ഷിക്കുന്നതിന് വേണ്ടിയാണ് വേട്ടയാടുന്നത് നിരോധിച്ചിരിക്കുന്നത്.

   പാറ്റഗോണിയന്‍ കടല്‍ സിംഹം എന്നാണ് തെക്കേ അമേരിക്കന്‍ കടല്‍ സിംഹത്തിന്റെ സാങ്കേതിക നാമം. കടല്‍ സിംഹങ്ങള്‍ക്ക് മണിക്കൂറില്‍ 25 മൈല്‍ വരെ വേഗതയില്‍ നീന്താന്‍ കഴിയും, എന്നാല്‍ മിക്കപ്പോഴും അവര്‍ മണിക്കൂറില്‍ 11 മൈല്‍ വേഗതയില്‍ നീന്തുന്നു. ജലത്തിന്റെ ഉപരിതലത്തില്‍ ഗ്ലൈഡുചെയ്യുന്നതിലൂടെ കടല്‍ സിംഹങ്ങള്‍ക്ക് വേഗത്തില്‍ നീന്താന്‍ കഴിയും. ജലമലിനീകരണം, സമുദ്ര അവശിഷ്ടങ്ങള്‍, ആളുകള്‍ സൃഷ്ടിക്കുന്ന ഭക്ഷണത്തിനും ആവാസ വ്യവസ്ഥയ്ക്കുമായുള്ള മത്സരം എന്നിവയും കടല്‍ സിംഹങ്ങളെ അപകടത്തിലാക്കുന്നു.
   Published by:Jayesh Krishnan
   First published:
   )}