• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

മജിസ്ട്രേറ്റിന്‍റെ കസേരയിലിരുന്ന് സെൽഫി; പൊലീസ് ട്രെയിനി അകത്തായി


Updated: July 2, 2018, 5:23 PM IST
മജിസ്ട്രേറ്റിന്‍റെ കസേരയിലിരുന്ന് സെൽഫി; പൊലീസ് ട്രെയിനി അകത്തായി

Updated: July 2, 2018, 5:23 PM IST
ഉമരിയ(മധ്യപ്രദേശ്): സെൽഫി പ്രാന്തിന്‍റെ കാലമാണിത്. അപകടകരവും രസകരവുമായ സെൽഫികൾ എടുക്കുന്നവരുണ്ട്. എന്നാൽ ഒരു പൊലീസുകാരന് മജിസ്ട്രേറ്റിന്‍റെ കസേരയിലിരുന്ന് സെൽഫിയെടുക്കാൻ തോന്നിയാൽ എന്തുചെയ്യും? ഒരു നിമിഷത്തെ തമാശ പൊലീസ് ട്രെയിനിയെ എത്തിച്ചത് ജയിലിനുള്ളിൽ. മധ്യപ്രദേശിലെ ഉമരിയയിലാണ് സംഭവം. റാം അവതാർ റാവത് എന്ന പൊലീസ് കോൺസ്റ്റബിൾ ട്രെയിനിയാണ് ജില്ലാ ജഡ്ജിയുടെ കസേരയിൽ കയറിയിരുന്ന് സെൽഫിയെടുത്തത്. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് വൈദ്യപരിശോധനയിൽ വ്യക്തമായി. കോടതിയിൽ ജഡ്ജിയുടെ മുറിയിലാണ് സംഭവം. തുറന്നുകിടന്ന മുറിയിൽ കയറി ജഡ്ജിയുടെ കസേരയിലിരുന്ന് റാവത് സെൽഫിയെടുക്കാൻ തുടങ്ങി. ജഡ്ജിയുടെ ഓഫീസിലെ പ്യൂൺ ശക്തി സിങ് ഇതുകണ്ടുകൊണ്ടുവന്നു. ഇക്കാര്യം കോടതിയിലുണ്ടായിരുന്ന പൊലീസുകാരെ അറിയിക്കുകയും ചെയ്തു. പൊലീസ് സംഘമെത്തി റാവത്തിനെ അറസ്റ്റുചെയ്തു ലോക്കപ്പിലടച്ചു. പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
First published: July 2, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍