നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • മദ്യപിച്ച് വണ്ടിയോടിച്ച യുവതി പോലീസിനെ വെട്ടിക്കാൻ സാനിറ്റൈസർ കുടിച്ചു; ഒടുവിൽ ഫലം ഇങ്ങനെ

  മദ്യപിച്ച് വണ്ടിയോടിച്ച യുവതി പോലീസിനെ വെട്ടിക്കാൻ സാനിറ്റൈസർ കുടിച്ചു; ഒടുവിൽ ഫലം ഇങ്ങനെ

  സാനിറ്റൈസർ കുടിച്ച് ഉദ്യോഗസ്ഥരെ കബളിപ്പിക്കാൻ ശ്രമിച്ചെങ്കിലും പറ്റിയ അമളി യുവതിക്ക് പിന്നീടാണ് മനസ്സിലായത്

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   പോലീസിൽ നിന്നും രക്ഷപെടാൻ മദ്യപിച്ചു വണ്ടിയോടിച്ച (drunken driving) 29 കാരിയായ സ്ത്രീ നടത്തിയ ശ്രമം പാളി. മദ്യപിച്ച് വാഹനമോടിച്ച യുവതി ശ്വാസപരിശോധനയ്ക്ക് മുമ്പ് ഹാൻഡ് സാനിറ്റൈസർ (hand sanitiser) കുടിച്ച് ഉദ്യോഗസ്ഥരെ കബളിപ്പിക്കാൻ ശ്രമിച്ചെങ്കിലും പറ്റിയ അമളി അവർക്ക് പിന്നീടാണ് മനസ്സിലായത്.

   സുസുക്കി സ്വിഫ്റ്റ് ഓടിച്ചുകൊണ്ടിരുന്ന, യോർക്ക്ഷെയറിൽ നിന്നുള്ള ഷോപ്പ് അസിസ്റ്റന്റ് സോഫി നട്ടർ അക്രമാസക്തമായി റോഡിന് കുറുകെ വണ്ടിയോടിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതിന്റെ ഫലമായി വിൻഡ്‌സ്‌ക്രീനും നാല് ടയറുകളും തകർന്നു. അവരെ പോലീസ് വലിച്ചുകയറ്റിയപ്പോൾ പിൻവശത്തെ ജനലിൽ ചോരയും തകർന്ന ഹെഡ്‌ലൈറ്റും പോലീസ് കണ്ടെത്തി.

   ഡെയ്‌ലി മെയിൽ പറയുന്നതനുസരിച്ച്, പോലീസ് അടുത്തേക്ക് വരുമ്പോൾ ഒരു കുപ്പി ഹാൻഡ് സാനിറ്റൈസറിൽ നിന്ന് അവർ എന്തോ കുടിക്കുന്നത് പോലീസ് ശ്രദ്ധിച്ചു. രണ്ട് തവണ ബ്രീത്ത് അനലൈസർ ടെസ്റ്റിന് ഹാജരാകാൻ വിസമ്മതിച്ച ശേഷം അവർ ഒടുവിൽ ഒരു സാമ്പിൾ നൽകി. യുവതിയിൽ 100 മില്ലി ശ്വാസത്തിൽ 52 എംസിജി ആൽക്കഹോൾ എന്ന കണക്ക് രജിസ്റ്റർ ചെയ്തു. ഇത് യുകെ പരിധിയായ 35 എംസിജിക്ക് മുകളിലാണ്.   ഹൾ ക്രൗൺ കോർട്ടിൽ മദ്യപിച്ച് വാഹനമോടിച്ചതായും പരിക്കേൽക്കാൻ സാധ്യതയുള്ള വാഹനം ഉപയോഗിച്ചതായും സോഫി പിന്നീട് സമ്മതിച്ചു. തന്റെ ശ്വാസ പരിശോധനാ റീഡിങ് കുറയ്ക്കുന്നതിനായി, 60 ശതമാനം ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസർ കുടിച്ചെന്നും, ഇത് അസാധാരണമാംവിധം ഉയർന്ന റീഡിങ്ങിലേക്ക് നയിച്ചതായും റെക്കോർഡർ അലക്സ് മെനറി കോടതിയെ അറിയിച്ചു. യുവതിക്ക് 23 മാസത്തെ ഡ്രൈവിംഗ് നിരോധനവും ഒരു വർഷത്തെ കമ്മ്യൂണിറ്റി ഓർഡറും നൽകി. ക്രിസ്മസ് നാളുകളിൽ തടവിലാക്കപ്പെടാത്തത് യുവതിയുടെ ഭാഗ്യമാണെന്ന് ജഡ്ജി പറഞ്ഞു.

   Summary: Woman called Sophie Nutter gulps down hand sanitiser to escape police from being caught for drunken driving. However, she was registered with a higher alcohol consumption rate and the court sentenced her for a 23-month driving ban and a one-year community order. The incident was reported from Yorkshire
   Published by:user_57
   First published:
   )}