പരിക്കേറ്റു വഴിയിൽ കിടക്കുകയായിരുന്ന പുള്ളിപ്പുലിക്കടുത്തേക്ക് ഫോട്ടോ എടുക്കാൻ ചെന്ന് നിന്ന വ്യക്തി രക്ഷപെട്ടത് തലനാരിഴക്ക്. വൈറൽ ആയി മാറിയ വീഡിയോ ട്വിറ്റർ വഴി പ്രചരിക്കുകയാണ്. അനങ്ങാതെ കിടന്ന പുള്ളിപ്പുലിയുടെ ചുറ്റും ജനം തടിച്ചു കൂടിയിരുന്നു. അതിൽ ഒരാൾ ഫോട്ടോ എടുക്കാൻ കൂടുതൽ അടുത്തേക്ക് ചെന്നു. തുടക്കത്തിൽ അനങ്ങാതെ കിടന്ന പുള്ളിപ്പുലി പെട്ടന്നാണ് ആക്രമണകാരിയത്. കൂടി നിന്നവർ ചിതറിയോടുന്നത് വീഡിയോയിൽ ദൃശ്യമാകുന്നുണ്ട്. ഇത് നടന്ന സ്ഥലം ഏതെന്ന് വിഡിയോയിൽ വ്യക്തമാക്കിയിട്ടില്ല.
ഓടിയവരുടെ കൂട്ടത്തിൽ ഫോട്ടോ എടുക്കാൻ പോയ ആളും ഉണ്ടെന്നു കരുതിയെങ്കിൽ തെറ്റി. പിന്നെ കാണുന്നത് വഴിയരികിലെ കുഴിയിൽ പുലിയുമായി മൽപ്പിടുത്തം നടത്തുന്ന വ്യക്തിയെയാണ്. ഒടുവിൽ അപകടത്തിൽ അവശനായ പുലിയുടെ കയ്യിൽ നിന്നും ഇയാൾ അത്ഭുതകരമായി രക്ഷപെടുകയായിരുന്നു.
A leopard was hit by a vehicle and got injured. But a man decided to take a picture by going close. A clear lesson taught by leopard that we need to respect wild animals. Don't be like this man. Wildlife needs space. pic.twitter.com/AbfcxaqkHf
— Parveen Kaswan, IFS (@ParveenKaswan) August 20, 2019
വെസ്റ്റ് ബംഗാൾ കേഡറിലെ ഐ.എഫ്.എസ്. ഉദ്യോഗസ്ഥനായ പർവീൻ കസ്വാന്റെ ട്വിറ്റർ പോസ്റ്റ് വഴിയാണ് ഈ വീഡിയോ പുറത്തു വരുന്നത്. വന്യ മൃഗങ്ങളെ ബഹുമാനിക്കണമെന്നും, ഈ മനുഷ്യൻ ചെയ്തത് പോലെ ആരും ചെയ്യരുതെന്നുമുള്ള സന്ദേശം കൂടി പസ്വാന്റെ ട്വീറ്റിൽ നൽകുന്നുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Injured leopard, Leopard, Photo crazy, Viral video