ഇന്റർഫേസ് /വാർത്ത /Buzz / ലൈംഗികബന്ധത്തിന് മുൻപ് എടുത്ത സെൽഫി! ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ അടുക്കളയിൽ നിന്നുള്ള ചിത്രം പുറത്ത് വിട്ട് അമേരിക്കൻ സംരംഭക

ലൈംഗികബന്ധത്തിന് മുൻപ് എടുത്ത സെൽഫി! ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ അടുക്കളയിൽ നിന്നുള്ള ചിത്രം പുറത്ത് വിട്ട് അമേരിക്കൻ സംരംഭക

jennifer

jennifer

'അദ്ദേഹത്തിന്‍റെ ഭാര്യ വീട്ടിൽ ഇല്ലാതിരുന്നപ്പോഴാണ് ഞങ്ങൾ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നത്. ആ സമയത്ത് ബോറിസ് തന്റെ ദേഹത്ത് നിന്ന് കൈ എടുക്കുമായിരുന്നില്ല'- ജെന്നിഫർ

  • Share this:

ബ്രിട്ടീഷ് പ്രധാനമന്ത്രിയായ ബോറിസ് ജോൺസണുമായി നാലുവർഷത്തോളം നീണ്ട രഹസ്യ ബന്ധമുണ്ടായിരുന്നതായി വെളിപ്പെടുത്തിയിരിക്കുകയാണ് മുപ്പത്താറുകാരിയായ അമേരിക്കൻ സംരംഭക ജെന്നിഫർ ആർക്കുറി. ബോറിസ് ലണ്ടൻ മേയറായിരിക്കെ 2012 മുതൽ 2016 വരെയുള്ള കാലയളവിലായിരുന്നു ഇത്. ഈ സമയം അദ്ദേഹം വിവാഹിതനുമായിരുന്നു. ബോറിസ് ഭാര്യ മറീന വീലറുമൊത്ത് താമസിക്കുന്ന വീട്ടിൽ വെച്ച് തങ്ങൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായും ജെന്നിഫർ വെളിപ്പെടുത്തുന്നു. മറീന വീട്ടിൽ ഇല്ലാത്ത സമയത്ത് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിന് മുൻപായി ആ വീടിന്റെ അടുക്കളയിൽ വെച്ചെടുത്ത സെൽഫിയും ജെന്നിഫർ പുറത്തുവിട്ടു.

2012 പാരാലിംപിക്സ് ഉദ്ഘാടനത്തിന് മുൻപാണ് ആദ്യമായി ശാരീരികബന്ധത്തിൽ ഏർപ്പെട്ടതെന്നും ആ സമയത്ത് ബോറിസ് തന്റെ ദേഹത്ത് നിന്ന് കൈ എടുക്കുമായിരുന്നില്ലെന്നും ജെന്നിഫർ സൺ‌ഡേ മിററിനോട് വെളിപ്പെടുത്തി. ആ സമയത്ത് ആഴ്ചയിൽ ഒരു ദിവസമെങ്കിലും കാണാൻ ശ്രമിക്കാറുണ്ടായിരുന്നതായും ജെന്നിഫർ വെളിപ്പെടുത്തി.

പുതിയ വെളിപ്പെടുത്തലിനെ തുടർന്ന് ജെന്നിഫറുമായുള്ള ബന്ധത്തിന്റെ പേരിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി അന്വേഷണം നേരിടുകയാണ്.

മറീന ജോലിക്ക് പോയ സമയത്ത് എങ്ങനെയാണ് തങ്ങൾ അവരുടെ വീട്ടിൽ വെച്ച് പ്രണയിച്ചതെന്ന് ജെന്നിഫർ വെളിപ്പെടുത്തുന്നു. മറീന തിരിച്ചെത്തുന്നതിന് തൊട്ടുമുമ്പാണ് തങ്ങൾ അവരുടെ സോഫയിൽ വെച്ച് ശാരീരികമായി ബന്ധപ്പെട്ടത്. ബോറിസിന്റെ പുസ്തകത്തെക്കുറിച്ച് സംസാരിക്കവേ തനിക്ക് റൈറ്റേഴ്‌സ് ബ്ലോക്ക് ഉണ്ടെന്ന് ബോറിസ് പറയുകയും തുടർന്ന് തങ്ങൾ ഷേക്‌സ്‌പിയറിന്റെ 'മാക്ബത്ത്' വായിക്കാൻ തുടങ്ങിയതായും ജെന്നിഫർ പറഞ്ഞു. വായന തങ്ങളുടെ ഫോർപ്ലേയുടെ ഭാഗമായിരുന്നുവെന്നും ജെന്നിഫർ വെളിപ്പെടുത്തി.

Also Read- Erectile dysfunction | ഉദ്ധാരണക്കുറവിനുള്ള സാധ്യത മൂന്നിരട്ടി; കോവിഡ് പുരുഷന്മാരുടെ ലൈംഗികജീവിതത്തെ ബാധിക്കുന്നത് ഇങ്ങനെ!

ശാരീരിക ബന്ധത്തിന് ശേഷം ബോറിസിന്റെ കുടുംബ വീട്ടിൽ വെച്ച് ബന്ധപ്പെട്ടതിൽ തനിക്ക് കുറ്റബോധമുണ്ടായതായും ജെന്നിഫർ പറയുന്നു. ബോറിസിന്റെ മുൻ ഭാര്യയാണ് മറീന. ബോറിസിനും അവർക്കും നാല് കുട്ടികളും ഉണ്ട്.

2012-16 കാലയളവിൽ പരസ്പരം അർദ്ധനഗ്ന ചിത്രങ്ങൾ അയച്ചിരുന്നതായും ആ ബന്ധം വെറും ശാരീരിക ആകർഷണം മാത്രമായിരുന്നു എന്നും ജെന്നിഫർ പറയുന്നു. തങ്ങളെ ഒരുമിപ്പിച്ചത് കാൽപ്പനിക സാഹിത്യത്തോടുള്ള താല്പര്യമാണെന്നും ജെന്നിഫർ പറയുന്നു. ഭാര്യയായ മറീനയുടെ കണ്ണുവെട്ടിച്ചാണ് ബോറിസ് ജെന്നിഫറുമായുള്ള ബന്ധത്തിൽ ഏർപ്പെട്ടത്.

മേയറായിരുന്നപ്പോൾ പദവിയും ഓഫീസും ദുരുപയോഗം ചെയ്തതിനാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയായ ബോറിസ് ജോൺസൺ ഇപ്പോൾ അന്വേഷണം നേരിടുന്നത്. ബോറിസിന് ആർക്കുമറിയാതെ ഉണ്ടായിരുന്ന ബന്ധം പൊതുജീവിതത്തിന് നിരക്കാത്ത കാര്യമാണെന്നതും നടപടിക്ക് കാരണമാണ്. പല അവസരങ്ങളിലും ഉയർന്ന പദവിയിലുള്ളവർക്ക് മാത്രം ലഭ്യമായ പ്രവേശനം ജെന്നിഫറിന് മാനദണ്ഡങ്ങൾ പാലിക്കാതെ ലഭ്യമാക്കിയിരുന്നു. പ്രധാനമന്ത്രി ക്രിമിനൽ കുറ്റം ചെയ്തിട്ടില്ലെങ്കിലും അദ്ദേഹം ചട്ടവിരുദ്ധമായി പ്രവർത്തിച്ചതായി അന്വേഷണവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ജെന്നിഫർ ആർക്കുറിയുടെ ആരോപണങ്ങൾ ബോറിസ് ജോൺസൺ നിഷേധിച്ചിട്ടില്ല. മേയറായിരുന്നപ്പോൾ ചെയ്ത എല്ലാ കാര്യങ്ങളിലും അഭിമാനിക്കുന്നതായും അദേഹം പറഞ്ഞു.

First published:

Tags: Boris Johnson, British Prime Minister, Selfie taken before sex