HOME » NEWS » Buzz » SERBIAN RESTAURATEUR GIVING FREE FOOD OFFER TO THOSE GETTING COVID VACCINE GH

കോവിഡ് വാക്സിൻ സ്വീകരിച്ചാൽ സൗജന്യ ഭക്ഷണം; കൗതുകകരമായ ഓഫറുമായി റെസ്റ്റോറന്റ് ഉടമ

ആരോഗ്യപ്രവർത്തകർ ആ റെസ്റ്റോറന്റിന്റെ ഹാൾ ഒരു വാക്സിനേഷൻ കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ്.

News18 Malayalam | news18-malayalam
Updated: May 6, 2021, 3:03 PM IST
കോവിഡ് വാക്സിൻ സ്വീകരിച്ചാൽ സൗജന്യ ഭക്ഷണം; കൗതുകകരമായ ഓഫറുമായി റെസ്റ്റോറന്റ് ഉടമ
Image: Reuters
  • Share this:
നിങ്ങൾ കോവിഡ് 19 വാക്സിൻ സ്വീകരിക്കുക, എങ്കിൽ ഒരു പ്ലേറ്റ് സ്പിറ്റ്റോസ്റ്റ് ഓക്‌സ്,വൈൽഡ് ഗെയിം ഗൗലാഷോ എന്നിവയിൽ ഏതെങ്കിലും ഒരു ഭക്ഷണ വിഭവംസൗജന്യമായി ലഭിക്കും. സെർബിയൻ നഗരമായ ക്രാഗുജെവക് എന്ന നഗരത്തിലെ ഒരു റെസ്റ്റോറന്റ് ആണ് കൗതുകകരമായ ഈ ഓഫർ നൽകുന്നത്.

റെസ്റ്റോറന്റ് നടത്തിപ്പുകാരനായ സ്റ്റാവ്‌റോ റാസ്‌കോവിച്ച് ആണ് കോവിഡ് വാക്സിനേഷൻ ക്യാമ്പയിനുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി അവിടുത്തെ ജനകീയമായ പ്രാദേശിക വിഭവങ്ങൾ സൗജന്യമായി നൽകാൻ തീരുമാനിച്ചത്. രാജ്യത്തെ റെസ്റ്റോറന്റുകളും കഫേകളും ബാറുകളുമെല്ലാം പൂർണമായും തുറക്കാൻ വേണ്ടിയുള്ള പ്രചാരണത്തിന്റെഭാഗവും കൂടിയാണ് റാസ്കോവിക്കിന്റെ ഈ നീക്കം.


2020-ലെ ലോക്ക്ഡൗണും ഈ വർഷം ഏർപ്പെടുത്തിയ ഭാഗികമായ നിയന്ത്രണങ്ങളും മിലുട്ടിൻസ് ലൈബ്രറി എന്ന തന്റെ റെസ്റ്റോറന്റിനെ വലിയ പ്രതിസന്ധിയുടെവക്കിലെത്തിച്ചു എന്ന് റാസ്‌കോവിക് പറയുന്നു. "ഞങ്ങളുടെ കച്ചവടത്തെയും കാറ്ററിങ്ങിനെയും കോവിഡ് സാഹചര്യം വല്ലാതെ ബാധിച്ചു. ഇനി വാക്സിനേഷനാണ് ഒരു തിരിച്ചു വരവിനുള്ള ഏക പോംവഴിയെങ്കിൽ അതിന് വേണ്ടി തങ്ങളുടേതായ സംഭാവന നൽകാനും ഞങ്ങൾ തയ്യാറാണ്", റോയിറ്റേഴ്‌സിനോട് സംസാരിക്കവെ റാസ്‌കോവിക് പറഞ്ഞു.

പ്രാദേശിക ആരോഗ്യപ്രവർത്തകർ ആ റെസ്റ്റോറന്റിന്റെ ഹാൾ ഒരു വാക്സിനേഷൻ കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ്. ഫൈസർ, ബയോഎൻടെക്, ചൈനയുടെ സിനോഫാം എന്നീ വാക്സിനുകൾ ഇവിടെ വിതരണം ചെയ്യുന്നുണ്ട്, "പശ്ചിമ ദേശങ്ങളിൽ നിന്നും പൗരസ്ത്യ ദേശങ്ങളിൽ നിന്നുമുള്ള വാക്സിനുകൾ ഞങ്ങളുടെ മെനുവിലുണ്ട്", പകുതി കളിയായും കാര്യമായുംറാസ്‌കോവിക് പറഞ്ഞു.

You may also like:കാണാതായ സ്ത്രീയെ 6 മാസത്തിനുശേഷം കണ്ടെത്തി; ജീവൻ നിലനിർത്തിയത് പുല്ലും പായലും കഴിച്ച്

കഴിഞ്ഞ ഡിസംബറിലാണ് സൈബീരിയയിൽ കോവിഡ് വാക്സിനേഷൻ പ്രചരിപ്പിച്ചു കൊണ്ടുള്ള ദേശീയ ക്യാമ്പയിൻ ആരംഭിച്ചത്. ജനങ്ങൾക്ക് ഫൈസർ/ബയോഎൻടെക്, ആസ്‌ട്രാസെനക്ക/ഓക്സ്ഫോർഡ്, റഷ്യയിൽ നിന്നുള്ള സ്ഫുട്നിക്, ചൈനയുടെ സിനോഫാം എന്നീ വാക്സിനുകളിൽ ഇഷ്ടമുള്ളത് തെരഞ്ഞടുക്കാം.

ക്രാഗുജെവക് സ്വദേശിയായ 67 വയസുകാരൻ ബെയ്ൻ ജാജിക്റെസ്റ്റോറന്റിൽ നിന്ന് ബിയറുംഒരു പ്ലേറ്റ് റോസ്റ്റ് ഓക്സുംകഴിക്കവെ റാസ്കോവിക്കിന്റെ ഓഫറിനെ പ്രശംസിച്ചുകൊണ്ട്സംസാരിച്ചു. "അങ്കിൾ ബെയ്ൻ ഇവിടെ വെച്ചാണ് വാക്സിൻ എടുത്തതെന്ന്ആരെങ്കിലും ഏതെങ്കിലുമൊരു ദിവസം പറയും", അദ്ദേഹം പ്രതികരിച്ചു.

സെർബിയയിൽ മൂന്നിലൊന്ന് ജനങ്ങൾ കോവിഡ് വാക്സിന്റെ ഒരു ഡോസെങ്കിലും സ്വീകരിച്ചു കഴിഞ്ഞു. 7 ദശലക്ഷമാണ് സെർബിയയിലെ മൊത്തം ജനസംഖ്യ. ആകെ 6,94,473 പേർക്ക് ഇതുവരെ ഈ രാജ്യത്ത് കോവിഡ് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 6,456 പേർ കോവിഡ് മൂലം മരണത്തിന് കീഴടങ്ങി. അതിനിടെ വാക്സിൻ സ്വീകരിക്കുന്നവർക്ക് സെർബിയൻ ഗവണ്മെന്റ് പണം നൽകുമെന്ന് പ്രഖ്യാപിച്ചതായിവാർത്തകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ജനങ്ങളുടെ വാക്സിനേഷനെ ആശ്രയിച്ചാണ് രാജ്യത്തിൻറെ സാമ്പത്തിക വളർച്ച ഇപ്പോൾ നിലനിക്കുന്നതെന്ന് പ്രസിഡന്റ് അലക്‌സാണ്ടർ വുകിക് പറഞ്ഞു.
Published by: Naseeba TC
First published: May 6, 2021, 3:03 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories